For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആവണക്കെണ്ണ നിങ്ങളുടെ മുടിക്ക്..?

By Sruthi K M
|

ആവണക്കെണ്ണ നിങ്ങളുടെ മുടിയെ എങ്ങനെയൊക്കെ സംരക്ഷിക്കും എന്നറിയാമോ? പ്രകൃതിദത്തമായ ഈ എണ്ണ നിങ്ങളുടെ മുഖകാന്തിക്ക് ഉത്തമമാണെന്നാണ് പറയുന്നത്. ഇതില്‍ ധാരാളം ആന്റി-ബാക്ടീരിയ അടങ്ങിയിട്ടുണ്ട്. മുടിക്കുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മാറ്റി തരും ഈ ആവണക്കെണ്ണ.

മുടി കട്ടി കുറയുന്നത്, വരണ്ട മുടി, മുടി കൊഴിച്ചല്‍, താരന്‍, മുടി പൊട്ടിപോകുന്നത് തുടങ്ങി എല്ലാ പ്രശ്‌നങ്ങള്‍ക്കും ഈ എണ്ണ പരിഹാരം തരും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍ ഇ, മിനറല്‍സ്, പ്രോട്ടീന്‍ എന്നിവ മുടിയുടെ വളര്‍ച്ചയ്ക്കും സഹായിക്കും. എന്തൊക്കെ ഗുണങ്ങളാണ് നിങ്ങളുടെ മുടിക്ക് ആവണക്കെണ്ണ തരുന്നത് എന്നറിയാം...

മുടി വളരാന്‍ സഹായിക്കും

മുടി വളരാന്‍ സഹായിക്കും

ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന റിസിനോളിക് ആസിഡ്, ഒമേഗ-6 ഫാറ്റി ആസിഡ് എന്നിവ തലയോട്ടിലെ രക്തപ്രവാഹം നല്ല രീതിയിലാക്കും. ഇത് മുടി വളരാന്‍ സഹായകമാക്കുന്നു. തലയോട്ടിന്റെ എല്ലാ വേരുകള്‍ക്കും ബലം നല്‍കും.

മുടി വളരാന്‍ ആവണക്കെണ്ണ എങ്ങനെ ഉപയോഗിക്കും

മുടി വളരാന്‍ ആവണക്കെണ്ണ എങ്ങനെ ഉപയോഗിക്കും

അല്‍പം വെളിച്ചെണ്ണ ആവണക്കെണ്ണ ചേര്‍ക്കണം. ഇത് നിങ്ങളുടെ തലയോട്ടില്‍ നന്നായി മസാജ് ചെയ്യുക. രാത്രി തേച്ച് കിടക്കുന്നതാണ് നല്ല. തല മൂടി വെച്ച് കിടക്കുക. രാവിലെ തല കുളിക്കുക.

താരന്‍ മാറ്റും

താരന്‍ മാറ്റും

ആവണക്കെണ്ണയില്‍ ആന്റി-ബാക്ടീരിയലും ആന്റി-ഫംഗലും, ആന്റി-വൈറല്‍ വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിലുണ്ടാകുന്ന എല്ലാ അണുക്കളെയും നശിപ്പിക്കും. താരന്‍ ഇതുമൂലം ഒഴിവാക്കിയെടുക്കാം.

താരന്‍ മാറ്റാന്‍ എന്ത് ചെയ്യും?

താരന്‍ മാറ്റാന്‍ എന്ത് ചെയ്യും?

ഒരു ടീസ്പൂണ്‍ ആവണക്കെണ്ണയില്‍ ഒലിവ് ഓയില്‍ ചേര്‍ക്കുക. അതിലേക്ക് അല്‍പം ചെറുനാരങ്ങ നീരും ചേര്‍ക്കാം. ഇത് തലയില്‍ പുരട്ടി അരമണിക്കൂറിനുശേഷം കഴുകാം.

മുടി രണ്ടായി പിളരുന്നത്

മുടി രണ്ടായി പിളരുന്നത്

തലമുടിയുടെ അടിയില്‍ നിന്നും രണ്ടായി പിളരുന്നത് മിക്കവരുടെയും പ്രശ്‌നമാണ്. ഇതിനും ആവണക്കെണ്ണ ഉപയോഗിക്കാം. ഇത് മുടിയെ മൃദുലമാക്കും.

രണ്ടായി പിളരുന്നതിന്

രണ്ടായി പിളരുന്നതിന്

ആവണക്കെണ്ണയോടൊപ്പം ഒലിവ് ഓയിലും ജൊജൊബോ ഓയിലും ചേര്‍ക്കാം. ഇത് തലമുടിയില്‍ തേക്കാം. മുടിയുടെ അറ്റത്തു നിന്നും പിളര്‍ന്നു പോകുന്ന പ്രശ്‌നം അതോടെ തീരും. തലയില്‍ തേച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയുക.

കണ്ടീഷ്ണറും മോയിചറൈസറും

കണ്ടീഷ്ണറും മോയിചറൈസറും

കണീഷ്ണറായും മോയിചറൈസിംഗുമായും ആവണക്കെണ്ണ ഉപയോഗിക്കാം. മുടിക്ക് നല്ല തിളക്കം നല്‍കാന്‍ മികച്ച വഴിയാണിത്. മുടിയിലെ അഴുക്ക് നീക്കം ചെയ്ത് വൃത്തിയാക്കി തരും.

കണ്ടീഷ്ണറും മോയിചറൈസറും

കണ്ടീഷ്ണറും മോയിചറൈസറും

ഷാമ്പൂ ഉപയോഗിക്കുന്നതിന് 15 മിനിട്ട് മുന്‍പ് ആവണക്കെണ്ണ മുടിയില്‍ പുരട്ടുക. മറ്റൊരു വഴി, ആവണക്കെണ്ണയുടെ കൂടെ കറ്റാര്‍ വാഴ ജെല്‍, തേന്‍, ചെറുനാരങ്ങ നീര് എന്നിവ ചേര്‍ക്കുക. ഇത് നിങ്ങളുടെ മുടിയില്‍ തേക്കുക. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകാം. നല്ലൊരു കണ്ടീഷ്ണറായും മോയിചറൈസിംഗായും നിങ്ങള്‍ക്ക് ഉപയോഗിക്കാം.

English summary

eight best haircare benefits of castor oil

castor oil solution for hair lose, dandruff,split ends and more
Story first published: Tuesday, March 17, 2015, 15:19 [IST]
X
Desktop Bottom Promotion