For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഷണ്ടിയെന്ന വില്ലനെ തടയാന്‍ ഈ എണ്ണ

|

മുടി കൊഴിച്ചില്‍ ഇന്നത്തെ കാലത്തെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഇതാകട്ടെ മാനസികമായും ശാരീരികമായും നമ്മളെ തളര്‍ത്തുന്നു. മുടി കൊഴിച്ചില്‍ ചെറുപ്പക്കാരിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം തേടുന്നതിനായി പലരും നെട്ടോട്ടമോടുകയാണ് ചെയ്യുന്നത്. വിപണിയില്‍ മുടി കൊഴിച്ചിലിനെ പ്രതിരോധിയ്ക്കുന്ന എണ്ണകളെല്ലാം മാറി മാറി ഉപയോഗിച്ച് പലപ്പോഴും ഉള്ള മുടിയുടെ കാര്യത്തില്‍ പോലും തീരുമാനമാകാറുണ്ട്.

എന്നാല്‍ ഇനി മുടി കൊഴിച്ചിലും കഷണ്ടിയും വെറും സ്വപ്‌നം മാത്രമായി മാറും. കഷണ്ടിയ ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ എണ്ണയാണ് ആവണക്കെണ്ണ. പണ്ട് മുതല്‍ തന്നെ ഈ എണ്ണ ഉപയോഗിക്കാറുണ്ടെങ്കിലും ഇതിന്റെ കാര്യമായ ഉപയോഗം പലര്‍ക്കും അറിയില്ല എന്നത് തന്നെയാണ് കാര്യം. ചര്‍മ്മത്തിനും മുടിയ്ക്കും ഒരു പോലെ ഗുണം ചെയ്യുന്ന ആവണക്കെണ്ണ കഷണ്ടിയ്ക്കതിരെ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം. പോയ മുടി വീണ്ടും വളരാന്‍ ആയുര്‍വ്വേദം

എണ്ണ തണുപ്പിച്ച് ഉപയോഗിക്കാം

ആവണക്കെണ്ണ നല്ലതുപോലെ തണുപ്പിച്ചതിനു ശേഷം തലയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിയ്ക്കുക. അഞ്ച് മിനിട്ട് മസ്സാജ് ചെയ്തതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. ദിവസവും ഇത്തരത്തില്‍ ചെയ്താല്‍ കഷണ്ടിപോകും എന്ന കാര്യത്തില്‍ സംശയം വേണ്ട.

എണ്ണയും തൈരും

ആവണക്കെണ്ണയോടൊപ്പം അല്‍പം തൈര് മിക്‌സ് ചെയ്ത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക. ഇത് മുടി കൊഴിച്ചിലിനെ നിശ്ശേഷം ഇല്ലാതാക്കി മുടി വളര്‍ച്ച ത്വരിതഗതിയിലാക്കും. 2 ദിവസം, മുടികൊഴിച്ചില്‍ പമ്പ കടത്താം

ആവണക്കെണ്ണുടെ അളവ്

ആവണക്കെണ്ണ മുടി വളര്‍ച്ച വര്‍ദ്ധിപ്പിക്കും എന്ന് കരുതി ഉപയോഗിക്കുന്ന അളവില്‍ കൂടിയാല്‍ അത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. ഒരു ടീസ്പൂണ്‍ ആവണക്കെണ്ണയാണ് കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ ആവശ്യമുള്ളത്.

ചര്‍മ്മസംരക്ഷണത്തിനും മുന്നില്‍

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തിലും ആവണക്കെണ്ണ തന്നെയാണ് മുന്നില്‍. ചര്‍മ്മം മൃദുത്വമുള്ളതാക്കാനും ചര്‍മ്മത്തിന്റെ തിളക്കത്തിനും ആവണക്കെണ്ണ ഉപയോഗിക്കാം.

English summary

This Oil Is Great to Thicken And to Regrow the Hair

This Oil Is Great to Thicken, to Regrow the Hair and prevent baldness also
Story first published: Monday, June 20, 2016, 10:14 [IST]
X