മുടിയുടെ അറ്റം പിളരുന്നതിന് ഉടന്‍ പരിഹാരം

Posted By:
Subscribe to Boldsky

മുടിയുടെ അറ്റം പിളരുന്നത് ഇന്ന് ഏറ്റവും വലിയ തലവേദനയാണ്. നമ്മുടെ സൗന്ദര്യസംരക്ഷണത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗം തന്നെയാണ് മുടി സംരക്ഷണം. എന്നാല്‍ പലപ്പോഴും ഈ കാര്യത്തില്‍ നമ്മള്‍ അന്‍പേ പരാജയമാണ് എന്നതാണ് സത്യം.

എന്നാല്‍ മുടിയുടെ അറ്റം പിളരുന്നത് തടയാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇനി പറയുന്ന ഏഴ് മാര്‍ഗ്ഗങ്ങള്‍ മുടി സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യം നല്‍കേണ്ടതാണ്. 2 മാസം കൊണ്ടു മുടി വളരും!!

ദിവസവും ഈ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് മുടിയുടെ അറ്റം പിളരുന്നതില്‍ നിന്ന് തടയുകയും മുടിയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

മുട്ട

മുട്ട

പ്രോട്ടീനിന്റെ കലവറയാണ് മുട്ട. മുട്ടയുടെ വെള്ള എല്ലാ ആഴ്ചയും തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക. ഇത് മുടിയുടെ അറ്റം പിളരുന്നതിനെ തടയുന്നു.

മയോണൈസ്

മയോണൈസ്

മയോണൈസ് നനഞ്ഞ മുടിയില്‍ തേച്ച് പിടിപ്പിയ്ക്കുക. പത്ത് മിനിട്ടിനു ശേഷം കഴുകിക്കളയുക.

വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴവും ഇത്തരത്തില്‍ മുടി സംരക്ഷണത്തില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. പൊട്ടാസ്യം, സിങ്ക്, വിറ്റാമിന്‍ ഇ തുടങ്ങിയവ കൊണ്ടെല്ലാം സമ്പുഷ്ടമാണ് വാഴപ്പഴം. പഴം ഉടച്ച് തൈരുമായി മിക്‌സ് ചെയ്ത് മുടിയില്‍ പുരട്ടുക. പതിനഞ്ച് മിനിട്ടിനു ശേഷം കഴുകിക്കളയുക.

പപ്പായ

പപ്പായ

സൗന്ദര്യസംരക്ഷണത്തില്‍ പപ്പായ വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ്. നല്ലതുപോലെ പഴുത്ത പപ്പായ മുടിയുടെ വേരില്‍ വരെ തേച്ചു പിടിപ്പിച്ച് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

പാലിന്റെ പത

പാലിന്റെ പത

പാലിന്റെ പതയും നല്ലൊരു കേശസംരക്ഷണ ഉപാധിയാണ്. പാലിന്റെ ക്രീമും ഒരുകപ്പ് പാലും മിക്‌സ് ചെയ്ത് നല്ലതുപോലെ തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് വരണ്ട മുടിയെ ഈര്‍പ്പമുള്ളതാക്കി മാറ്റുന്നു. ഇതിലെ കാല്‍സ്യം മുടിയ്ക്ക് ആരോഗ്യം നല്‍കുന്നു.

 തേന്‍

തേന്‍

മുടിയെ സോഫ്റ്റാക്കാന്‍ ഇത്രയും നല്ല ഒരു ഔഷധം വേറെയില്ല. ഒരു ടീസ്പൂണ്‍ തേനില്‍ ഒരു ടീസ്പൂണ്‍ തൈര് മിക്‌സ് ചെയ്ത് പുരട്ടുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം.

ഉലുവ

ഉലുവ

ഒരു ടേബിള്‍ സ്പൂണ്‍ ഉലുവയും ഒരു കപ്പ് തൈരും മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. ഇതും മുടിയുടെ അറ്റം പിളരുന്നതില്‍ നിന്ന് സംരക്ഷിക്കുന്നു.

English summary

Prevent Dry Split Ends With 7 Magical Remedies

If you are wanting to prevent dry split ends this summer, then these 7 magical remedies should work well for you. Here are some tips to keep your hair softness.
Story first published: Saturday, June 11, 2016, 8:00 [IST]