For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപ്പത്തിലേ നിങ്ങളെ കഷണ്ടിയാക്കും ശീലങ്ങള്‍

|

മുടി കൊഴിച്ചില്‍ എന്നും ഒരു പ്രശ്‌നമാണ്, അത് ആണായാലും പെണ്ണായാലും. എന്നാല്‍ സ്ത്രീകളേക്കാള്‍ ഇത് ഗുരുതരമായിട്ടുള്ളത് പുരുഷന്‍മാരിലാണ് എന്നതും സത്യം. കാരണം പുരുഷന്‍മാരില്‍ മുടി കൊഴിയാന്‍ പ്രത്യേകിച്ച് പ്രായമൊന്നും ഇല്ല. മുടി നന്നാക്കാന്‍ തൈര്‌

ചെറുപ്പക്കാരില്‍ കഷണ്ടിക്കു കാരണം അവരുടെ തന്നെ ചില ശീലങ്ങളാണ്. ഒരു ദിവസം നൂറ് മുടിയെങ്കിലും പുരുഷന്‍മാരില്‍ കൊഴിഞ്ഞു പോകുന്നുണ്ട്. എന്നാല്‍ ചിലരില്‍ ഇതിന്റെ എണ്ണം ഇനിയും വര്‍ദ്ധിക്കും. വിദഗിധരുടെ അഭിപ്രായമനുസരിച്ച് മുടി കൊഴിയാന്‍ കാരണം ഇത്തരക്കാരുടെ തന്നെ മുടി കൈകാര്യം ചെയ്യുന്നതിലുള്ള ശീലങ്ങളാണ്. പുരുഷന്‍മാര്‍ക്കായി ചില 'കഷണ്ടി' ടിപ്‌സ്

എന്നാല്‍ എന്തൊക്കെ ശീലങ്ങളാണ് ഇവരെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നതെന്ന് അറിയാമോ? നേരത്തെ തന്നെ ഇത്തരം ശീലങ്ങള്‍ ഉപേക്ഷിച്ചാല്‍ ഉള്ള മുടിയെങ്കിലും കൊഴിയാതിരിക്കും.

ഷാമ്പൂ ഉപയോഗം

ഷാമ്പൂ ഉപയോഗം

ഷാമ്പൂ ഉപയോഗിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ പലപ്പോഴും തെറ്റായയും ഗുണമില്ലാത്തതുമായ ഷാമ്പൂ ഉപയോഗിക്കുന്നത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകും. ഇത് മുടിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

 ചൂടുവെള്ളത്തിലുള്ള കുളി

ചൂടുവെള്ളത്തിലുള്ള കുളി

ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് പലപ്പോഴും മുട കൊഴിച്ചിലിന്റെ പ്രധന കാരണങ്ങളിലൊന്നാണ്. ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത് മുടിയുടെ പ്രകൃത്യാലുള്ള എണ്ണമയം അകറ്റുകയും ഡ്രൈ ആക്കുകയും ചെയ്യുന്നു.

 കൂടുതല്‍ സമയം വെള്ളത്തില്‍

കൂടുതല്‍ സമയം വെള്ളത്തില്‍

മുടി കൂടുതല്‍ സമയം വെള്ളം ഉപയോഗിച്ച് കഴുകുന്നത്് തലയോട്ടിയ്ക്കും പ്രശ്‌നമുണ്ടാക്കും

ഹെയര്‍ പ്രൊഡക്ട്‌സിന്റെ ഉപയോഗം

ഹെയര്‍ പ്രൊഡക്ട്‌സിന്റെ ഉപയോഗം

ആവശ്യമില്ലാതെ തന്നെ നിരവധി ഹെയര്‍ പ്രൊഡക്ടുകള്‍ നമ്മള്‍ ഉപയോഗിക്കുന്നു. ഇതെല്ലാം ചെറുപ്പത്തിലെ മുടി കൊഴിച്ചിലിലേക്ക് നയിക്കുന്ന പ്രധാന കാരണമാണ്.

സൂര്യപ്രകാശം

സൂര്യപ്രകാശം

സൂര്യപ്രകാശം നല്ലതു തന്നെയാണ്. എന്നാല്‍ ആവശ്യത്തില്‍ കൂടുതല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇത് തലയോട്ടിയെ ഡ്രൈ ആക്കുന്നു.

മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗം

അമിതമായി മരുന്നുകള്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാണ്. പലപ്പോഴും മരുന്നുകളുടെ ഉപയോഗം കൂടുതലുള്ളവര്‍ക്ക് മുടി കൊഴിച്ചില്‍ സ്ഥിരമാണ്.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദവും മുടി കൊഴിച്ചിലും തമ്മില്‍ എന്താണ് ബന്ധം. എന്നാല്‍ മാനസിക സമ്മര്‍ദ്ദം പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് വഴിവെയ്ക്കുന്നു എന്നത് സത്യം. മുടി കൊഴിച്ചില്‍ മാത്രമല്ല ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.

English summary

Habits That Makes You Bald At A Young Age

If your starting to get bald, it is probably due to some of these bad habits. Ignore these habits and turn to remedies to promote hair growth.
Story first published: Wednesday, December 9, 2015, 10:31 [IST]
X
Desktop Bottom Promotion