For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിളും മുടിയും തമ്മില്‍.....

|

ആപ്പിള്‍ ആരോഗ്യത്തിന്‌ ഏറെ നല്ലതാണ്‌. ദിവസവും ഓരോ ആപ്പിള്‍ കഴിയ്‌ക്കുന്നത്‌ ഡോക്ടറെ അകറ്റി നിര്‍ത്തുമെന്നും പറയാറുണ്ട്‌.

ആപ്പിള്‍ ആരോഗ്യത്തിനു മാത്രമല്ല, മുടിയ്‌ക്കും ഏറെ ഗുണം ചെയ്യും. ഏതെല്ലാം വിധത്തിലാണ്‌ ആപ്പിള്‍ മുടിസംരക്ഷണത്തിനു സഹായിക്കുകയെന്നറിയൂ ഒരു ആപ്പിള്‍ അരച്ച് പേസ്റ്റ് രൂപത്തിലാക്കുക. ഈ ജ്യൂസിലേക്ക് അല്പം മൈലാഞ്ചിപ്പൊടിയും ഒരു ടീസ്പൂണ്‍ ബ്ലാക്ക് കോഫിയും ചേര്‍ക്കുക. ഇത് നന്നായി കൂട്ടിക്കലര്‍ത്തി ഓയില്‍ പോലെ തലയില്‍ തേയ്ക്കാം. ഒരു മണിക്കൂറിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് മുടി കഴുകുക. ഇത്‌ നര മാറ്റാന്‍ നല്ലതാണ്‌.

ആപ്പിള്‍ ജ്യൂസിലെ മാലിക് ആസിഡ് ഒരു എക്സ്ഫോലിയേറ്റിങ്ങ് ഏജന്‍റായി പ്രവര്‍ത്തിക്കുകയും മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യും. ആഴ്ചയില്‍ രണ്ട് തവണ ലളിതമായ ഈ കാര്യം ചെയ്യുന്നത് താരന്‍ അകറ്റാന്‍ സഹായിക്കും.

apple

ഷാംപൂ ചെയ്തതിന് ശേഷം ആപ്പിള്‍ സിഡെര്‍ വിനെഗറും വെള്ളവും കൂട്ടിക്കലര്‍ത്തി തേച്ച്, തുടര്‍ന്ന് മുടി കഴുകുക.മുടി കൊഴിച്ചില്‍ തടയാനും വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും രണ്ടാഴ്ച കൂടുമ്പോള്‍ ഇത് ചെയ്യണം.

ആപ്പിള്‍ ജ്യൂസ് മുടിയുടെ വേരുകളില്‍ തേയ്ക്കുക. ഇരുപത് മിനുട്ടെങ്കിലും തലമുടിയില്‍ മസാജ് ചെയ്യണം. തുടര്‍ന്ന് തലമുടിയില്‍ ഒലിവ് ഓയില്‍ തേച്ച് ചൂട് വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് മുടിയിഴകളെയും അതിന്‍റെ വേരുകളെയും ശക്തിപ്പെടുത്തും. Show Thumbnail

മുടിവളര്‍ച്ച വര്‍ദ്ധിപ്പിക്കാം ആപ്പിള്‍ ജ്യൂസ് മുടിവളര്‍ച്ചയെ സ്വഭാവിക രീതിയില്‍ പ്രോത്സാഹിപ്പിക്കും. ആപ്പിള്‍ ജ്യൂസ് തേനുമായി ചേര്‍ത്ത് മുടിയില്‍ തേയ്ക്കുക. ഇത് മുടിയുടെ കറുപ്പ് നിറം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

English summary

How Apples Can Treat Your Hair

Apples are not only good for health, but hair too. Here are some of the ways how apples can treat your hair. Read more to know about,
Story first published: Sunday, January 17, 2016, 15:26 [IST]
X
Desktop Bottom Promotion