Latest Updates
-
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം!
മുടി വളരുന്നത് രാത്രിയിലാണ് പക്ഷേ ശ്രദ്ധിക്കേണ്ടത്
മുടിസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധയില്ലായ്മ തന്നെയാണ് ഏറ്റവും വലിയ വില്ലന്‍
മുടി വളരുന്നില്ല എന്ന പരാതി പറയുന്നവര്‍ നിരവധിയാണ്. എന്നാല്‍ മുടി വളരാന്‍ വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മുടി വളരുകയല്ല ചെയ്യുന്നത്. ഉള്ള മുടിയെക്കൂടി ഇല്ലാതാക്കുന്ന ചില ശീലങ്ങള്‍ ഉണ്ട്. രാത്രിയിലെ ഈ ശീലങ്ങളാണ് മുടിയ്ക്ക് പ്രതികൂലാവസ്ഥ സൃഷ്ടിയ്ക്കുന്നത്.
ഇത്തരത്തില്‍ മുടിയുടെ ആരോഗ്യ കാര്യത്തില്‍ ചില കാര്യങ്ങള്‍ മാറ്റി വെച്ചാല്‍ നല്ല ആരോഗ്യമുള്ള മുടി നിങ്ങള്‍ക്ക് ലഭിയ്ക്കും. മുടിയുടെ ആരോഗ്യം ശ്രദ്ധിക്കാനായി രാത്രി ഈ ശീലങ്ങള്‍ നമുക്ക് മാറ്റാം. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കുളികഴിഞ്ഞ ഉടന്‍ ഉറങ്ങരുത്
കുളി കഴിഞ്ഞ ഉടനേ ഉറങ്ങന് പോകുന്നത് മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. മുടിയിലെ നനവ് തലയിണയില്‍ പറ്റുകയും ഇത് മുടിയെ കൂടുതല്‍ പ്രശ്നത്തിലാക്കുകയും ചെയ്തു.

തല ചീകുന്നത്
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പലരും ചെയ്യുന്നതാണ് തല ചീകുന്നത്. ഇത് മുടിയുടെ അറ്റം പിളരുന്നതിനും കാരണമാകും.

മുടി കെട്ടുമ്പോള്‍
മുടി കെട്ടി വെച്ച് ഉറങ്ങാന്‍ പോകുന്നത് നല്ലതാണ്. എന്നാല്‍ പോണിടെയ്ല് കെട്ടിവച്ച് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ആലോചിക്കുക. ഇത് മുറുക്കെ കെട്ടുന്നത് മുടികൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.

മുറുക്കിക്കെട്ടുന്നത്
ബാന്‍ഡ് തലയില്‍ മുറുക്കിയിടുന്നതും മുടിയ്ക്ക് ദോഷകരമായി ബാധിയ്ക്കും. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പാണ് പലരും മുടി മുറുക്കി കെട്ടിവെയ്ക്കാറുള്ളത്.

മുടിയിലെ സൗന്ദര്യസംരക്ഷണം
പലരും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മുടി കളര്‍ ചെയ്യുകയോ മുടിയില്‍ പല തരത്തിലുള്ള എണ്ണ തേയ്ക്കുകയോ ഒക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് മുടിയ്ക്ക് വളരെയധികം ദോഷകരമാണ് എന്നതാണ് സത്യം.

കോട്ടണ്‍ തലയിണക്കവറുകള്‍ വേണ്ട
കോട്ടണ്‍ തലയിണകവറുകള്‍ ഉപയോഗിക്കുന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് പരുപരുത്തതും കാഠിന്യമേറിയതും ആണ്. ഇത് മുടിയ്ക്ക് വളരെയധികം ദോഷം ചെയ്യുന്നു.

തലയിണക്കവര്‍ മാറ്റേണ്ടത്
ചിലരുടെ ശീലമാണ് ഇത്, പലപ്പോഴും കാലങ്ങളായി ഉപയോഗിക്കുന്ന കവര്‍ തന്നെ ഉപയോഗിച്ചു കൊണ്ടിരിക്കും. ഇതൊരിക്കലും കഴുകുകയില്ല. ഇതുമൂലവും മുടിയ്ക്ക് പല തരത്തിലുള്ള പ്രശ്നങ്ങലും ഉണ്ടാവുന്നു.



Click it and Unblock the Notifications
