For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ തടയും സവാള വിദ്യകള്‍

|

സവാള നല്ലൊരു ഭക്ഷണക്കൂട്ടു മാത്രമല്ല, മുടിസംരക്ഷണത്തിനും പലതരം അസുഖങ്ങള്‍ക്കുമ്ലൊം ഏറെ ഗുണപ്രദം.

മുടിസംരക്ഷണത്തിന്‌ ഏറെ മികച്ച ഒന്നാണ്‌ ഇത്‌. മുടികൊഴിച്ചില്‍ തടയാനും മുടിനര തടയാനും മാത്രമല്ല, കഷണ്ടിയില്‍ വരെ മുടി കിളിര്‍പ്പിയ്‌ക്കുന്ന പ്രകൃതിദത്ത വസ്‌തു.

മുടികൊഴിച്ചില്‍ തടയാന്‍ പല രീതിയിലും സവാള ഉപയോഗിയ്‌ക്കാം. ഏതെല്ലാം രീതിയിലാണ്‌ മുടികൊഴിച്ചില്‍ തടയാന്‍ സവാള ഉപയോഗിയ്‌ക്കേണ്ടതെന്നു നോക്കൂ,

തേന്‍, സവാള

തേന്‍, സവാള

തേന്‍, സവാള എന്നിവ ചേര്‍ത്തു തലയില്‍ പുരട്ടുന്നത്‌ മുടികൊഴിച്ചില്‍ തടയാന്‍ ഏറെ സഹായകമായ ഒന്നാണ്‌. മൂന്നിലൊന്നു കപ്പ്‌ സവാളനീരില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ തേന്‍ ചേര്‍ത്തിളക്കി ശിരോചര്‍മത്തില്‍ ചേര്‍ത്തു പുരട്ടുക. ആഴ്‌ചയില്‍ രണ്ടു ദിവസം ഇതു ചെയ്‌താല്‍ ഗുണം ലഭിയ്‌ക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ചെറുചൂടുളള വെളിച്ചെണ്ണയില്‍ സവാളനീരു ചേര്‍ത്ത്‌ തലയോടില്‍ പുരട്ടിപ്പിടിപ്പിച്ചു മസാജ്‌ ചെയ്യുന്നത്‌ ഏറെ നല്ലതാണ്‌. ഇത്‌ മുടികൊഴിച്ചില്‍ തടയാനുളള നല്ലൊരു വഴിയാണ്‌.

സവാള നീര്‌

സവാള നീര്‌

സവാള നീര്‌ എടുത്ത്‌ മറ്റൊന്നും ചേര്‍ക്കാതെ തന്നെ തലയോടില്‍ പുരട്ടിപ്പിടിപ്പിയ്‌ക്കുന്നതും ഏറെ നല്ലതാണ്‌. ഇത്‌ ആഴ്‌ചയില്‍ 4 തവണ വീതമെങ്കിലും ചെയ്യാം.

സവാള റമ്മില്‍

സവാള റമ്മില്‍

സവാള കഷ്‌ണങ്ങളാക്കി ഒരു ഗ്ലാസ്‌ റമ്മില്‍ രാത്രി മുഴുവന്‍ ഇട്ടു വയ്‌ക്കുക. പിറ്റേന്നു രാവിലെ സവാളക്കഷ്‌ണങ്ങള്‍ നീക്കി മുടിയിലും ശിരോചര്‍മത്തിലും പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

സവാള നീരും ബദാം ഓയിലും

സവാള നീരും ബദാം ഓയിലും

സവാള നീരും ബദാം ഓയിലും തുല്യഅളവിലെടുത്തു യോജിപ്പിയ്‌ക്കുക. ഇത്‌ ശിരോചര്‍മത്തില്‍ പുരട്ടി മസാജ്‌ ചെയ്യാം.

മുട്ടയും സവാളനീരും

മുട്ടയും സവാളനീരും

മുട്ടയും സവാളനീരും കലര്‍ത്തി മുടിയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്‌. ഭാര്യയെ വച്ചുമാറിയും സെക്‌സ്‌ നിയമം!!

English summary

Ways To Use Onion For Hair Loss

Here are some of the ways to use onion for hair loss. Read more to know about,
Story first published: Friday, September 2, 2016, 11:04 [IST]
X
Desktop Bottom Promotion