താരനകറ്റാന്‍ അടുക്കള വൈദ്യം

Posted By: Super
Subscribe to Boldsky

ചര്‍മ്മത്തിന്‍റെ വരള്‍ച്ച, യീസ്റ്റ് അണുബാധ, തെറ്റായ ഭക്ഷണരീതി, അല്ലെങ്കില്‍ ചര്‍മ്മവുമായി ബന്ധപ്പെട്ട തകരാറുകള്‍ എന്നിവ മൂലമൊക്കെ താരന്‍ ഉണ്ടാകാം. എന്നാല്‍ ഇത് ഭേദമാക്കുക എന്നത് പ്രയാസമുള്ള കാര്യമാണ്. ചൈനീസ് സൗന്ദര്യ രഹസ്യങ്ങള്‍

താരനകറ്റാന്‍ അടുക്കളയില്‍ നിന്ന് തന്നെ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്താനാവും.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

തലമുടി നനച്ച ശേഷം അല്പം ബേക്കിംഗ് സോഡ തലയില്‍ തിരുമ്മുക. ഷാംപൂ ഉപയോഗിക്കാതെ തല കഴുകുക. ബേക്കിംഗ് സോഡ ഫംഗസിന്‍റെ വളര്‍ച്ച സാവധാനമാക്കുകയും മുടി ശുദ്ധിയാക്കുകയും ചെയ്യും.

ആസ്പിരിന്‍

ആസ്പിരിന്‍

രണ്ട് ആസ്പിരിന്‍ ഗുളികകള്‍ പൊടിച്ച് അല്പം ഷാപൂവുമായി കലര്‍ത്തുക. ഒന്നോ രണ്ടോ മിനുട്ട് സമയം ഇത് തലയില്‍ തേച്ചിരുന്നതിന് ശേഷം നന്നായി കഴുകുക. അവസാനം പതിവായി ഉപയോഗിക്കുന്ന ഷാംപൂ ഉപയോഗിച്ച് കഴുകുകയും ചെയ്യുക.

മൗത്ത്‍വാഷ്

മൗത്ത്‍വാഷ്

മുടിക്ക് പുതുമ ലഭിക്കാനും താരന്‍ അകറ്റാനും മൗത്ത് വാഷ് ഉത്തമമാണ്. ആദ്യം മുടി പതിവ് ഷാംപൂ ഉപയോഗിച്ച് കഴുകുക. തുടര്‍ന്ന് ആല്‍ക്കഹോള്‍ അടങ്ങിയ മൗത്ത്‍വാഷ് ഉപയോഗിച്ച് മുടി കഴുകുക.

ഉപ്പ്

ഉപ്പ്

ഉപ്പിന്‍റെ രൂക്ഷത അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിവുള്ളതാണ്. തലയില്‍ അല്പം ഉപ്പ് വിതറുക. തുടര്‍ന്ന് വൃത്താകൃതിയില്‍ സ്ക്രബ്ബ് ഉപയോഗിക്കുന്നത് പോലെ തല മസാജ് ചെയ്യുക. ഇത് തലയോട്ടി വൃത്തിയാക്കുകയും മുടിക്ക് ആകര്‍ഷകത്വം നല്കുകയും ചെയ്യും. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് കഴുകാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി താരന്‍ അകറ്റാന്‍ ഫലപ്രദമാണ്. ഇതിലെ ആന്‍റി ഫംഗല്‍ ഘടകങ്ങള്‍ താരനെ ചെറുക്കും. വെളുത്തുള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ ചതച്ച വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ക്കാം. ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പായി ഇത് നന്നായി തലയില്‍ തേച്ച് പിടിപ്പിക്കുക