For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയുടെ വളര്‍ച്ചയ്ക്ക് 31 വീട്ടുവൈദ്യം

By Sruthi K M
|

തലമുടി നിങ്ങളുടെ വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടി കേടാകുന്നതും, കൊഴിച്ചലും, താരനും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. പ്രായമാകുന്നതിനുമുന്‍പേ പ്രായമായവരുടെ പ്രശ്‌നമാണ് മിക്കവര്‍ക്കും.

അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ജീവിതരീതി, ജോലിയിലെ സ്‌ട്രെസ് എന്നിവ തന്നെയാണ് മുടിയെ കേടാക്കുന്നത്. മുടിക്ക് മികച്ച പരിചരണം തന്നെ ആവശ്യമാണ്. കെമിക്കല്‍ അടങ്ങിയ ചികിത്സ തിരഞ്ഞെടുക്കാതെ പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ തയ്യാറാകണം. അങ്ങനെയാകുമെങ്കില്‍ ആരോഗ്യമുള്ള മുടി നിങ്ങള്‍ക്ക് ലഭിക്കും.

<strong>മുടിക്കെട്ട് ഇല്ലാതാക്കാന്‍ ചില ടിപ്‌സ്</strong>മുടിക്കെട്ട് ഇല്ലാതാക്കാന്‍ ചില ടിപ്‌സ്

മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന മരുന്നുകള്‍ നിങ്ങളുടെ വീട്ടില്‍ തന്നെയുണ്ട്. 31 മികച്ച വഴികളാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരുന്നത്..

ഉള്ളി ജ്യൂസ്

ഉള്ളി ജ്യൂസ്

പണ്ട് മുതല്‍ മുതുമുത്തശ്ശിമാര്‍ മുടിക്ക് ഉപയോഗിച്ചതാണ് ഉള്ളി ജ്യൂസ്. ഇത് മുടി വളരാനുള്ള മികച്ച വീട്ടുവൈദ്യമാണ്. ഉള്ളി ജ്യൂസില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊലാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇതുമൂലം മുടി വളരുന്നു.

ആപ്പിള്‍ വിനാഗിരി

ആപ്പിള്‍ വിനാഗിരി

തലയോട് വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് ആപ്പിള്‍ വിനാഗിരി. ഇത് മുടിയിലെ പി.എച്ച് ബാലന്‍സ് ചെയ്യുന്നു. ആപ്പിള്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകാം.

മുട്ട

മുട്ട

ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ ഓലിവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുടിക്ക് തേച്ച് 20 മിനിട്ട് വയ്ക്കുക. പ്രോട്ടീന്‍ കൂടിയ തോതില്‍ അടങ്ങിയ മുട്ട മുടി വളരാന്‍ സഹായിക്കും. സള്‍ഫര്‍, സിങ്ക്, അയേണ്‍, സെലനിയം, ഫോസ്ഫറസ്, അയഡിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള മുടി നിങ്ങള്‍ക്ക് ലഭിക്കും.

ഉലുവ

ഉലുവ

മുടിക്ക നല്ല നിറം നല്‍കാന്‍ കഴിവുണ്ട് ഉലുവയ്ക്ക്. ഉലുവ പേസ്റ്റാക്കിയത് ഒരു ടീസ്പൂണ്‍, തേങ്ങാപാല്‍ രണ്ട് ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുടിക്ക് തേക്കുക. 30 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകുക.

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് ജ്യൂസാക്കി തലയോട്ടിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 15 മിനിട്ട് വെച്ചശേഷം കഴുകാം.

ഹെന്ന പാക്ക്

ഹെന്ന പാക്ക്

പ്രകൃതിദത്തമായ ഒരു കണ്ടിഷണറാണ് ഹെന്ന പൗഡര്‍. മിക്കവരും ഇത് ഉപയോഗിക്കുന്നുണ്ട്. തിളക്കവും നല്ല നിറവും ഇത് നല്‍കും. മുടി വളരുകയും താരന്‍ മാറ്റുകയും ചെയ്യും.

ചുവന്ന മുളക്

ചുവന്ന മുളക്

നല്ല കട്ടിയുള്ള മുടിക്ക് വേണ്ടി ചുവന്ന മുളക് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ ചുവന്നമുളക് പൊടിയില്‍ രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ മുടിയില്‍ തേക്കുക.

തേങ്ങാപാല്‍

തേങ്ങാപാല്‍

പ്രോട്ടീന്‍ അടങ്ങിയ തേങ്ങാപാല്‍ നിങ്ങളുടെ മുടിക്ക് നല്ലതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ഗ്രീന്‍ ടീ നിങ്ങളുടെ മുടിയുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റി തരും. മുടി കൊഴിച്ചല്‍ തടയും. ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുക.

