For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ തടയാനുള്ള വഴികള്‍

By Sruthi K M
|

മുടി വൃത്തിയായി സൂക്ഷിക്കുക എന്നുള്ളതാണ് മുടികൊഴിച്ചില്‍ തടയാന്‍ ആദ്യം ചെയ്യേണ്ടത്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് മുടികൊഴിച്ചില്‍. സ്ത്രീകള്‍ക്ക് ഈ പ്രശ്‌നം കൂടുതലുള്ളത്. മുടികൊഴിച്ചില്‍ തടയാന്‍ ചില ട്രിക്കുകള്‍ കൈവശമുണ്ടെങ്കില്‍ ഏവര്‍ക്കും അതൊരു സഹായമായിരിക്കും. വീട്ടില്‍ തന്നെ ചെയ്യാനാകുന്ന ചില കാര്യങ്ങളാണിത്.

വരണ്ട ചര്‍മ്മത്തിന് ക്യാരറ്റ് ജ്യൂസുകള്‍

വിപണിയില്‍ മുടികൊഴിച്ചില്‍ തടയാനുള്ള ധാരാളം ഓയിലുകളും ക്രീമുകളുമൊക്കെ ലഭിക്കുമെങ്കിലും അത്തരം വസ്തുക്കളുടെ ദീര്‍ഘകാല ഉപയോഗം തലമുടിക്ക് വലിയ ദോഷങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുക.

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്

ഒലീവ ഓയില്‍്, വെളിച്ചെണ്ണ, കനോള ഇവയില്‍ ഏതെങ്കിലുമൊരു എണ്ണ എടുത്ത് ചൂടാക്കുക. ചെറുതായി ചൂട് തണിച്ച് തലയില്‍ പുരട്ടണം. തലയോട്ടിയില്‍ ഈ എണ്ണ മൃദുവായി തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറോളം ഇത് വച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളുയുക.

ജ്യൂസ്

ജ്യൂസ്

വെളുത്തുള്ളി, ഉള്ളി, ഇഞ്ചി എന്നിവ കൊണ്ട് ജ്യൂസുണ്ടാക്കി ഏതെങ്കിലും ഒന്ന് രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് തലയില്‍ പുരട്ടുക. രാവിലെ വൃത്തിയായി കഴുകിക്കളയുക.

ഹെഡ് മസാജ്

ഹെഡ് മസാജ്

ദിവസവും തലയോട്ടി അഞ്ച് മിനിട്ടെങ്കിലും മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ദ്ധിക്കാന്‍ കാരണമാകും. തലയോട്ടിയിലെ രക്തചംക്രമണം വര്‍ധിച്ചാല്‍ അത് മുടിക്ക് കരുത്ത് പകരും. ഓയിലുകളെന്തെങ്കിലും ഉപയോഗിച്ചാണ് മസാജെങ്കില്‍ വളരെ നല്ലത്.

ആന്റിയോക്‌സിഡന്റ്‌സ്

ആന്റിയോക്‌സിഡന്റ്‌സ്

ഒരു കപ്പ് വെള്ളത്തില്‍ രണ്ട് ബാഗ് ഗ്രീന്‍ ടീ ഇട്ട് ചൂടാക്കുക. ഇത് തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂര്‍ വച്ചശേഷം കഴുകിക്കളയുക. മുടികൊഴിച്ചില്‍ തടയുകയും മുടി വളര്‍ച്ച മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുള്ള ഒന്നാണ് ഗ്രീന്‍ ടീ.

ടെന്‍ഷന്‍ കുറയ്ക്കാം

ടെന്‍ഷന്‍ കുറയ്ക്കാം

ടെന്‍ഷനും സ്‌ട്രെസ്സുമാണ് മുടികൊഴിച്ചിലിന്റെ പ്രധാന കാരണം. അതിനാല്‍ തന്നെ ദിവസം അരമണിക്കൂറെങ്കിലും കണ്ണടച്ചിരുന്നു ധ്യാനിച്ചാല്‍ മുടികൊഴിച്ചിലിന് പരിഹാരമാകും.

English summary

following easy tips at home and see how effective they are in reducing hair loss

Hair loss affects both men and women. If you want long and strong hair, you must follow this tip.
Story first published: Tuesday, July 14, 2015, 16:38 [IST]
X
Desktop Bottom Promotion