വരണ്ട മുടിയ്ക്ക് ചില പരിഹാരങ്ങള്‍

Posted By:
Subscribe to Boldsky

വേനല്‍ക്കാലത്താണ് മുടിയ്ക്ക്‌ ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. മുടിയുടെ വരള്‍ച്ചയും മുടി കൊഴിച്ചിലുമാണ് ഈ സമയത്തെ പ്രധാന പ്രശ്‌നം. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ബ്യൂട്ടി പാര്‍ലര്‍ കയറിയിറങ്ങുന്നവരാണ് പലരും. പക്ഷേ ഇതാകട്ടെ ഉണ്ടാക്കുന്നത് വിപരീത ഫലമാണ് എന്നതാണ് സത്യം.

എന്തൊക്കെയാണ് വരണ്ട മുടിയുടെ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ചെയ്യേണ്ട മാര്‍ഗ്ഗങ്ങള്‍ എന്നു നോക്കാം. പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ മുടിയുടെ ആരോഗ്യം കാക്കുന്നത് മുടിയുടെ ആരോഗ്യത്തേയും കാക്കും.

 മോയ്‌സ്ചുറൈസിംഗ് ഷാമ്പൂ

മോയ്‌സ്ചുറൈസിംഗ് ഷാമ്പൂ

മോയ്‌സ്ചുറൈസിംഗ് ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇത് മുടിയെ ജലാംശമുള്ളതാക്കി മാറ്റുന്നു. മുടിയുടെ വരള്‍ച്ച പോവാന്‍ ഏറ്റവും നല്ലതാണ് മോയ്‌സ്ചുറൈസര്‍ ഷാമ്പൂ.

മുടിയെ ഇല്ലാതാക്കും ഉത്പ്പന്നങ്ങള്‍

മുടിയെ ഇല്ലാതാക്കും ഉത്പ്പന്നങ്ങള്‍

പലപ്പോഴും മോഡേണാകണം എന്നു കരുതി പല പ്രോഡക്ടുകളും നമ്മള്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം മുടി കൊല്ലാതെ കൊല്ലുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം.

ഓയില്‍ ട്രീറ്റ്‌മെന്റ്

ഓയില്‍ ട്രീറ്റ്‌മെന്റ്

ഓയില്‍ ട്രീറ്റ്‌മെന്റ് ചെയ്യുന്നതും നല്ലതാണ്. ഇത് മുടിയെ എപ്പോഴും ആരോഗ്യത്തോടു കൂടി സംരക്ഷിക്കുന്നു.

മുട്ടയും എണ്ണയും

മുട്ടയും എണ്ണയും

മുട്ടയും എണ്ണയും മിക്‌സ് ചെയ്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളഞ്ഞാല്‍ മുടിയ്ക്ക് നല്ല തിളക്കവും മുടിയുടെ വരള്‍ച്ചയും മാറുന്നു.

മുടിയെ സംരക്ഷിക്കുക

മുടിയെ സംരക്ഷിക്കുക

മലിനീകരണത്തില്‍ നിന്നും മുടിയെ സംരക്ഷിക്കുകയാണ് മറ്റൊരു കാര്യം. മാത്രമല്ല ധാരാളം കെമിക്കലുകളും മുടിയുടെ വളര്‍ച്ചയെ പ്രതികൂലമായി തന്നെ ബാധിയ്ക്കുന്നു.

തൈര് കൊണ്ട് മുടി കഴുകാം

തൈര് കൊണ്ട് മുടി കഴുകാം

മുടി തൈര് ഉപയോഗിച്ച് കഴുകുന്നത് നല്ലതാണ്. നാച്ചുറല്‍ മോയ്‌സ്ചുറൈസര്‍ ആയതു കൊണ്ട് തന്നെ യാതൊരു തരത്തിലുള്ള പാര്‍ശ്വഫലവും ഉണ്ടാവില്ലെന്നതും സത്യം.

കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍

കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍

പലപ്പോഴും കണ്ടീഷണര്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധ കൂടുതല്‍ കൊടുക്കണം. അതിലും മോയ്‌സ്ചുറൈസര്‍ കൂടുതല്‍ അടങ്ങിയ തരത്തിലുള്ള ഷാമ്പൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

English summary

Tips To Get Rid Of Dry Scalp

In this article, we at Boldsky will be listing out some of the effective tips to get rid of dry scalp. Read on to know more about it
Story first published: Friday, April 29, 2016, 8:30 [IST]