മുടി നന്നാക്കാന്‍ തൈര്‌

Posted By:
Subscribe to Boldsky

തൈര്‌ ആരോഗ്യത്തിന്‌ ഏറെ നല്ലതാണ്‌. ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും മുടി സംരക്ഷണത്തിനുമെല്ലാം ഇത്‌ ഏറെ നല്ലതാണ്‌.

ഏതെല്ലാം വിധത്തിലാണ്‌ മുടിസംരക്ഷണത്തിന്‌ തൈര്‌ സഹായകമാകുന്നതെന്നു നോക്കൂ,

തേനും തൈരും

തേനും തൈരും

തേനും തൈരും കൂട്ടിച്ചേര്‍ത്ത് തലയോടില്‍ ചേര്‍ത്ത് പിടിപ്പിക്കാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴികിക്കളയാം. മുടിയുടെ വരള്‍ച്ച തടയാനുള്ള നല്ലൊരു മാര്‍ഗമാണിത്.

മുട്ടയും തൈരും

മുട്ടയും തൈരും

മുട്ടയും തൈരും ചേര്‍ത്ത് തലയില്‍ തേക്കുന്നതും നല്ലതാണ്. ഇത് മുടിയുടെ വേരുകള്‍ക്ക് ബലം നല്‍കുകയും മുടിവളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. മുടി കുറച്ചു വീതമെടുത്ത് ഇത് തേച്ചുപിടിപ്പിക്കണം. ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളവും ഷാംപൂവും ഉപയോഗിച്ച് കഴുകിക്കളയാം.

പഴം

പഴം

തൈരില്‍ പഴം ഉടച്ചു ചേര്‍ത്ത് മുടിയില്‍ തേക്കുന്നത് നല്ല ഒരു കണ്ടീഷണറിന്റെ ഗുണം ചെയ്യും. ഇത് ചെറുചൂടുവെള്ളവും ഷാംപൂവും ഉപയോഗിച്ച് അരമണിക്കൂറിന് ശേഷം കഴുകിക്കളയാം.

തൈരും തേനും ഒലീവ് ഓയിലും

തൈരും തേനും ഒലീവ് ഓയിലും

തൈരും തേനും ഒലീവ് ഓയിലും ചേര്‍ത്ത് തലയില്‍ തേച്ചാലും മുടിയുടെ വരള്‍ച്ച മാറും. തൈരും ഒലീവ് ഓയിലും മാത്രം തേയ്ക്കുകയും ആവാം.

തൈര്

തൈര്

തൈര് ഒന്നും ചേര്‍ക്കാതെ തന്നെ തലയോടില്‍ തേച്ചു പിടിപ്പിക്കുന്നത് നല്ലതാണ്. താരന്‍ പോകും. അല്‍പം പുളിച്ച തൈരാണ് ഇതിന് നല്ലത്.

English summary

Curd For Haircare

Here are some methods to apply curd on hair. Read more of to know about,
Story first published: Saturday, December 5, 2015, 18:47 [IST]