5കാരണവും 5വഴികളും, മുടിയുടെ പ്രശ്‌നങ്ങള്‍ മറക്കൂ

Posted By:
Subscribe to Boldsky

മുടിസംരക്ഷണത്തിന്റെ കാര്യത്തില്‍ പലരും പരാജയപ്പെടുന്നത് മുടിയുടെ കൃത്യമായ പ്രശ്‌നം എന്താണെന്ന് പലര്‍ക്കും അറിയാത്തതാണ്. മുടി വെറുതേ കഴുകി ചീകിക്കെട്ടിയാല്‍ മുടി സംരക്ഷിക്കാം എന്ന് വിചാരിക്കണ്ട. എന്നാല്‍ മുടിക്ക് തിളക്കം നല്‍കാനും മുടി കൊഴിച്ചില്‍ മാറാനും മുടിയുടെ എല്ല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഫലപ്രദമായ നിരവധി വഴികളുണ്ട്.

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

എന്നാല്‍ പല വഴികളും ഫലപ്രദമായ രീതിയില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അല്ലാതെ ഉപയോഗിച്ചിട്ട് യാതൊരു വിധത്തിലുള്ള പ്രയോജനവും ഇല്ല എന്നതാണ് സത്യം. ആദ്യം മുടിയുടെ പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ കണ്ടെത്തണം. എന്നാല്‍ മാത്രമേ താഴെ പറയും വഴികളെല്ലാം ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യമായി ചിലരില്‍ മുടി കുറവായിരിക്കും. ഉദാഹരണത്തിന് ചിലര്‍ 20 വസ്സിലേക്കടുക്കുമ്പോള്‍ തന്നെ അവരുടെ മുടി അമിതമായി കൊഴിയാനും കാരണമാകും. ഇതെല്ലാം പാരമ്പര്യമായ മുടി കൊഴിച്ചിലിന്റെ ഫലമായി ഉണ്ടാവുന്നതാണ്.

 മെലാനിന്റെ കുറവ്

മെലാനിന്റെ കുറവ്

മെലാനിന്റെ കുറവാണ് മറ്റൊന്ന്. ഇത് മുടി പെട്ടെന്ന് നരക്കാന്‍ കാരണമാകും. എന്നാല്‍ എല്ലാ നരയും മെലാനിന്റെ കുറവ് കൊണ്ടായിരിക്കില്ല. നമ്മളുപയോഗിക്കുന്ന ജെല്‍, എണ്ണ തുടങ്ങിയവയെല്ലാം മുടി കൊഴിയാന്‍ കാരണമാകും.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രധാനമായും വില്ലനാവുന്നത് പലപ്പോഴും ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ്. ഹോര്‍മോണിലുണ്ടാവുന്ന മാറ്റങ്ങള്‍ മുടി കൊഴിച്ചിലിനും മുടി നരക്കുന്നതിനും മറ്റും കാരണമാകുന്നു.

 മെഡിക്കല്‍ കണ്ടീഷന്‍

മെഡിക്കല്‍ കണ്ടീഷന്‍

ചിലരിലുണ്ടാവുന്ന മെഡിക്കല്‍ കണ്ടീഷന്‍ മുടിക്ക് പ്രശ്‌നങ്ങളുണ്ടാക്കാന്‍ കാരണമാകുന്നു. വിറ്റാമിന്‍ 12-ന്റെ കുറവാണ് പലപ്പോവും മുടിയുടെ നിറം കുറയാനും മുടി കൊഴിയാനും കാരണമാകുന്നത്.

 മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം കൊണ്ട് വലയുന്നവര്‍ക്ക് പലപ്പോഴും മുടി കൊഴിച്ചില്‍ ഒരു സാധാരണ സംഭവമാണ്. സ്‌ട്രെസ് ഹോര്‍മോണ്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായാണ് മുടി കൊഴിച്ചില്‍ സംഭവിക്കുന്നത്.

 മറ്റ് കാരണങ്ങള്‍

മറ്റ് കാരണങ്ങള്‍

കാലാവസ്ഥ, സോപ്പിന്റെ ഉപയോഗം, ഷാമ്പൂവിന്റെ ഉപയോഗം എന്നിവയെല്ലാം മുടിക്ക് ദോഷം നല്‍കുന്ന ഒന്നാണ്. ഇതെല്ലാം പ്രായക്കൂടുതല്‍ തോന്നാന്‍ കാരണമാകുന്നു.

