മുടിയുടെ കട്ടി കുറയുന്നുവോ, മരുന്നുണ്ട്....

Posted By: Super
Subscribe to Boldsky

മുടിയുടെ ഉള്ള്‌ കുറയുന്നത്‌ ആളുകളു പ്രായത്തിന്‌ ഒപ്പം വളരുന്ന ഒരു പ്രശ്‌നമാണ്‌. മുടിയുടെ ഉള്ള്‌ കുറയാനുള്ള പ്രധാന കാരണങ്ങള്‍ ഹോര്‍മോണ്‍ അസന്തുലിത, പ്രോട്ടീന്‍ ആഭാവം തുടങ്ങിയവയാണ്‌. ബലവും ആരോഗ്യവുമുള്ള മുടി ലഭിക്കുന്നതിന്‌ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ കൂട്ടണം.

നല്ല മുടിയ്ക്കു 10 കല്‍പനകള്‍

മുടിയുടെ ഉള്ള്‌ കുറയുന്നതിന്‌ ശരിയായ സമയത്ത്‌ തന്നെ പരിഹാരം കാണുകയാണെങ്കില്‍ കഷണ്ടിയില്‍ നിന്നും രക്ഷനേടാന്‍ കഴിയും. മുടിയുടെ ഉള്ള്‌ കുറയുന്നതിന്‌ പരിഹാരം കാണാന്‍ ചില ലളിതമായ വീട്ട്‌ മരുന്നുകള്‍ പരീക്ഷിച്ച്‌ നോക്കാം.

മുടിയുടെ ഉള്ള്‌ കുറയുന്നതിന്‌ 9 വീട്ട്‌ മരുന്നുകള്‍

വെളിച്ചെണ്ണ

വെളിച്ചെണ്ണ

നാല്‌ ടീ സ്‌പൂണ്‍ വെളിച്ചെണ്ണയും രണ്ട്‌ ടീസ്‌പൂണ്‍ നാരങ്ങ നീരും ചേര്‍ത്തുള്ള മിശ്രിതത്തിന്‌ മുടിയുടെ ഉള്ള്‌ കുറയുന്നതിന്‌ പരിഹാരം കാണാന്‍ കഴിയും. ഈ മിശ്രിതം ഉപയോഗിച്ച്‌ കുറഞ്ഞത്‌ 10-15 മിനുട്ട്‌ നേരം തലയോട്ടി മസ്സാജ്‌ ചെയ്യുക. മികച്ച ഫലം ലഭിക്കുന്നതിന്‌ 60-70 മിനുട്ടിന്‌ ശേഷം മാത്രം ഇത്‌ കഴുകി കളയുക. പതിവായി ഇങ്ങനെ ചെയ്യുന്നത്‌ തലമുടി വൃത്തിയായിരിക്കാനും സഹായിക്കും,

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ നീരും ഏതാനം തുള്ളി ബദാം എണ്ണയും കൂടി തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുന്നത്‌ മുടിയുടെ ഉള്ള്‌ കുറയുന്നതിന്‌ പരിഹാരം നല്‍കും. കറ്റാര്‍ വാഴ നീര്‌ കഴിക്കുന്നത്‌ മുടി വളര്‍ച്ച മെച്ചപ്പെടുത്തും. മുടിയ്‌ക്ക്‌ തിളക്കവും നിറവും നല്‍കാന്‍ കണ്ടീഷണറായും കറ്റാര്‍വാഴ നീര്‌ നല്ലതാണ്‌.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ ഒരു ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്ത്‌ 3-4 തവണ വീതം ഒരാഴ്‌ച തലയില്‍ പുരട്ടുക. പതിവായി ആവണക്കെണ്ണ തലയില്‍ പുരട്ടുന്നത്‌ മുടി വളര്‍ച്ചയെ സഹായിക്കും.

ഒലീവ്‌ എണ്ണ

ഒലീവ്‌ എണ്ണ

ഒലീവ്‌ എണ്ണ ഉപയോഗിച്ച്‌ തല മസ്സാജ്‌ ചെയ്യുന്നതും മുടിയുടെ ഉള്ള്‌ കുറയുന്നതിന്‌ പരിഹാരം നല്‍കും. ഒലിവ്‌ എണ്ണ തേച്ച്‌ പിടിപ്പിച്ച്‌ 6- 8 മണിക്കൂറിന്‌ ശേഷം മാത്രം കഴുകി കളയുക. ഒലിവ്‌ എണ്ണ തേക്കുന്നത്‌ തലമുടിയിലെ അഴുക്ക്‌ കളയാനും സഹായിക്കും. മുടിയുടെ നിറം മെച്ചപ്പെടുത്താനും ഇത്‌ നല്ലതാണ്‌.

