നീളന്‍ മുടിയ്ക്ക് നാടന്‍ വഴികള്‍

Posted By:
Subscribe to Boldsky

നീളവും ആരോഗ്യവുമുള്ള മുടിയാണ് ഇന്നത്തെ കാലത്ത് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ പലപ്പോഴും അതൊരു ആഗ്രഹമായി തന്നെ അവശേഷിക്കുന്നു. കാരണം ജീവിതശൈലി മാറ്റവും കാലാവസ്ഥാ മാറ്റവും ഭക്ഷണരീതിയിലെ മാറ്റവും എല്ലാം പലപ്പോഴും ഇതിനൊരു വെല്ലുവിളി തന്നെയാണ്.

എന്നാല്‍ ഇനി ചില നാടന്‍ വഴികളിലൂടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാം. മാത്രമല്ല ഇതിലൂടെ മുടിയെ ഓരോ ദിവസവും പ്രതിസന്ധിയില്‍ നില്‍ക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുകയും ചെയ്യാം. എങ്ങനെയെന്ന് നോക്കാം.

ബേക്കിംഗ് സോഡ മികച്ചത്

ബേക്കിംഗ് സോഡ മികച്ചത്

മുടി വൃത്തിയാക്കാന്‍ ഷാമ്പൂവിനേക്കാളും നല്ലത് ബേക്കിംഗ് സോഡയാണ്. രണ്ട് ടീസ്പൂണ്‍ ബേക്കിംഗ് സോഡ അരക്കപ്പ് വെള്ളത്തില്‍ ചേര്‍ത്ത് യോജിപ്പിച്ച് തലയില്‍ തേച്ച് പിടിപ്പിക്കാം. ഇത് മുടിയെ കൂടുതല്‍ വൃത്തിയാക്കും.

തല ചൊറിയുന്നത് മാറ്റാം

തല ചൊറിയുന്നത് മാറ്റാം

പേനില്ലെങ്കിലും പലപ്പോഴും തല ചൊറിയുന്നത് വളരെ പ്രശ്‌നം പിടിച്ച ഒന്ന് തന്നെയാണ്. ഇനി തല ചൊറിച്ചില്‍ അകറ്റാന്‍ ഒലീവ് ഓയിലിനെ ആശ്രയിക്കാം. രണ്ട് ടീസ്പൂണ്‍ നാരങ്ങ നീരിലേക്ക് അല്‍പം ഒലീവ് ഓയില്‍ മിക്‌സ് ചെയ്ത് തലയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം.

 മുട്ട മസ്സാജ്

മുട്ട മസ്സാജ്

മുടിയിലുണ്ടാകുന്ന ഒരു വിധം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് മുട്ട. മുട്ടയുടെ വെള്ള നല്ലതുപോലെ തലയില്‍ തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം നല്ല വൃത്തിയായി കഴുകിക്കളയാം.

 തൈര്

തൈര്

മുടിവളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ് തൈര്. അരക്കപ്പ് തൈര് മുടിയില്‍ തേച്ച് പിടിപ്പിച്ച് ടവ്വല്‍ ഉപയോഗിച്ച് പൊതിഞ്ഞ് വെയ്ക്കാം. ഇത് 15 മിനിട്ടിനു ശേഷെ കഴുകിക്കളയാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഏറ്റവും അവസാനമാണെങ്കിലും മുടിയുടെ ആരോഗ്യ കാര്യത്തില്‍ മുന്നിലാണ് വെളിച്ചെണ്ണ. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും വെളിച്ചെണ്ണ ഉപയോഗിച്ച് തല മസ്സാജ് ചെയ്യുക. ഇത് മുടിയുടെ ആരോഗ്യവും കരുത്തും സംരക്ഷിക്കുന്നു.

English summary

Extremely Effective Tips For Healthy Hair

Here are our tips for healthy hair that will give you long and lustrous hair like these Disney princesses!
Story first published: Thursday, November 10, 2016, 16:51 [IST]
Subscribe Newsletter