For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി പൊട്ടുന്നതിന്‌ വീട്ടുവൈദ്യം !!

|

മുടി പൊട്ടുന്നത്‌ വിഷമിപ്പിക്കുന്നുണ്ടോ? എങ്കില്‍ ചില വീട്ടു മരുന്നുകള്‍ പരീക്ഷിച്ചു നോക്കാം. സ്‌ത്രീകളെയും പുരുഷന്‍ മാരെയും ഒരു പോലെ ബാധിക്കുന്ന ഒരു പ്രശ്‌നമാണിത്‌. മുടികൊഴിച്ചില്‍ പലരുടെയും പേടിസ്വപ്‌നമായി മാറിയിരിക്കുകയാണ്‌. കേശ സംരക്ഷണത്തിന്‌ വേണ്ടി പലരും ധാരാളം ചെലവഴിക്കാറുണ്ട്‌. നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാം.

ഇതിന് കാരണങ്ങള്‍ പലതുണ്ട്. വരണ്ട മുടി, ബലമില്ലാത്തത് തുടങ്ങിയ പല കാരണങ്ങളുമുണ്ട്. ഈ പ്രശ്‌നം മുടി വളര്‍ച്ച തടയുകയും മുടിയുടെ ഭംഗി കുറയ്ക്കുകയും ചെയ്യും.

മുടി പൊട്ടുന്നതിന്‌ വീട്ടു മരുന്ന്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മറ്റെന്തിങ്കിലും ചെയ്യുന്നതിന്‌ മുമ്പ്‌ ആദ്യം ഇവ പരീക്ഷിക്കുക. ഇവ വളരെ പെട്ടെന്ന്‌ ഉപയോഗിക്കാം അതേസമയം ചെലവ്‌ കുറഞ്ഞതുമാണ്‌.

മുട്ട

മുട്ട

മുടി പൊട്ടലിനുള്ള പ്രകൃതിദത്ത പോംവഴികളില്‍ ഒന്നാണ്‌ മുട്ട. മുട്ടയുടെ മഞ്ഞ ആഴ്‌ചയില്‍ ഒരു ദിവസം തലമുടിയില്‍ തേയ്‌ക്കുന്നത്‌ നല്ലതാണ്‌. മുട്ടയടെ മഞ്ഞയില്‍ ഏതാനം ഒലിവ്‌ ഓയില്‍ തുള്ളികള്‍ ചേര്‍ത്ത്‌ പതപ്പിച്ച്‌ നനവുള്ള മുടിയില്‍ പുരട്ടുക. അമര്‍ത്തി തേയ്‌ക്കരുത്‌. അല്‍പ സമയത്തിന്‌ ശേഷം കഴുകി കളയുക.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ മുടിയ്‌ക്ക്‌ നല്ലതാണ്‌. പ്രോട്ടീന്‍ അടങ്ങിയ കണ്ടീഷണറുകള്‍ ഉപയോഗിക്കുക.

എണ്ണ തേയ്‌ക്കുക

എണ്ണ തേയ്‌ക്കുക

പതിവായി മുടിയില്‍ എണ്ണ തേയ്‌ക്കുന്നതും ഗുണകരമാകും. തലയില്‍ എണ്ണ ഇരിക്കണം എന്നുണ്ടെങ്കില്‍ രാത്രിയില്‍ തേച്ചിട്ട്‌ രാവിലെ കഴുകി കളയുക. ചൂടുള്ള വെളിച്ചെണ്ണ ഇതിനായി ഉപയോഗിക്കുക.

മയോണൈസ്‌

മയോണൈസ്‌

ആഴ്‌ചയില്‍ ഒരിക്കല്‍ തലയില്‍ മയോണൈസ്‌ തേയ്‌ക്കുക. അര മണിക്കൂറിന്‌ ശേഷം കഴുകി കളയുക. ഇത്‌ കണ്ടീഷണര്‍ പോലെ പ്രവര്‍ത്തിക്കും.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

മുടി പൊട്ടുന്നതിന്‌ വിറ്റാമിന്‍ ഇ നല്ലൊരു പ്രതിവിധിയാണ്‌. വിറ്റാമിന്‍ ഇ യുടെ കാപ്‌സ്യൂള്‍ ഉപയോഗിക്കാം. ഷാമ്പുവിന്‌ ഒപ്പം ഇത്‌ ഉപയോഗിക്കുക. നിങ്ങളുടെ മുടി വളരുകയും തിളങ്ങുകയും ചെയ്യും.

ഒലീവ്‌ എണ്ണ

ഒലീവ്‌ എണ്ണ

മുടി വരണ്ടു പോകുന്നതാണ്‌ പൊട്ടാനുള്ള പ്രധാന കാരണം. ഇളം ചൂടുള്ള ഒലിവെണ്ണ കൊണ്ട്‌ മസ്സാജ്‌ ചെയ്‌താല്‍ മുടി പട്ടു പോലെ മൃദുലമാകും. ഇത്‌ കണ്ടീഷണര്‍ പോലെ പ്രവര്‍ത്തിക്കും. ഇത്‌ മുടി പൊട്ടല്‍ കുറയ്‌ക്കും.

ബിയര്‍

ബിയര്‍

മുടി കൊഴിച്ചിലിന്‌ മികച്ച പ്രതിവിധിയാണ്‌ ബിയര്‍. മുടിയില്‍ ബിയര്‍ നന്നായി തേച്ച്‌ പിടിപ്പിക്കുക. പതിനഞ്ച്‌ മിനുട്ടിന്‌ ശേഷം വെറും വെള്ളത്തില്‍ തല കഴുകുക. ഷാമ്പു ഉപയോഗിക്കേണ്ട ആവശ്യമില്ല.

ഹെയര്‍ ഡ്രൈയര്‍

ഹെയര്‍ ഡ്രൈയര്‍

മുടി പൊട്ടുന്നത്‌ എങ്ങനെ തടയാം? മുടിയില്‍ ചൂട്‌ ഏല്‍ക്കുന്നത്‌ പരമാവധി കുറയ്‌ക്കുക. മുടി ഉണക്കാന്‍ ഡ്രയറുകള്‍ ഉപയോഗിക്കുന്നത്‌ മുടി പൊട്ടാന്‍ കാരണമാകും. അതിനാല്‍ മുടി ചൂടാകുന്ന ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം കുറയ്‌ക്കുക.

നനഞ്ഞ മുടി ചീകുന്നത്‌

നനഞ്ഞ മുടി ചീകുന്നത്‌

കുളികഴിഞ്ഞ്‌ ഉടന്‍ മുടി ചീകരുത്‌. മുടി ഉണങ്ങാന്‍ അനുവദിക്കുക. നനഞ്ഞ മുടി ചീകുന്നത്‌ മുടി കൊഴിച്ചിലിന്‌ കാരണമാകും.

English summary

Home Remedies For Hair Breakage

Hair breakage is a hinder to smooth hair and hairgrowth. Here are some of the home remedies for hair breakage,
Story first published: Saturday, November 4, 2017, 15:43 [IST]
X
Desktop Bottom Promotion