For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താരന്‍ അകറ്റാന്‍ ചില പൊടിക്കൈകള്‍

By Sruthi K M
|

തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങള്‍ ഉതിര്‍ന്ന് പോകുന്ന അവസ്ഥയാണ് താരന്‍. തലയില്‍ വെളുത്ത പൊടി പോലെ കാണപ്പെടുന്നു. ഇത് ചൊറിച്ചില്‍ മാത്രമല്ല, മുടികൊഴിച്ചിലും ആത്മാഭിമാനത്തിനും തടസ്സം നില്‍ക്കുന്നു. വരണ്ട തലയോട്ടിലാണ് താരന്‍ സാധാരണ കാണപ്പെടുന്നത്.

മുട്ടയും മുടിയും ഒത്തുച്ചേര്‍ന്നാല്‍..

മുടിക്ക് ശരിയായ പരിചരണവും തണുപ്പും കിട്ടിയില്ലെങ്കില്‍ ഇത്തരം അവസ്ഥകള്‍ സ്വാഭാവികം തന്നെ. സാധാരണയായി 18 വയസ്സ് മുതല്‍ 40 വയസ്സ് വരെയുള്ളവരിലാണ് താരന്‍ ഉണ്ടാകുക. എന്നാല്‍ ഇന്ന് ചെറിയ കുട്ടികളുടെ തലയില്‍ വരെ താരന്‍ കാണാം.

കാരണങ്ങള്‍

കാരണങ്ങള്‍

ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നതും വരണ്ട തലയോടും താരന് കാരണമാകാം.

കാരണങ്ങള്‍

കാരണങ്ങള്‍

ഷാമ്പൂകളുടെ അമിത ഉപയോഗവും താരന്‍ ഉണ്ടാക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

ശരീരത്തിലെ പാര്‍ക്കിന്‍സണിസം പോലുള്ള രോഗങ്ങള്‍ ഉള്ളവരിലും താരന്‍ കൂടുതലായി കാണപ്പെടാറുണ്ട്.

കാരണങ്ങള്‍

കാരണങ്ങള്‍

ഹൃദ്രോഗികള്‍, പ്രമേഹം, മദ്യപാനികള്‍, തടി കൂടിയവര്‍, അപസ്മാര രോഗികള്‍ തുടങ്ങിയവരിലും താരന്‍ ഉണ്ടാകാം.

കാരണങ്ങള്‍

കാരണങ്ങള്‍

ശരീരത്തില്‍ വേണ്ടത്ര വൈറ്റമിനുകള്‍ ഇല്ലെങ്കിലും താരന്‍ ഉണ്ടാകാം.

കാരണങ്ങള്‍

കാരണങ്ങള്‍

ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ മൂലം താരന്‍ ഉണ്ടാകാം.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

ചെറുപയര്‍ ഉണക്കി പൊടിച്ച് തൈരില്‍ ചാലിച്ച് തലയോട്ടില്‍ തേച്ച് പിടിപ്പിക്കുക. ചെറു ചൂടുവെള്ളത്തില്‍ കഴുകാം.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

രണ്ട് സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുള്ള് കുരുമുളക് ചേര്‍ത്ത് തലയില്‍ പുരട്ടാം.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

തലയില്‍ സോപ്പ് തേക്കാതിരിക്കുക.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

കൂവളത്തിന്റെ ഇല അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിനുശേഷം കഴുകാം.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

ഒലീവെണ്ണ ചൂടാക്കി ചെറുചൂടോടെ തലയില്‍ പുരട്ടാം.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

കടുക് അരച്ച് തലയില്‍ പുരട്ടുന്നതും നല്ലതാണ്.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

കീഴാര്‍ നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിനുമുന്‍പ് തേക്കുക.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

തുളസിയില, ചെമ്പരിത്തിപ്പൂവ്, വെറ്റില എന്നിവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേക്കുക.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

ചെറുനാരങ്ങാനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേക്കാം.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

കുളിക്കുന്നതിനുമുന്‍പ് പുളിച്ച തൈര് തലയില്‍ തേച്ച് പിടിപ്പിക്കുക.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

ചെറുകിഴങ്ങ് പച്ചയ്ക്ക് അരച്ചെടുത്ത് തലയില്‍ പുരട്ടാം.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

ഒലീവ് എണ്ണയും വെളിച്ചെണ്ണയും എടുത്ത് അതിലേക്ക് ചെറുനാരങ്ങാനീരും ചേര്‍ത്ത് ചൂടാക്കി തലയില്‍ പുരട്ടാം.

പ്രകൃതിദത്ത മരുന്നുകള്‍

പ്രകൃതിദത്ത മരുന്നുകള്‍

നെല്ലിക്കാനീരും ചെറുനാരങ്ങാനീരും യോജിപ്പിച്ച് തലയില്‍ പുരട്ടാം.

English summary

dandruff Before reading on about treating your dandruff at home

Dandruff is a very annoying condition faced by most of us today. This article gives you all the tips for dandruff.
Story first published: Wednesday, May 27, 2015, 9:43 [IST]
X
Desktop Bottom Promotion