കഷണ്ടി വേണ്ടെങ്കില്‍ മാറ്റണം ഈ ശീലങ്ങള്‍

Posted By:
Subscribe to Boldsky

ഇന്നത്തെ തലമുറയിലെ ചെറുപ്പക്കാര്‍ ഏറ്റവും കൂടുതല്‍ മനോവിഷമം അനുഭവിയ്ക്കുന്നത് കഷണ്ടിയുടെ കാര്യത്തിലാണ്. എന്നാല്‍ പലപ്പോഴും കഷണ്ടിയുടെ പ്രധാന കാരണം നമ്മള്‍ തന്നെയാണ് എന്നതാണ് മറ്റൊരു സത്യം. നമ്മുടെ അശ്രദ്ധയാണ് കഷണ്ടി വരുന്നതിനും കാരണം എന്നതാണ്.

കാരണം ഇന്ന് ദിനംപ്രതി മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയുമാണ് കഷണ്ടിയുടെ പ്രധാന വില്ലന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതിനു പുറമേ മുടി സംരക്ഷണത്തില്‍ നമ്മള്‍ കാണിയ്ക്കുന്ന ചില അമിത സൗന്ദര്യ ചിന്തകളും കഷണ്ടിയെ വിളിച്ചു വരുത്തുന്നു. മുടി കഴുകുമ്പോള്‍ അല്‍പം ശ്രദ്ധ

എന്തൊക്കെ കാര്യങ്ങളില്‍ പുരുഷന്‍മാര്‍ മുടി സംരക്ഷണത്തില്‍ ശ്രദ്ധിക്കണമെന്നു നോക്കാം. മാത്രമല്ല മുടിയുടെ കാര്യത്തില്‍ നമ്മള്‍ ചെയ്യുന്ന ചില പ്രധാന തെറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം.

 ഷാമ്പൂവിന്റെ ഉപയോഗം

ഷാമ്പൂവിന്റെ ഉപയോഗം

ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഷാമ്പൂ ഉപയോഗിക്കുന്നവരാണ് ഉള്ളത്. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുന്നത് തലയിലെ അഴുക്കിനെ ഇല്ലാതാക്കാനാണ്. പക്ഷേ പലപ്പോഴും ഷാമ്പൂവിന്റെ അമിതോപയോഗം പലപ്പോഴും കഷണ്ടിയുടെ പ്രധാന കാരണമായി മാറുന്നു.

 ഹെയര്‍ഡ്രൈയര്‍

ഹെയര്‍ഡ്രൈയര്‍

മുടി ഉണങ്ങുന്നതിന് ഹെയര്‍ഡ്രൈയര്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഹെയര്‍ഡ്രൈയര്‍ മുടി കൊഴിച്ചിലിനും മുടിയുടെ അനാരോഗ്യത്തിനുമാണ് വഴിവെയ്ക്കുന്നത്. അതുകൊണ്ട് തന്നെ മുടിയെ സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിയ്ക്കുക.

സ്ഥിരമായ ഹെയര്‍സ്‌റ്റൈല്‍

സ്ഥിരമായ ഹെയര്‍സ്‌റ്റൈല്‍

ചിലര്‍ ഫാഷന്റെ പിറകേ പോയി വിവിധ തരത്തിലുള്ള ഹെയര്‍സ്‌റ്റൈലുകള്‍ പരീക്ഷിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം പരീക്ഷണങ്ങളും കഷണ്ടിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കഷണ്ടി മറയ്ക്കാനുള്ള വഴികള്‍

കഷണ്ടി മറയ്ക്കാനുള്ള വഴികള്‍

കഷണ്ടി മറയ്ക്കാനുള്ള സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കുന്നവരും ഒട്ടും കുറവല്ല. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്നത് വിപരീത ഫലമാണ് എന്നത് തന്നെ കാര്യം.

 സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ തന്നെയാണ് പലപ്പോഴും കഷണ്ടിയുടേയും മുടി കൊഴിച്ചിലിന്റേയും വില്ലന്‍. മുടിസംരക്ഷണത്തിനായി കൂടുതല്‍ വസ്തുക്കള്‍ ഉപയോഗിക്കുന്നതും പലപ്പോഴും മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും മറ്റു പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു.

 അമിതമായി മുടി കഴുകുന്നത്

അമിതമായി മുടി കഴുകുന്നത്

അമിതമായി മുടി കഴുകുന്നതും കഷണ്ടിയുടെ പ്രധാന കാരണമാണ്. മാത്രമല്ല വ്യത്യസ്ത രീതിയിലുള്ള എണ്ണയും ജെല്ലും ഉപയോഗിക്കുന്നതും മുടിയുടെ ആരോഗ്യത്തിന് ദോഷകരമാണ്.

 കുറേ കാലത്തിനു ശേഷം മുടി വെട്ടുന്നത്

കുറേ കാലത്തിനു ശേഷം മുടി വെട്ടുന്നത്

കുറേ കാലത്തിനു ശേഷം മുടി വെട്ടുന്നതും ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്. അതുകൊണ്ട് രണ്ടോ മൂന്നോ ആഴ്ചകള്‍ക്കുള്ളില്‍ മുടി വെട്ടുന്നതാണ് ഏറ്റവും ഉത്തമം.

 മുടി കഴുകിയതിനു ശേഷം തലയോട്ടിയില്‍ ചൊറിയുന്നത്

മുടി കഴുകിയതിനു ശേഷം തലയോട്ടിയില്‍ ചൊറിയുന്നത്

ഇത് ഒട്ടു മിക്ക പുരുഷന്‍മാര്‍ക്കും ഉള്ള സ്വഭാവമാണ്. കുളി കഴിഞ്ഞ ഉടന്‍ തന്നെ തലയോട്ടി സ്പര്‍ശിക്കത്തക്ക രീതിയില്‍ തല ചൊറിയുന്നത്. ഇത് മുടി കൊഴിച്ചിലിന് കാരണമാകും. മാത്രമല്ല കഷണ്ടി വരാന്‍ ഇതാണ് പ്രധാന കാരണം.

English summary

Hair Mistakes That Are Stopping You From Looking Your Best

The article talks about 8 hair mistakes men make unknowingly, and how to avoid them.
Story first published: Wednesday, May 4, 2016, 13:00 [IST]