For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹെയര്‍ കളര്‍ അലര്‍ജിക്ക് ഗൃഹവൈദ്യം

By Sruthi K M
|

മുടിക്ക് കളര്‍ നല്‍കുമ്പോള്‍ അലര്‍ജിയുണ്ടാകുന്നുണ്ടോ? തലമുടി ഡൈ ചെയ്യുന്ന മിക്കവര്‍ക്കും ഉണ്ടാകുന്ന പ്രധാന പ്രശ്‌നമാണ് അലര്‍ജി. മുടി നരച്ചാല്‍ പിന്നെ കറുപ്പിക്കലാണ് എല്ലാവരുടെയും പ്രധാന ജോലി. ചില ആള്‍ക്കാര്‍ മുടിക്ക് ഭംഗി നല്‍കാന്‍ പല നിറങ്ങളും അടിക്കുന്നു. ഇതൊക്കെ അലര്‍ജിക്ക് ഒരുപക്ഷെ കാരണമായേക്കാം. തവിടെണ്ണ തടി കുറയാന്‍ സഹായിക്കുമോ?

ഇത്തരം അലര്‍ജി നിങ്ങള്‍ക്ക് വീട്ടില്‍ നിന്ന് തന്നെ മാറ്റാം. അങ്ങനെയാകുമെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള കളര്‍ പേടിയില്ലാതെ മുടിക്ക് അടിക്കാം. സ്ത്രീ-പുരുഷഭേദമന്യേ മിക്കവരും മുടിക്ക് നിറം നല്‍കുന്നുണ്ട്. ഹെയര്‍ ഡൈയില്‍ കെമിക്കല്‍സ് അടങ്ങിയിട്ടുണ്ട്. അമോണിയ, പ്രൊപ്പലിന്‍, ഗ്ലൈക്കോള്‍ തുടങ്ങിയവയാണ് അലര്‍ജിക്ക് കാരണമാകുന്നത്.

ആവണക്കെണ്ണ നിങ്ങളുടെ മുടിക്ക്..?

ഇത് തലയോട്ടിനും കണ്ണിനും മുഖത്തിനും കൈക്കും അലര്‍ജി ഉണ്ടാക്കാം. ശ്വാസ പ്രശ്‌നങ്ങളും ഹെയര്‍ കൊണ്ടുണ്ടാകാം. മുടിക്ക് കളര്‍ ചെയ്ത് രണ്ടോ മൂന്നോ ദിവസത്തിനുള്ളിലാണ് ഇത്തരം അലര്‍ജിയുണ്ടാകുന്നത്. ഹെയര്‍ ഡൈ അലര്‍ജി മാറ്റാന്‍ ചില മാര്‍ഗങ്ങള്‍ പറഞ്ഞുതരാം..

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ആന്റിസെപ്റ്റിക് വസ്തുക്കള്‍ അടങ്ങിയ ചെറുനാരങ്ങ ഹെയര്‍ കളര്‍ അലര്‍ജിക്ക് മികച്ച മരുന്നാണ്. വെള്ളത്തില്‍ ചെറുനാരങ്ങ ജ്യൂസ് ഒഴിച്ച് തലയോട് നന്നായി കഴുകുക. നിങ്ങളുടെ അലര്‍ജിയൊക്കെ മാറികിട്ടും.

ജൊജൊബ ഓയില്‍

ജൊജൊബ ഓയില്‍

മോയിചറൈസിംഗ് ഘടകമടങ്ങിയ ജൊജൊബ ഓയിലും മികച്ച മാര്‍ഗമാണ്. ഇത് തലയോട്ടിലെ ചുവപ്പ് നിറവും ചൊറിച്ചലും മാറ്റി തരും. ജൊജൊബ ഓയില്‍ ഉപയോഗിച്ച് തല നന്നായി മസാജ് ചെയ്യുക.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയുടെ പേസ്റ്റ് ഹെയര്‍ കളര്‍ അലര്‍ജി മാറ്റാനുള്ള മറ്റൊരു വഴിയാണ്. 15 മിനിട്ട് ഇത് തലയില്‍ തേച്ച് വയ്ക്കുക.