നെല്ലിക്ക

നെല്ലിക്ക

ഔഷധഗുണങ്ങളുള്ള നെല്ലിക്ക മുടി നന്നായി വളരാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൗഡറില്‍ രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങ നീര് ഒഴിക്കുക. ഇത് നിങ്ങളുടെ മുടിക്ക് തേക്കാം

ജീരകം

ജീരകം

100 ശതമാനം പോഷകങ്ങള്‍ അടങ്ങിയ ജീരകവും മുടിക്ക് ഉപയോഗിക്കാം. ജീരകപ്പൊടിയില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ പേസ്റ്റ് രാത്രി കിടക്കുന്നതിനുമുന്‍പ് തേക്കാം. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

ഉണക്കിയ കുരുമുളക്

ഉണക്കിയ കുരുമുളക്

ഉണക്കിയ കുരുമുളക് ഒരു ആയുര്‍വ്വേദ പ്രതിവിധിയാണ്. രണ്ട് ടീസ്പൂണ്‍ കുരുമുളക് പൊടിയില്‍ ചെറുനാരങ്ങ ചേര്‍ത്ത് പേസ്റ്റാക്കുക.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തി കൊണ്ട് താളി ആക്കി മുടിക്ക് തേക്കുന്ന വഴി നിങ്ങളുടെ മുത്തശ്ശിമാര്‍ പറഞ്ഞുതന്നിരിക്കാം. മികച്ച വഴിയാണിത്. ഇതില്‍ അല്‍പം വെളിച്ചെണ്ണയും ചേര്‍ക്കാം. നല്ല നിറവും മുടി തഴച്ചുവളരാനും ഇതുമതി.

വെളുത്തുള്ളി

വെളുത്തുള്ളി

വേവിച്ച വെളുത്തുള്ളി, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലമുടിയില്‍ തേച്ചുപിടിക്കാം. ഒരാഴ്ച കൊണ്ട് മികച്ച ഫലം കാണാം.

വൈറ്റമിന്‍ ഇ ഓയില്‍

വൈറ്റമിന്‍ ഇ ഓയില്‍

ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ വൈറ്റമിന്‍ ഇ ഓയില്‍ മുടിക്ക് തേക്കൂ. രോഗാണുക്കളെ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കും. രാത്രി തലയില്‍ തേച്ച് കിടക്കുക. അടുത്ത ദിവസം രാവിലെ കഴുകാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

പ്രകൃതിദത്തമായ വഴിയാണ് വെളിച്ചെണ്ണ. മിക്കവരും ഇത് ഉപയോഗിക്കുന്നുണ്ട്.

റോസ്‌മേരി ഓയില്‍

റോസ്‌മേരി ഓയില്‍

ഒരുതരം സുഗന്ധച്ചെടിയാണിത്. ഇതുകൊണ്ടുണ്ടാക്കുന്ന ഓയില്‍ മുടിക്ക് നല്ലതാണ്. ഇത് തലയോട്ടിലെ രക്തപ്രവാഹത്തെയും കോശത്തെയും മെച്ചപ്പെടുത്തുന്നു.

കര്‍പ്പൂരത്തുളസി എണ്ണ

കര്‍പ്പൂരത്തുളസി എണ്ണ

മുടി കൊഴിച്ചില്‍ തടയാന്‍ ഉപയോഗിക്കുന്നതാണ് കര്‍പ്പൂരത്തുളസിയുടെ എണ്ണ.

ലാവന്‍ഡര്‍ ഓയില്‍

ലാവന്‍ഡര്‍ ഓയില്‍

ലാവന്‍ഡര്‍ ഓയിലിനെ ബ്യൂട്ടി ഓയില്‍ എന്നാണ് വിളിക്കുന്നത്. ദീര്‍ഘകാലം മുടിയെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. ലാവന്‍ഡര്‍ ഓയില്‍, റോസ്‌മേരി ഓയില്‍, തൈമ് ഓയില്‍, ജൊജൊബ ഓയില്‍ എന്നിവ ഒരേ അളവില്‍ എടുത്ത് മുടിക്ക് തേച്ചാല്‍ മുടി നന്നായി വളരും.

ജൊജൊബാ ഓയില്‍

ജൊജൊബാ ഓയില്‍

ഒരു മോയിചറൈസിംഗ് ആയി ഉപയോഗിക്കുന്നതാണ് ജൊജൊബാ ഓയില്‍. മുടിയുടെ എല്ലാ കേടുപാടുകളും മാറ്റിതരും.

