മുടിയ്ക്കു നെയ്യും പറ്റും!!

Posted By: Super
Subscribe to Boldsky

മിക്കവാറും എല്ലാ ഇന്ത്യന്‍ വിഭവങ്ങളിലും ഉപയോഗിക്കുന്ന ഒരു ചേരുവയാണ് നെയ്യ്. പാചകത്തില്‍ വെജിറ്റബിള്‍ ഓയിലിന് പകരം ഉപയോഗിക്കാവുന്ന നെയ്യ് മധുര വിഭവങ്ങളുടെ മുകളില്‍ രുചി വര്‍ദ്ധിപ്പിക്കാനുള്ള ടോപ്പിങ്ങായും ഉപയോഗിക്കാറുണ്ട്. നെയ്യിലെ ആരോഗ്യകരമായ ഘടകങ്ങളുടെ സാന്നിധ്യം വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സ്കിന്‍ പായ്ക്കുകളിലും അത് ഉപയോഗിക്കാനുള്ള ഒരു കാരണമാണ്.

വൃത്താകൃതിയുള്ള ഒരു പാത്രത്തില്‍ 4-5 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി, ചൂട് കുറഞ്ഞ ശേഷം 5 ഗ്രാം ബദാം പൗഡറും 3 ടേബിള്‍ സ്പൂണ്‍ ബദാം ഓയിലും ചേര്‍ക്കുക. ഇവ കൂട്ടിക്കലര്‍ത്തി നന്നായി കഴുകിയ മുടിയില്‍ തേയ്ക്കാം. 30 മിനുട്ടിന് ശേഷം ചൂടുള്ള വെള്ളം ഉപയോഗിച്ച് തലമുടി കഴുകുക. നെയ്യ് തലയില്‍ തേച്ച് 5 മിനുട്ട് മസാജ് ചെയ്യാം.

മുടി വളര്‍ച്ചക്ക് കരുത്ത് പകരാന്‍ നെയ്യ് ഉപയോഗിക്കാവുന്ന രീതികള്‍ മനസിലാക്കാന്‍ തുടര്‍ന്ന് വായിക്കുക.

1. പ്രകൃതിദത്ത കണ്ടീഷണര്‍

1. പ്രകൃതിദത്ത കണ്ടീഷണര്‍

നെയ്യ് തലമുടിക്ക് സ്വഭാവികമായ തിളക്കം നല്കാനും മുടി മൃദുലമാകാനും സഹായകരമാണ്. ഒരു ബൗളില്‍ 2 ടേബിള്‍ സ്പൂണ്‍ തേനും ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയിലുമെടുക്കുക. ഇവ പരസ്പരം കലര്‍ത്തി നേരിട്ട് തലമുടിയില്‍ തേയ്ക്കാം. 20 മിനുട്ടിന് ശേഷം കഴുകിക്കളയുക.

2. മുടിയുടെ പിളര്‍പ്പ് മാറ്റാം

2. മുടിയുടെ പിളര്‍പ്പ് മാറ്റാം

3 ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി മുടിയുടെ അഗ്രഭാഗത്ത് തേയ്ക്കുക. 15 മിനുട്ടിന് ശേഷം പതിയെ ചീകുക. വീട്ടില്‍ നിര്‍മ്മിച്ച ഷാംപൂവും ചെറുചൂടുള്ള വെള്ളവും ഉപയോഗിച്ച് തലമുടി കഴുകുക.

3. മുടിക്ക് തിളക്കം നല്കാം

3. മുടിക്ക് തിളക്കം നല്കാം

സില്‍ക്ക് പോലെ മിനുസമായ മടി സ്വന്തമാക്കണോ? നെയ്യ് എണ്ണ പോലെ തലയില്‍ തേച്ച് ഇത് സാധ്യമാക്കാം. കഴുകിയ തലമുടിയില്‍ നെയ്യ് തേച്ച് 20 മിനുട്ടിന് ശേഷം നാരങ്ങ നീര് ചേര്‍ത്ത വെള്ളം ഉപയോഗിച്ച് കഴുകുക. നാരങ്ങനീര് തലമുടിക്ക് സ്വഭാവികമായ തിളക്കം നല്കും.

4. മുടിവളര്‍ച്ച ശക്തിപ്പെടുത്തുന്നു

4. മുടിവളര്‍ച്ച ശക്തിപ്പെടുത്തുന്നു

മുടി വളര്‍ച്ച ശക്തിപ്പെടുത്താന്‍ മാസത്തില്‍ രണ്ടു തവണ തലയില്‍ നെയ്യ് തേക്കുക. തേച്ചതിന് ശേഷം നെല്ലിക്ക ജ്യൂസ് അല്ലെങ്കില് ഉള്ളിയുടെ നീര് ഉപയോഗിച്ച് കഴുകുന്നത് മുടി വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്ത് പകരും.

5. താരന്‍ അകറ്റുന്നു

5. താരന്‍ അകറ്റുന്നു

താരനുണ്ടാകുന്നതിന് പല കാരണങ്ങളുണ്ടാകും. മുടി വരണ്ടതാണെങ്കില്‍ തലയോട്ടിയും മുടിയുടെ അഗ്രവും നെയ്യും ബദാം ഓയിലും ഉപയോഗിച്ച് മസാജ് ചെയ്യുക. മുടിയിഴകളില്‍ നിന്ന് എണ്ണയുടെ അംശം അകറ്റാന്‍ 15 മിനുട്ടിന് ശേഷം തലമുടി റോസ് വാട്ടര്‍ ഉപയോഗിച്ച് കഴുകുക. താരന്‍ കുറയ്ക്കാന്‍ ഈ മാര്‍ഗ്ഗം ഫലപ്രദമാണ്.

6. നരയ്ക്കല്‍ തടയുന്നു

6. നരയ്ക്കല്‍ തടയുന്നു

അകാലനര പലരും നേരിടുന്ന ഒരു പ്രശ്നമാണ്. ഇത് മാറ്റാന്‍ എണ്ണ തേയ്ക്കുന്നത് പോലെ നെയ്യ് തലയില്‍ തേയ്ക്കുക. 15 മിനുട്ട് സമയത്തേക്ക് തല ഒരു ടൗവ്വല്‍ കൊണ്ട് പൊതിയുക. തുടര്‍ന്ന് നെയ്യ് നീക്കം ചെയ്യാനായി ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക.

7. തലയിലെ അണുബാധ അകറ്റാം

7. തലയിലെ അണുബാധ അകറ്റാം

തലയില്‍ നെയ്യ് തേയ്ക്കുന്നത് അണുബാധ തടയാന്‍ സഹായിക്കും. നെയ്യ് ഒരു പാലുത്പന്നമായതിനാല്‍ അണുബാധയ്ക്കിടയാക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. അണുബാധ തടയുന്നതിന് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും നെയ്യ് തലയില്‍ തേയ്ക്കണം.

English summary

Use Ghee On Hair To Get Rid Of Problems

Using ghee in hair will help to get rid of all problems. Ghee improves hair growth, deals with hair fall and other scalp issues. Take a look.