For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളി മതി മുടി വളരാന്‍, പക്ഷേ ഇങ്ങനെ വേണം

പുളി എങ്ങനെയെല്ലാം സൗന്ദര്യസംരക്ഷണത്തിന് സഹായകമാവും എന്ന് നോക്കാം

|

മുടി സംരക്ഷിക്കാന്‍ പെടാപാടു പെടുന്നവരാണ് നമ്മളില്‍ പലരും. മുടി കൊഴിച്ചില്‍, താരന്‍, പേന്‍, മുടി പൊട്ടിപ്പോവുന്നത് എന്നിവയാണ് പ്രധാനമായും മുടിസംരക്ഷണത്തിന്റെ വില്ലന്‍മാര്‍. എന്നാല്‍ ഇപ്പോള്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ബ്യൂട്ടി പാര്‍ലറില്‍ കയറി ഉള്ള പ്രശ്‌നത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്.

പെട്ടെന്ന് തന്നെ നരച്ച മുടി വേരോടെ കളയാംപെട്ടെന്ന് തന്നെ നരച്ച മുടി വേരോടെ കളയാം

എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ഇനി പുളി മതി. പുളി ഉപയോഗിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. പുളി കൊണ്ട് എങ്ങനെയെല്ലാം കേശസംരക്ഷണ പ്രശ്‌നങ്ങള്‍ക്കും മറ്റ് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും എന്ന് നോക്കാം.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ ഏറ്റവും മികച്ച ഒരു പരിഹാരമാണ് പുളി. ഒരു ചെറുനാരങ്ങ വലിപ്പത്തില്‍ പുളി വെള്ളത്തിലിട്ട് 10 മിനിട്ട് കഴിഞ്ഞ് നല്ലതു പോലെ പിഴിഞ്ഞെടുക്കുക. ഇതുപയോഗിച്ച് മുടിയില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. ശേഷം ടവ്വല്‍ ചെറിയ ചൂടുവെള്ളത്തില്‍ മുക്കി ഇത് തലയില്‍ പൊതിഞ്ഞ് വെക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഷാമ്പൂ ഉപയോഗിച്ച് വേണം കഴുകിക്കളയാന്‍.

 എണ്ണമയമുള്ള മുടി

എണ്ണമയമുള്ള മുടി

എണ്ണമയമുള്ള മുടിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പുളി. രണ്ട് ടേബിള്‍ സ്പൂണ്‍ പുളിയുടെ പള്‍പ്പ്. ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍. ഒരു ടീസ്പൂണ്‍ മോര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി മുടിയില്‍ തേച്ച് പിടിപ്പിക്കാം. 10 മിനിട്ട് നല്ലതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. 15 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകിക്കളയാവുന്നതാണ്. ഇത് മുടിയിലെ എണ്ണമയം പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

 മുടി വളരാന്‍

മുടി വളരാന്‍

മുടി വളര്‍ച്ചയുടെ കാര്യത്തിലും വളരെയധികം സഹായിക്കുന്ന ഒന്നാണ് പുളി. മുടിക്ക് തിളക്കം നല്‍കാന്‍ പുളി പിഴിഞ്ഞ വെള്ളത്തില്‍ കുളിച്ചാല്‍ മതി. ഇത് മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കുന്നു.

അകാലനരക്ക് പരിഹാരം

അകാലനരക്ക് പരിഹാരം

അകാല നരക്ക് പരിഹാരം കാണാനും പുളി ഉപയോഗിക്കാം. അകാല നരയെ ചെറുക്കാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പുളി എന്ന കാര്യത്തില്‍ സംശയം വേണ്ട. പുളി പിഴിഞ്ഞ വെള്ളത്തില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. ഇത് അകാലനരയെ ഇല്ലാതാക്കുന്നു.

താരന് പരിഹാരം

താരന് പരിഹാരം

താരന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച ഒന്നാണ് പുളി. താരന്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് പുളി. പുളി കലക്കിയ വെള്ളത്തില്‍ മുടി കഴുകി നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് താരനെ പ്രതിരോധിക്കുന്നു.

English summary

Amazing Benefits Of Tamarind For Hair

If you are yet to try and ‘taste’ this amazing ingredient, here are the top tamarind benefits.
Story first published: Saturday, August 26, 2017, 11:52 [IST]
X
Desktop Bottom Promotion