ചെറുചന വിത്ത് എണ്ണ

ചെറുചന വിത്ത് എണ്ണ

ഫാറ്റി ആസിഡ് അടങ്ങിയ ചെറുചന വിത്ത് ഓയില്‍ വരണ്ട തലയോട് കളയാന്‍ മികച്ച മരുന്നാണ്.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍ പല ഗുണങ്ങളും തരുന്നുണ്ട്. ഫേസ് മാസ്‌ക്കായും, സ്‌ക്രബ്, ബോഡി ഓയില്‍, ഹെയര്‍ ടോണിക്, ഫേസ് പാക്കായും ഉപയോഗിക്കാം.

ആവണക്കെണ്ണ

ആവണക്കെണ്ണ

പെട്ടെന്ന് മുടി വളരാന്‍ സഹായിക്കുന്നതാണ് ആവണക്കെണ്ണ. നിങ്ങളുടെ മുടിക്ക് നല്ല ബലവും നല്‍കും.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം

മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീനിനെ കെരാട്ടീന്‍ എന്ന് വിളിക്കുന്നു. ഇതടങ്ങിയ ഭക്ഷണം വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. മുട്ട, ചിക്കന്‍, ടോഫു, സോയാബീന്‍, ബീന്‍സ് എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ എ

വൈറ്റമിന്‍ എ

വൈറ്റമിന്‍ എ മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും. മാങ്ങ, പപ്പായ, ഓറഞ്ച്, ക്യാരറ്റ് തുടങ്ങിയ പഴങ്ങളില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്.

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബി

വൈറ്റമിന്‍ ബിയും മുടിയുടെ വളര്‍ച്ചയ്ക്ക് വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. ഉരുളക്കിഴങ്ങ്, നേന്ത്രപ്പഴം, ചിക്കന്‍, ഓട്‌സ്, മത്സ്യം, ബീന്‍സ് എന്നിവ കഴിക്കുക.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

കൊലാജന്റെ ഉത്പാദനം മെച്ചപ്പെടുത്താന്‍ മുടിക്ക വൈറ്റമിന്‍ ആവശ്യമാണ്. സിട്രസ് അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുക. നെല്ലിക്ക, ഓറഞ്ച്, കിവി, പേരയ്ക്ക എന്നിവ കഴിക്കാം.

വൈറ്റമിന്‍ ഇ

വൈറ്റമിന്‍ ഇ

തലയോടിന്റെ ആരോഗ്യത്തിന് വൈറ്റമിന്‍ ഇ ആവശ്യമാണ്. ഇത് രക്തപ്രവാഹം കൂട്ടും. ധാന്യങ്ങള്‍, സണ്‍ഫഌര്‍ ഓയില്‍, സൊയാബീന്‍ ഓയില്‍, ടോഫു എന്നിവയില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

ഗ്രീന്‍ വെജിറ്റബിള്‍

ഗ്രീന്‍ വെജിറ്റബിള്‍

നിരവധി ഗ്രീന്‍ വെജിറ്റബിള്‍ നിലവിലുണ്ട്. അയേണ്‍ അടങ്ങിയ ഇവ മുടി വളര്‍ച്ചയ്ക്ക് സഹായിക്കും.

മുടിയുടെ ഭംഗി

മുടിയുടെ ഭംഗി

കെമിക്കല്‍ അടങ്ങിയ ഒരു ഹെയര്‍ കെയര്‍ ഉത്പന്നങ്ങളും ഉപയോഗിക്കാതിരിക്കുക. ഇത് നിങ്ങളുടെ മുടിക്ക് അപകടകാരിയാണ്. മുടിക്ക് കളര്‍ അടിക്കല്‍, സിറമ്, സ്‌ട്രെയ്റ്റ്‌നര്‍ ഉപയോഗിക്കുന്നതൊക്കെ കുറയ്ക്കുക.

മുടി ചീകുന്നതും മുറിക്കുന്നതും

മുടി ചീകുന്നതും മുറിക്കുന്നതും

നല്ല ചീര്‍പ്പ് ഉപയോഗിച്ച് മുടി ചീകുക. അതുപോലെ മൂന്നു മാസം കൂടുമ്പോള്‍ മുടി മുറിക്കുക.

English summary

thirty one powerful home remedy for hair growth

Hair health plays the deciding role in factors like styling and personality. Conditions like hair fall, damage, dandruff are few of the common hair problems faced by all.
Story first published: Thursday, April 9, 2015, 12:57 [IST]
X
Desktop Bottom Promotion