ഉള്ളി നീരിലുണ്ട് കഷണ്ടിയ്ക്ക് പ്രതിവിധി

Posted By:
Subscribe to Boldsky

പാചകത്തിനു മാത്രമല്ല ഉള്ളി ഉപയോഗിക്കുന്നത്. മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും ഉത്തമ പരിഹാരമാണ് ഉള്ളി നീര്. ഇന്ന് കഷണ്ടി ഒരു അന്താരാഷ്ട്ര പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. ഇത് കാരണം പലപ്പോഴും ഉറക്കം പോലും നഷ്ടപ്പെടുന്ന അവസ്ഥയാണ്. ഉറക്കം മാത്രമല്ല ഇന്നത്തെ ചെറുപ്പക്കാര്‍ ജീവിതം പോലും മുടിയില്ല എന്ന പ്രശ്‌നത്തിന്റെ പേരില്‍ വെറുത്തു പോകുന്ന അവസ്ഥയാണ്.

ഇതിന്റെ ഫലമായി പലപ്പോഴും മുടി കൊഴിച്ചിലും കഷണ്ടിയും മാറുന്നതിനു വേണ്ടി മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒരു വിധം മരുന്നുകളെല്ലാം തന്നെ പരീക്ഷിച്ചു മടുത്തവരും ഒട്ടും കുറവല്ല. എന്നാല്‍ ഇനി ഉള്ളിനീരില്‍ ചില പരീക്ഷണങ്ങള്‍ നടത്താം. പരീക്ഷണം എന്ന വാക്കില്‍ അവസാനിപ്പിക്കാന്‍ കഴിയില്ല, കാരണം ഇതിന് തീര്‍ച്ചയായും ഫലമുണ്ടാകും എന്നതാണ് യാഥാര്‍ത്ഥ്യം.

തേനും ഉള്ളി നീരും

തേനും ഉള്ളി നീരും

ഉള്ളിനീരിന്റേയും തേനിന്റേയും മിശ്രിതം മുടിവളര്‍ത്താന്‍ ഉത്തമമാണ്. ഇത് കഷണ്ടിയെ പ്രതിരോധിയ്ക്കുകയും താരനെ ഇല്ലാതാക്കുകയും ചെയ്യുന്നു. ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നു വെച്ചാല്‍ ഉള്ളി നീരും തേനും തുല്യ അളവിലായിരിക്കണം എടുക്കേണ്ടത്.

ഉള്ളിനീരും ആല്‍മണ്ട് ഓയിലും

ഉള്ളിനീരും ആല്‍മണ്ട് ഓയിലും

ഉള്ളിനീരും ആല്‍മണ്ട് ഓയിലുമാണ് മറ്റൊരു പരിഹാരം. ഇത് കഷണ്ടി ഇല്ലാതാക്കുകയും മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും ചെയ്യും.

ഉള്ളിനീരും വെളിച്ചെണ്ണയും

ഉള്ളിനീരും വെളിച്ചെണ്ണയും

ഉള്ളി നീരും വെളിച്ചെണ്ണയുമാണ് മറ്റൊരു ദിവ്യൗഷധം. രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഉള്ളി നീര് മിക്‌സ് ചെയ്ത് ഉപയോഗിക്കുക.

ഉള്ളിനീരും ഒലീവ് ഓയിലും

ഉള്ളിനീരും ഒലീവ് ഓയിലും

മുടി കൊഴിച്ചില്‍ മാറാനും കഷണ്ടിയെ പ്രതിരോധിയ്ക്കാനും ഏറ്റവും നല്ല ഔഷധമാണ് ഒലീവ് ഓയിലും ഉള്ളിനീരും എന്നതാണ് സത്യം. ഇത് നന്നായി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയുക.

 ഉള്ളിനീരും തണുത്ത വെള്ളവും

ഉള്ളിനീരും തണുത്ത വെള്ളവും

എണ്ണകളൊന്നും തന്നെ ഉപയോഗിക്കാതെ തണുത്ത വെള്ളത്തില്‍ നന്നായി ഉള്ളിനീര് മിക്‌സ് ചെയ്ത് തല കഴുകുക. താരനും പോകും മുടിയും കിളിര്‍ക്കും എന്നതാണ് സത്യം.

English summary

Ways To Use Onion Juice For Baldness

we are listing out some of the ways to use onion juice for the treatment of hair loss and dandruff. Take a look:we are listing out some of the ways to use onion juice for the treatment of hair loss and dandruff. Take a look:
Story first published: Friday, January 22, 2016, 17:21 [IST]