ഉലുവ

ഉലുവ

രണ്ട്‌ ടീസ്‌പൂണ്‍ ഉലുവയും ഒരു ഗ്ലാസ്സ്‌ വെള്ളവും കൂടി കുഴമ്പ്‌ രൂപത്തിലാക്കുക. ഒരു മാസത്തേക്ക്‌ എല്ലാ ദിവസവും ഈ മിശ്രിതം തലയില്‍ തേയ്‌ക്കുക. മുടി ഉള്ള്‌ കുറയുന്നതിന്‌ പരിഹാരം നല്‍കി മുടി വളര്‍ച്ചയെ മെച്ചപ്പെടുത്താന്‍ ഇത്‌ നല്ലതാണ്‌.

പച്ചക്കറി ജ്യൂസ്‌

പച്ചക്കറി ജ്യൂസ്‌

കാരറ്റ്‌, ലെറ്റൂസ്‌, കാപ്‌സിക്കം എന്നിവയുടെ മിശ്രിത ജ്യൂസ്‌ മുടിയുടെ ഉള്ള്‌ കുറയുന്നതിന്‌ ഫലപ്രദമായ പരിഹാരമാണ്‌. ആല്‍ഫാല്‍ഫ, ചീര എന്നിവ ചേര്‍ത്തുള്ള മിശ്രിതം മുടിയുടെ ഉള്ള്‌ കുറയുന്നതിന്‌ പരിഹാരം നല്‍കും. മല്ലിനീര്‌ ഉപയോഗിച്ച്‌ മുടി കഴുന്നത്‌ വളരെ ഫലപ്രദമാണ്‌.

വിനാഗിരി

വിനാഗിരി

മുടി ഷാമ്പു ഇട്ട്‌ കഴുകിയതിന്‌ ശേഷം തലയോട്ടി വിനാഗിരി ഉപയോഗിച്ച്‌ കഴുകുന്നത്‌ ഫലപ്രദമാണ്‌. അരകപ്പ്‌ ആപ്പിള്‍ സിഡര്‍ വിനാഗിരിയില്‍ ഒരു കപ്പ്‌ ചൂട്‌ വെള്ളം ചേര്‍ത്ത മിശ്രിതം ഉപയോഗിച്ച്‌ മുടി കഴുകുക. അര ടീസ്‌പൂണ്‍ ആപ്പിള്‍ സിഡര്‍ വിനഗര്‍ ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ ആഴ്‌ചയില്‍ മൂന്ന്‌ നാല്‌ തവണ കുടിക്കുന്നത്‌ മുടി വളര്‍ച്ച മെച്ചപ്പെടുത്താന്‍ നല്ലതാണ്‌.

ഉള്ളി

ഉള്ളി

ഉള്ളി നീരും തേനും ചേര്‍ത്ത മിശ്രിതം തലയില്‍ തേല്‍ക്കുന്നത്‌ മികച്ച ഫലം നല്‍കും. രണ്ടാഴ്‌ചക്കാലം ഒന്നിടവിട്ട്‌ ദിവസം ഉള്ളിച്ചാറ്‌ കൊണ്ട്‌ തലയോട്ടി മസ്സാജ്‌ ചെയ്യുന്നത്‌ മികച്ച ഫലം നല്‍കും.

ഹെന്ന

ഹെന്ന

ത്രിഫല പൊടി, ചീവക്ക, സോപ്പുംകാ, മല്ലിയിലയുടെ നീര്‌ എന്നിവ അടങ്ങിയ ഹെന്ന മിശ്രിതം ആഴ്‌ചയില്‍ രണ്ട്‌ മൂന്ന്‌ തവണ തലയില്‍ പുരട്ടുന്നത്‌ തലമുടിയുടെ ഉള്ള്‌ കുറയുന്നതിന്‌ പരിഹാരം നല്‍കും.

English summary

Home Remedies For Thinning Hair

The problem of thinning hair may grow with the age of an individual. Common causes of thinning hair may include hormonal imbalance, protein deficiency and so on.
Story first published: Monday, July 13, 2015, 9:47 [IST]