 പരിഹാരം

പരിഹാരം

മുടിക്ക് പ്രധാനമായും പ്രശ്‌നമുണ്ടാക്കുന്നത് ഇത്തരം കാരണങ്ങളാണ്. ഇതിന് നമ്മള്‍ നിര്‍ബന്ധമായും ചെയ്യേണ്ട ചില പരിഹാര മാര്‍ഗ്ഗങ്ങളുണ്ട്. എന്തൊക്കെ പരിഹാരമാര്‍ഗ്ഗങ്ങളാണ് ചെയ്യേണ്ടവ എന്ന് നോക്കാം.

 നെല്ലിക്ക പൊടി- നരച്ച മുടിക്ക്

നെല്ലിക്ക പൊടി- നരച്ച മുടിക്ക്

മുടി നരക്കുന്നത് ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇതിനായി അല്‍പം നെല്ലിക്ക ഉണക്കിപ്പൊടിച്ചതും, ഒരു കപ്പ് വെളിച്ചെണ്ണയും മതി. വെളിച്ചെണ്ണ ചൂടാക്കി അതില്‍ അല്‍പം നെല്ലിക്കപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കുക. നല്ലതു പോലെ ചൂടാറിയ ശേഷം തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയണം. അകാല നരയെ പ്രതിരോധിക്കാനുള്ള ഒറ്റമൂലി ഇതാണ്.

 കട്ടന്‍ചായ- മുടിക്ക് നിറം നല്‍കാന്‍

കട്ടന്‍ചായ- മുടിക്ക് നിറം നല്‍കാന്‍

മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്ന പല കൃത്രിമ മാര്‍ഗ്ഗങ്ങളും ഉണ്ട്. എന്നാല്‍ പ്രകൃതിദത്തമായി മുടിക്ക് തിളക്കം നല്‍കാന്‍ സഹായിക്കും മാര്‍ഗ്ഗങ്ങളിലൊന്നാണ് കട്ടന്‍ ചായ. കട്ടന്‍ ചായ തലയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് സ്വാഭാവിക നിറം നല്‍കാന്‍ സഹായിക്കും.

 കറിവേപ്പില- മുടി വളരാന്‍

കറിവേപ്പില- മുടി വളരാന്‍

മുടി വളരാനും താരന്‍ പോവാനും ഉത്തമ പരിഹാരമാണ് കറിവേപ്പില. അല്‍പം കറിവേപ്പില വെളിച്ചെണ്ണയില്‍ ഇട്ട് ചൂടാക്കി അതുകൊണ്ട് മുടി കഴുകിയാല്‍ മതി. ഇത് മുടി നല്ലതു പോലെ വളരാന്‍ സഹായിക്കുന്നു.

വെളിച്ചെണ്ണയും നാരങ്ങ നീരും- താരന് പരിഹാരം

വെളിച്ചെണ്ണയും നാരങ്ങ നീരും- താരന് പരിഹാരം

താരനാണ് മറ്റൊരു പ്രധാന പ്രശ്‌നം. അതുകൊണ്ട് തന്നെ താരന്‍ പോവാന്‍ ഏറ്റവും നല്ല പ്രതിവിധിയാണ് നാരങ്ങ നീരും വെളിച്ചെണ്ണയും. വെളിച്ചെണ്ണ ചെറിയ രീതിയില്‍ ചൂടാക്കി ഇതില്‍ അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്യുക. ഇത് തലയില്‍ പുരട്ടിയാല്‍ മതി താരനെ എന്നന്നേക്കുമായി ഇല്ലാതാക്കാം.

 ആവണക്കെണ്ണ- മുടിവളരാന്‍

ആവണക്കെണ്ണ- മുടിവളരാന്‍

മുടി വളരാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ആവണക്കെണ്ണ. ആവണക്കെണ്ണയില്‍ അല്‍പം കടുകെണ്ണ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടി വളരാന്‍ സഹായിക്കും.

English summary

Causes And Ways To Reduce Hair problems Naturally

Causes And Ways To Reduce Hair problems Naturally read on.
Story first published: Wednesday, August 2, 2017, 10:52 [IST]
Subscribe Newsletter