കഷണ്ടിയെ ഗൗനിച്ചില്ലെങ്കില്‍ പണി കിട്ടും

Posted By:
Subscribe to Boldsky

മുടിയെങ്ങാന്‍ കൊഴിയാന്‍ തുടങ്ങിയാല്‍ പലരുടേയും ഹൃദയ താളവും വര്‍ദ്ധിക്കും. ഒരു മുടി കൊഴിച്ചില്‍ മതി നമ്മുടെ ജീവിതം ആകെ മാറി മറിയാന്‍ എന്നുള്ളതാണ് സത്യം. മുടി നന്നാക്കാന്‍ ആപ്പിള്‍ മതി !!

മുടി വളരാനും കഷണ്ടി വരാതെയിരിക്കാനും പെടുന്ന കഷ്ടപ്പാട് അത് നമുക്ക് മാത്രമല്ലേ അറിയൂ. അതുതന്നെയാണ് ഒരു മുടി കൊഴിയുമ്പോള്‍ നമുക്കുണ്ടാക്കുന്ന മാനസിക വിഷമത്തിന്റെ ഹേതുവും.

പലര്‍ക്കും പാരമ്പര്യമായിരിക്കും മുടി കൊഴിച്ചില്‍ എന്നാല്‍ പാരമ്പര്യമല്ലാത്തവരും ഉണ്ട്. ഇവരുടെ കാര്യമാണ് വലിയ കഷ്ടം. എന്നാല്‍ കഷണ്ടി അത് ഒരു വലിയ പ്രശ്‌നം തന്നെയാണ് എന്നുള്ളതാണ് സത്യം. എങ്ങനെ പ്രതിരോധിക്കാം കഷണ്ടിയെ എന്നു നോക്കാം.

ഡോക്ടറെ ഉടന്‍ കാണുക

ഡോക്ടറെ ഉടന്‍ കാണുക

അമിതമായി മുടി കൊഴിച്ചിലും നെറ്റി കയറലും ഉണ്ടെങ്കില്‍ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. മാത്രമല്ല ഉടന്‍ തന്നെ ഡോക്ടറെ കാണുകയാണ് ആദ്യപടിയായി ചെയ്യേണ്ടത്. അല്ലാത്ത പക്ഷം ഒരിക്കലും കഷണ്ടിയില്‍ നിന്നും കരകയറാന്‍ നിങ്ങള്‍ക്ക് സാധിക്കില്ല.

മുടിയുടെ സ്വഭാവം ശ്രദ്ധിക്കുക

മുടിയുടെ സ്വഭാവം ശ്രദ്ധിക്കുക

മുടി കൊഴിച്ചില്‍ കൂടുതലുള്ള സമയവും ഏറ്റവും കുറച്ചുള്ള സമയവും ശ്രദ്ധിക്കുന്നത് നന്നായിരിക്കും. മാത്രമല്ല മുടിയില്‍ അധികം സമ്മര്‍ദ്ദം കൊടുക്കുന്നതും കഴിവതും ഒഴിവാക്കുക.

മുടിയുടെ സ്റ്റൈല്‍ മാറ്റുക

മുടിയുടെ സ്റ്റൈല്‍ മാറ്റുക

ഹെയര്‍ സ്റ്റൈല്‍ മാറ്റുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കഷണ്ടി അറിയാത്ത രീതിയില്‍ മുടി ചീകാന്‍ ശ്രമിക്കുക. ഇത്തരത്തില്‍ മുടി ചീകുന്നത് കഷണ്ടിയെ പ്രതിരോധിക്കുകയും ചെയ്യുന്നു.

വിപണിയെ വിശ്വസിക്കാതിരിക്കുക

വിപണിയെ വിശ്വസിക്കാതിരിക്കുക

വിപണിയില്‍ നിന്നും ലഭിക്കുന്ന പല തരത്തിലുള്ള ഹെയര്‍ കെയര്‍ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഇത് കഷണ്ടിയെ വര്‍ദ്ധിപ്പിക്കുകയല്ലാതെ ഒരിക്കലും കുറയ്ക്കില്ല.

ജീവിത ശൈലി മാറ്റുക

ജീവിത ശൈലി മാറ്റുക

ജീവിത ശൈലി മാറ്റി ആരോഗ്യമുള്ള ജീവിതശൈലി പിന്തുടരുക. ഇത് മനസ്സിനും ശരീരത്തിനും ഇണങ്ങുന്ന തരത്തിലുള്ളതായിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ഭക്ഷണം ക്രമീകരിക്കുക

ഭക്ഷണം ക്രമീകരിക്കുക

മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ ഭക്ഷണം ശീലമാക്കുക. ഇത് ഒരിക്കലും അനാരോഗ്യത്തിലേക്ക് നയിക്കുന്ന തരത്തിലുള്ളതായിരിക്കരുത്. ഇലക്കറികള്‍ ധാരാളം ശീലമാക്കുക ഇത് കഷണ്ടിയെ പ്രതിരോധിക്കും.

English summary

Things You Should Do If You Notice Bald Spot

Finding a bald spot can give you a panic attack if you really love your hair and it can hurt your self esteem.
Story first published: Friday, October 16, 2015, 15:39 [IST]