തല ചൊറിയാതെ.....

Posted By: Super
Subscribe to Boldsky

എല്ലാവര്‍ക്കും തന്നെ നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് തലചൊറിച്ചില്‍. ശുചിത്വക്കുറവിന്‍റെ ലക്ഷണമാണ് ഇത് കാണിക്കുന്നത്.

താരന്‍, എക്സിമ,ഫംഗസ്, വൈറസ് ബാധ, സോറിയാസിസ് മറ്റ് അണുബാധകള്‍ എന്നിവയൊക്കെ തലയിലെ ചൊറിച്ചിലിന് കാരണമാകും. ഇത് ഏറെ അസ്വസ്ഥതയും മുടികൊഴിച്ചിലുമുണ്ടാക്കും.

ചര്‍മ്മത്തിലെ അണുബാധ, ചൊറിച്ചില്‍, തിണര്‍പ്പ്, ചുവപ്പ് നിറം എന്നിവയൊക്കെ ഇവയുടെ ലക്ഷണങ്ങളില്‍ പെടുന്നു. ഇക്കാരണത്താല്‍ തലയോട്ടിയിലും മുടിയിലും ഏറെ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിന് മുമ്പ് ഇത് നിയന്ത്രിക്കേണ്ടതാണ്.

പതിവായി കേശസംരക്ഷണ നടപടികള്‍ സ്വീകരിക്കുകയും മുടി ഇടക്കിടെ കഴുകുകയും ചെയ്യുന്നത് ചൊറിച്ചിലും അസ്വസ്ഥതയും കുറയ്ക്കും. ലളിതമായ ചില ചികിത്സകള്‍ ചെയ്യുന്നത് പ്രശ്നം കുറയ്ക്കാനും തലയോട്ടിയിലെ വരള്‍ച്ചയും ചൊറിച്ചിലും അകറ്റാനും സഹായിക്കും. ചര്‍മത്തിലെ അലര്‍ജിയ്ക്ക് വീട്ടുവൈദ്യം

ഇതിന് പല ചികിത്സാരീതികളുമുണ്ട്. എന്നാല്‍ വീട്ടില്‍ തന്നെ ചെയ്യാവുന്നവയാണ് കൂടുതല്‍ നല്ലത്. ദേഷഫലങ്ങളില്ലാതെ തലയിലെ ചൊറിച്ചില്‍ മാറ്റാന്‍ സഹായിക്കുന്ന ചില പരിഹാര മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.

നാരങ്ങ

നാരങ്ങ

തലയിലെ ചൊറിച്ചില്‍ മാറ്റാന്‍ സഹായിക്കുന്ന ഏറ്റവും മികച്ച മാര്‍ഗ്ഗം നാരങ്ങ തന്നെയാണ്. ഇതിലടങ്ങിയ സിട്രിക് ആസിഡ് ചൊറിച്ചില്‍ മാറ്റും. താരന്‍ അകറ്റാനും നാരങ്ങ ഫലപ്രദമാണ്. നാരങ്ങനീര് തലയില്‍ തേച്ച് അല്‍പസമയം കഴിഞ്ഞ് നന്നായി കഴുകിക്കളയുക.

 ഒലിവ് ഓയില്‍, ബദാം ഓയില്‍

ഒലിവ് ഓയില്‍, ബദാം ഓയില്‍

ഒലിവ് ഓയില്‍, ബദാം ഓയില്‍ പോലുള്ളവ തലയിലെ ചൊറിച്ചില്‍ മാറ്റാന്‍ ഉപയോഗിക്കാം. ഒലിവ് ഓയിലും ബദാം ഓയിലും തുല്യ അളവിലെടുത്ത് തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. മുടിയുടെ കട്ടി കൂടാനും ഇത് സഹായിക്കും.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

തലയിലെ ചൊറിച്ചിലില്‍ നിന്ന് വേഗത്തില്‍ മുക്തി നേടാനുള്ള ഒരു മാര്‍ഗ്ഗമാണ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍. അല്പം വിനാഗിരി ചെറുചൂടുള്ള വെള്ളവുമായി ചേര്‍ത്ത് മുടി കഴുകുക. ഇത് ചൊറിച്ചിലില്‍ നിന്ന് ഉടന്‍ തന്നെ മോചനം നല്‍കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

മുടിക്ക് പോഷണം നല്കാന്‍ വെളിച്ചെണ്ണ ഉത്തമമാണ്. തലയിലെ ചൊറിച്ചില്‍ മാറ്റാനും വെളിച്ചെണ്ണ സഹായിക്കും. അല്പം വെളിച്ചെണ്ണ ഉപയോഗിച്ച് തലയോട്ടിയില്‍ മസാജ് ചെയ്യുക. ഇത് വഴി താരന്‍ അകറ്റാനും തലയോട്ടിയിലെ നനവ് നിലനിര്‍ത്താനും സാധിക്കും.

റ്റീ ട്രീ ഓയില്‍

റ്റീ ട്രീ ഓയില്‍

തലയിലെ ചൊറിച്ചില്‍ മാറ്റാനുള്ള മറ്റൊരു മികച്ച ഉപാധിയാണ് റ്റീ ട്രീ ഓയില്‍. ഇതിലടങ്ങിയ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ചൊറിച്ചില്‍ മാറ്റാന്‍ സഹായിക്കും.

English summary

Remedies For Itchy Scalp

Here are some of the tips for itchy scalp. Read more to know about,
Story first published: Monday, February 15, 2016, 15:22 [IST]