സമൃദ്ധമായി മുടിവളരാന്‍ തേങ്ങാപാല്‍

Posted By:
Subscribe to Boldsky

ആരോഗ്യ കാര്യത്തില്‍ തേങ്ങയും തേങ്ങാപ്പാലും എന്നും മുന്നിലാണ്. സൗന്ദര്യത്തിന്റെ കാര്യക്കിലും ഈ വിരുതന്‍മാര്‍ ഒട്ടും പുറകിലല്ല എന്നത് യാഥാര്‍ത്ഥ്യം. ചര്‍മ്മസംരക്ഷമത്തിനും മുടി വളര്‍ച്ചയ്ക്കും തേങ്ങാപ്പാല്‍ വളരെ നല്ലതാണ്. എന്നാല്‍ വെറുതേ തേങ്ങാപ്പാല്‍ മുടിയില്‍ തേച്ചു പിടിപ്പിച്ചതു കൊണ്ട് മുടി വളരണം എന്നില്ല. എല്ലാത്തിനും അതിന്റേതായ വഴികളുണ്ട്. എന്നാല്‍ മുടി വളര്‍ച്ചയുടെ അത്യാവശ്യ ഘട്ടങ്ങളില്‍ തേങ്ങാപ്പാല്‍ എങ്ങിനെ ഉപയോഗിക്കണമെന്നു നമുക്ക് നോക്കാം. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് മുടി വളര്‍ച്ചയെ വളരെയധികം സഹായിക്കുമെന്ന് നമുക്കറിയാം. അതുകൊണ്ടു തന്നെ മുടി സംരക്ഷണത്തിലും തേങ്ങാപ്പാല്‍ എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം.

 How To Use Coconut Milk For Hair Growth

തേങ്ങാപ്പാല്‍ എടുക്കുന്ന രീതി

ചിരവിയ തേങ്ങയില്‍ നിന്നും തേങ്ങാപ്പാല്‍ പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുത്ത് തേങ്ങാപ്പാല്‍ നല്ല പോലെ അരിച്ച് ചീനച്ചട്ടിയില്‍ കുറച്ച് സമയം ചൂടാക്കുക. മാക്‌സിമം അഞ്ച് മിനിട്ട്. അതിനു ശേഷം തേങ്ങാപ്പാല്‍ രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക. പിറ്റേ ദിവസം ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട രീതി

coconut milk

മപടി വൃത്തിയായി ചീകിയ ശേഷം പഞ്ഞി കൊണ്ട് തെങ്ങാപ്പാലില്‍ മുക്കി അത് തലയോട്ടിയിലും മറ്റും പുരട്ടുക. പുരട്ടി കഴിഞ്ഞതിനു ശേഷം മുടി പൊതിഞ്ഞു കെട്ടി സൂക്ഷിക്കണം. അഞ്ച് മണിക്കൂറെങ്കിലും ഈ രീതിയില്‍ മുടി പൊതിഞ്ഞു കെട്ടി വെയ്ക്കണം. തേങ്ങാപ്പാല്‍ മുടിയുടെ വേരുകളിലേക്കും തലയോട്ടിയിലേക്കും ഇറങ്ങിച്ചെല്ലുന്നതിനു വേണ്ടിയാണ് ഇത്. പിന്നീട് ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.

ഷാമ്പൂ ഉപയോഗിച്ച ശേഷം കണ്ടീഷണര്‍ ഇടുന്നതും നല്ലതാണ്. ഇത്തരത്തിലുള്ള കണ്ടീഷനിഗ് തേങ്ങാപ്പാലു കൊണ്ടു തന്നെ ഉണ്ടാക്കാം. അതിനായി നാലു ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ തേനും ഒലീവ് ഓയിലുമായി മിക്‌സ് ചെയ്യുക. ഇത് രണ്ട് മിനിട്ട് ചൂടാക്കിയ ശേഷം മുടിയില്‍ പുരട്ടുക. ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക.

English summary

How To Use Coconut Milk For Hair Growth

Coconut milk has got amazing properties that help in growing healthy & beautiful hair. Know how coconut milk for hair growth helps, ways of application & its other benefits.
Story first published: Thursday, January 14, 2016, 17:50 [IST]