മുടി സ്‌ട്രെയ്റ്റനിംഗ് ഇനി വീട്ടില്‍

Posted By:
Subscribe to Boldsky

മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് നമ്മള്‍. മാത്രമല്ല അതിനായി പണം ചിലവാക്കാനും നമുക്കൊരു മടിയും ഇല്ല. എന്നാല്‍ ഇനി പണം ചിലവാക്കാതെ തന്നെ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാവുന്നതാണ്.

നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് തന്നെ നമുക്ക് മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം. വീട്ടില്‍ തന്നെ ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ഇതിന് പണച്ചിലവും ഇല്ലെന്നത് സത്യം. കൗതുകകരമായ മുടിക്കാര്യങ്ങള്

തേങ്ങാപ്പാലും നാരങ്ങാ നീരും

തേങ്ങാപ്പാലും നാരങ്ങാ നീരും

തേങ്ങാപ്പാലും നാരങ്ങാ നീരുമാണ് മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുന്നവയില്‍ മുന്‍പിലുള്ളത്. ഇതു രണ്ടും കൂടി മിക്‌സ് ചെയ്ത് തണുപ്പിച്ചതിനു ശേഷം മുടിയില്‍ പുരട്ടുക. ശേഷം തല ഒരു തുണി കൊണ്ട് പൊതിഞ്ഞ ശേഷം അരമണിക്കൂറിനു ശേഷം കഴുകിക്കളയുക.

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റ്

ഹോട്ട് ഓയില്‍ ട്രീറ്റ്‌മെന്റാണ് ഇത്തരത്തില്‍ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യുന്നതിന് സഹായിക്കുന്ന മറ്റൊരു മാര്‍ഗ്ഗം. വെളിച്ചെണ്ണയോടൊപ്പം ഒലീവ് ഓയില്‍ കൂടി മിക്‌സ് ചെയ്ത് തലയില്‍ പുരട്ടുക. ശേഷം മുടി പൊതിഞ്ഞു വെയ്ക്കുക. ഇ45 മിനിട്ടിനു ശേഷം തല കഴുകിയാല്‍ ഉദ്ദേശിച്ച ഫലം ഉണ്ടാവും.

പാല്‍ ഉപയോഗിക്കാം

പാല്‍ ഉപയോഗിക്കാം

പാല്‍ ഉപയോഗിച്ച് മുടി സ്‌ട്രെയറ്റന്‍ ചെയ്യാം. പാല്‍ തലമുടിയില്‍ സ്‌പ്രേ ചെയ്യുന്നത് നല്ലതാണ്. ഇതിനു ശേഷം മുടിയില്‍ നിന്നും പാലിന്റെ നനവ് മാറുന്നതു വരെ കാത്തിരിക്കുക. ശേഷം ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയുക.

 പാലും തേനും

പാലും തേനും

പാലും തേനും കഴിയ്ക്കാന്‍ മാത്രമല്ല ഉപയോഗിക്കുക എന്നതാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. കൂടുതല്‍ ഫലം ലഭിക്കാന്‍ അല്‍പം പഴം കൂടി മിക്‌സ് ചെയ്ത് പുരട്ടുക. മുടിയ്ക്ക് നീളം ലഭിയ്ക്കുകയും ചെയ്യും.

മുട്ടയും തേനും

മുട്ടയും തേനും

മുട്ടയും തേനും മുടിയില്‍ തേയ്ക്കുന്നതും ഇത്തരത്തില്‍ മുടിയുടെ സ്വാഭാവികത നിലനിര്‍ത്താനും സ്‌ട്രെയ്റ്റ് ഹെയര്‍ ലഭിയ്ക്കാന്‍ കാരണമാകുകയും ചെയ്യും.

English summary

Natural Hair Straightening Products That Work Wonders

The trend of straight hair has rewritten the style book. Hair straightening products are very much in demand. Here are some natural hair straightening products that work wonders.
Story first published: Thursday, December 3, 2015, 18:00 [IST]