Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മുടിക്കെട്ട് ഇല്ലാതാക്കാന്‍ ചില ടിപ്സ്
മുടിക്കെട്ട് മിക്ക സ്ത്രീകളുടെയും പ്രധാന പ്രശ്നമാണ്. നീളമുള്ള മുടിക്കാണ് ഇത്തരം പ്രശ്നങ്ങള്‍ ഉള്ളത്. തിരക്കു പിടിച്ച് ഓടുന്ന സമയത്ത് മുടി ഇങ്ങനെ കെട്ടുപിണഞ്ഞ് കിടന്നാല്‍ ആര്‍ക്കായാലും ദേഷ്യം വരും. വലിച്ചു പൊട്ടിച്ച് ഇത് വേര്‍പെടുത്തുകയാണ് മിക്കവരും ചെയ്യുന്നത്. ഇങ്ങനെ ചെയ്താല്‍ ഉള്ള മുടി കൂടി പോകും. മുടിയെ നോവിച്ചാല്‍ പിന്നെ നിങ്ങള്‍ മുടിയില്ലാതെ ദുഃഖിക്കും.
എന്തുകൊണ്ടാണ് മുടി ഇങ്ങനെ കെട്ടുപിണഞ്ഞ് കിടക്കുന്നത്. നിങ്ങളുടെ പ്രവൃത്തികള്‍ തന്നെയാണ് ഇങ്ങനെ ഉണ്ടാക്കുന്നത്. ചുരുണ്ട മുടിയുള്ളവര്‍ ഇത്തരം പ്രശ്നം വന്നാല്‍ പിന്നെ പറയുകയേ വേണ്ട.. പല കാരണങ്ങള്‍ കൊണ്ടും മുടി കെട്ടുപിണയാന്‍ സാധ്യതയുണ്ട്.
മുടി ചീകുന്നത്, എണ്ണ ഉപയോഗിക്കാത്തത്, മുടി കെട്ടുന്ന രീതി തുടങ്ങി നിങ്ങളുടെ പല പ്രവൃത്തികളും തന്നെയാണ് ഇങ്ങനെയുണ്ടാക്കുന്നത്. മുടിക്കെട്ട് ഇല്ലാതാക്കാന്‍ ചില ടിപ്സുകള്‍ പറഞ്ഞുതരാം...

എണ്ണയിട്ട് കുളിക്കുക
ഒട്ടും എണ്ണ തേക്കാത്ത മുടി കെട്ടുപിണഞ്ഞ് കിടക്കും. ഇടയ്ക്ക് ഓയില്‍ മസാജ് ചെയ്ത് കുളിക്കുക.

ടവല്‍ ഉപയോഗിക്കുന്നത്
കുളി കഴിഞ്ഞാല്‍ എല്ലാവരും മുടി ടവല്‍ ഉപയോഗിച്ച് കെട്ടിവയ്ക്കും. എന്നാല്‍ മുടിക്ക് ഒട്ടും നല്ലതല്ല. മുടിക്കെട്ട് ഉണ്ടാകുന്നതിന്റെ പ്രധാന പ്രശ്നം ഇതാണ്.

നന്നായി മുടി കഴുകുക
മുടിയില്‍ ഒന്ന് വെള്ളം ഒഴിച്ച് വരുന്നവര്‍ ശ്രദ്ധിക്കുക. ഇത്തരം മുടിക്കെട്ട് ഉള്ളവര്‍ നന്നായി കൈ ഉപയോഗിച്ച് മുടി കഴുകുക. കൈവിരലുകള്‍ കൊണ്ട് മുടിയുടെ എല്ലാ ഭാഗത്തും നന്നായി ഉരച്ച് കഴുകുക.

കിടക്കുന്നതിനുമുന്പ്
മുടി കെട്ടാതെ നിങ്ങള്‍ കിടക്കരുത്. മുടി കെട്ടുപിണഞ്ഞു കിടക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണമാണിത്. മുടി പിന്നിയിട്ട് കിടക്കുന്നതാണ് നല്ലത്.

മുടി ചീകുന്നത്
മുടിക്കെട്ട് കളയാന്‍ സാധിക്കുന്ന മികച്ച മാര്‍ഗമാണ് മുടി ചീകുന്നത്. നല്ല ചീര്‍പ്പ് ഉപയോഗിച്ച് മുടി ചീകുക. ചീര്‍പ്പ് എന്നും വൃത്തിയാക്കിവെക്കുക.

ഹെയര്‍ ക്രീം ഉപയോഗിച്ച്
മുടിക്ക് നല്ല ലോഷന്‍ പുരട്ടി മുടി ചീകുന്നതും ഇത്തരം പ്രശ്നം ഒഴിവാക്കി കിട്ടും.

വിരലുകള്‍ ഉപയോഗിച്ച്
മുടിക്കെട്ട് മാറ്റാന്‍ എളുപ്പ മാര്‍ഗം നിങ്ങളുടെ കൈ വിരലുകള്‍ തന്നെയാണ്. വിരലുകള്‍ കൊണ്ട് കെട്ടുപിണഞ്ഞത് പതുക്കെ വേര്‍പെടുത്തിയെടുക്കാം.

മുടിക്ക് വേണ്ട ചികിത്സ
ചില പ്രകൃതിദത്തമായ ചികിത്സകള്‍ മുടിക്ക് വേണ്ടി ചെയ്യാം. വെണ്ണ ഉപയോഗിച്ചുള്ള ചികിത്സ ഉദാഹരമാണ്. ഇതുപോലെ വീട്ടില്‍ നിന്നും മുടിക്ക് ചെയ്യാവുന്ന ചികിത്സ ചെയ്യുക.

ഏത്തപ്പഴം
ഏത്തപ്പഴം അല്‍പ്പം പാല് ഒഴിച്ച് പേസ്റ്റാക്കിയെടുക്കുക. ഇതില്‍ മറ്റ് ഏതെങ്കിലും പഴവും ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിയില്‍ തേക്കുക. അതിനുശേഷം മുടി ചീകുക. മുടിക്കെട്ട് എല്ലാം കളയും.

ആപ്പിള്‍ വിനാഗിരി
വെളിച്ചെണ്ണയും ആപ്പിള്‍ വിനാഗിരിയും ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്താലും മുടിക്കെട്ട് ഇല്ലാതാകും.



Click it and Unblock the Notifications
