For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനീസ് സൗന്ദര്യ രഹസ്യങ്ങള്‍

By Super
|

കളങ്കമില്ലാത്ത, കുട്ടികളുടേതിന് സമാനമായ ചര്‍മ്മമാണ് ചൈനീസ് സ്ത്രീകളുടേത്. നമ്മളിലേറെപ്പേരും അത്തരം ചര്‍മ്മത്തിന് വേണ്ടി ആഗ്രഹിക്കുന്നവരാണ്.

അക്കാരണത്താലാണ് അവരുടെ സൗന്ദര്യ രഹസ്യങ്ങളെ സംബന്ധിച്ച് നമ്മള്‍ ആശ്ചര്യപ്പെടുന്നത്. ചൈനീസ് സ്ത്രീകളുടെ സൗന്ദര്യത്തിന് പിന്നിലെ ചില രഹസ്യങ്ങള്‍ അറിയുക.

ചെറുപയര്‍ പരിപ്പ് ഫേസ് പായ്ക്ക്

ചെറുപയര്‍ പരിപ്പ് ഫേസ് പായ്ക്ക്

ചീര്‍ത്ത, മുഖക്കുരുവുള്ള മുഖം മാറുന്നതിന് ചൈനീസ് സ്ത്രീകള്‍ ചെറുപയര്‍ പൊടി കൊണ്ടുള്ള ഫേസ്പായ്ക്ക് ഉപയോഗിക്കും. ചെറുപയര്‍ പരിപ്പ് അരച്ച് ഈ ഫേസ്മാസ്ക് നിര്‍മ്മിക്കാം. ഇത് മുഖത്ത് തേച്ച് 15 മിനുട്ടിന് ശേഷം കഴുകിക്കളയാം. കൂടുതല്‍ ഫലം കിട്ടാന്‍ ഈ പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ യോഗര്‍ട്ട് കൂടി ചേര്‍ക്കാം.

അരി കഴുകിയ വെള്ളം

അരി കഴുകിയ വെള്ളം

അരി കഴുകിയ വെള്ളം സ്കിന്‍ ടോണറായി ഉപയോഗിക്കാം. ഇതിന് അരി ഒരു പാത്രത്തിലെ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. വെള്ളം പാലിന്‍റെ നിറമാകുമ്പോള്‍ ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് മുഖത്ത് തേയ്ക്കുക. അരി കഴുകിയ വെള്ളം ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ രണ്ട് മൂന്ന് ദിവസത്തേക്ക് ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിലെ തുറന്ന സുഷിരങ്ങള്‍ അടയ്ക്കുകയും നല്ല നിറം നല്കുകയും ചെയ്യും.

ഓയില്‍ ഉപയോഗിക്കുക

ഓയില്‍ ഉപയോഗിക്കുക

ഫേഷ്യല്‍ ക്ലെന്‍സറുകള്‍ക്ക് പകരം ചൈനക്കാര്‍ ഉപയോഗിക്കുന്നത് ഓയിലുകളാണ്. ഒലിവ് ഓയില്‍, വെളിച്ചെണ്ണ, ബദാം ഓയില്‍ തുടങ്ങിയവ അഴുക്കും മുഖത്തുള്ള അമിതമായ എണ്ണമയവും നീക്കം ചെയ്യും. ഓയില്‍ ചര്‍മ്മത്തില്‍ അധികമായുള്ള എണ്ണയും, അഴുക്കും വിഘടിപ്പിക്കും. ഇതിന് പുറമേ മുഖത്തിന് നനവും തിളക്കവും നല്കും.

ബ്രഷിങ്ങ്

ബ്രഷിങ്ങ്

നിങ്ങള്‍ക്ക് ഇത് ഒരു പുതിയ അറിവ് ആയിരിക്കാമെങ്കിലും ചൈനീസ് പെണ്‍കുട്ടികള്‍ ഇത് ഇടക്കിടെ ചെയ്യുന്നതാണ്. ബ്രഷ് ഉപയോഗിച്ച് ചര്‍മ്മത്തില്‍ ഉരസുന്നത് മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ബ്രഷ് ചെയ്യുന്നത് ലോഷനുകളും, ക്രീമുകളും, ഓയിലുകളും നന്നായി ആഗിരണം ചെയ്യാനും സഹായിക്കും.

ഫേഷ്യലുകള്‍

ഫേഷ്യലുകള്‍

ചൈനീസ് പെണ്‍കുട്ടികള്‍ പതിവായി ഫേഷ്യല്‍ ചെയ്യും. ആഴ്ച തോറും ചെയ്യുന്ന ഫേഷ്യലില്‍ ഔഷധ സസ്യങ്ങളും, പുഷ്പങ്ങള്‍ കൊണ്ടുള്ള സുഗന്ധദ്രവ്യങ്ങളും കിമോണോ സില്‍ക്കും ഉള്‍പ്പെടുന്നു.

ഫേഷ്യല്‍ മസാജ്

ഫേഷ്യല്‍ മസാജ്

ചൈനീസ് സ്ത്രീകള്‍ പതിവായി ചെയ്യുന്ന ഒരു കാര്യമാണിത്. മുഖം മസാജ് ചെയ്യുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും, മൃതകോശങ്ങള്‍ നീക്കം ചെയ്യുകയും, മുഖക്കുരുവും പാടുകളും അകറ്റുകയും ചുളിവുകള്‍ വീഴുന്നത് തടയുകയും ചെയ്യും. പ്രകൃതിദത്ത മസാജ് ഓയിലുകള്‍ ഉപയോഗിച്ച് വേണം മുഖം മസാജ് ചെയ്യാന്‍.

ചമേലിയ നട്ട് ഓയില്‍

ചമേലിയ നട്ട് ഓയില്‍

ചേമിലയയുടെ കുരുവിലെ എണ്ണ തലമുടിയിലും ചര്‍മ്മത്തിലും തേയ്ക്കുന്നു. മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനും, കട്ടി ലഭിക്കാനും ഇത് ഫലപ്രദമാണ്. ഈ ഓയില്‍ ചര്‍മ്മത്തിന്‍റെ ഉള്‍ പാളികളിലേക്ക് വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുകയും ചര്‍മ്മ കോശങ്ങള്‍ക്ക് അകമേ നിന്ന് കരുത്ത് നല്കുകയും ചെയ്യും.

English summary

The Beauty Secretes Of Chinese Women

Here are some of the beauty secretes of Chinese women. Read more to know about,
X
Desktop Bottom Promotion