ചാമോമൈല്‍ ടീ

ചാമോമൈല്‍ ടീ

ചാമോമൈല്‍ ടീയില്‍ ഐസ് കഷ്ണങ്ങള്‍ ഇടുക. ഇത് കൊണ്ട് തല നന്നായി നനയ്ക്കുക. ഇത് ഹെയര്‍ കളര്‍ കൊണ്ട് ചര്‍മത്തിനുണ്ടാകുന്ന അലര്‍ജിയെ ഇല്ലാതാക്കും. ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, ചുവപ്പ് നിറം എല്ലാം മാറ്റിതരും.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയിലില്‍ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍,ആന്റി-ഇന്‍ഫഌമേഷന്‍ ഘടങ്ങള്‍ അടങ്ങിയിരിക്കുന്നുണ്ട്. ഇത് മുടിക്ക് കളര്‍ നല്‍കുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജിയെ ഇല്ലാതാക്കും. ചര്‍മത്തിലെ ചൊറിച്ചില്‍, ചുവപ്പ് നിറം,വ്രണങ്ങള്‍ എന്നിവ മാറ്റും.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ വിസ്മയിപ്പിക്കും ഫലമാണ് നല്‍കുക. ഇത് ചൊറിച്ചിലും, വ്രണങ്ങളും മാറ്റിതരും. വരണ്ട മുടിയും ഇല്ലാതാക്കും. കറ്റാര്‍ വാഴയുടെ ജെല്‍ തലയോട്ടില്‍ തേച്ച് പിടിപ്പിക്കാം. 15 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

അലര്‍ജിയെ പ്രതിരോധിക്കാന്‍ മികച്ച മാര്‍ഗമാണ് വെളിച്ചെണ്ണ. അലര്‍ജി മൂലം ചര്‍മത്തിനുണ്ടാകുന്ന വരള്‍ച്ച, ചൊറിച്ചില്‍ എന്നിവ ഇല്ലാതാക്കും. എണ്ണ തേച്ച് 15 മിനിട്ട് കഴിഞ്ഞ് കുളിക്കാം.

ഹേസല്‍

ഹേസല്‍

ഒരുതരം ഭക്ഷ്യക്കുരുവാണിത്. ഔഷധഗുണമുള്ള ഇതിന്റെ ഓയില്‍ അലര്‍ജി മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളെയും മാറ്റിതരും. ആന്റിസെപ്റ്റിക്കായി പ്രവര്‍ത്തിക്കും.

ആപ്പിള്‍ വിനാഗിരി

ആപ്പിള്‍ വിനാഗിരി

ആന്റി-ഇന്‍ഫഌമേറ്ററി വസ്തുവായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ആപ്പിള്‍ വിനാഗിരിയും മികച്ച വഴിയാണ്. ഇത് തലയോട്ടിനുണ്ടാകുന്ന അലര്‍ജി തുടച്ചുമാറ്റും. വരണ്ട തലയോട് ഇല്ലാതാക്കുകയും ചെറിച്ചില്‍ മാറ്റുകയും ചെയ്യും.

എള്ളെണ്ണ

എള്ളെണ്ണ

ഹെയര്‍ കളര്‍ അലര്‍ജി മാറ്റാന്‍ എള്ളെണ്ണ ഉപയോഗിക്കാം. മുടിക്ക് നിറം കൊടുത്താലുണ്ടാകുന്ന അസ്വസ്ഥതയും ചൊറിച്ചിലും മാറ്റി ആശ്വാസം നല്‍കും. തലയോട്ടില്‍ എള്ളെണ്ണ തേച്ച് കുളിക്കാം.

English summary

some effective home remedies to treat hair dye allergies

Have you developed an allergy after using hair color?This post talks about those home remedies that can treat the allergies caused by hair dye.
Story first published: Wednesday, April 29, 2015, 13:46 [IST]
X
Desktop Bottom Promotion