For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഞ്ഞുകാലത്തുപയോഗിയ്ക്കാവുന്ന ഹെയര്‍ പായ്ക്കുകള്‍

By Super
|

തണുപ്പുകാലം അടുത്തെത്തി കഴിഞ്ഞു. നിങ്ങളുടെ ചര്‍മ്മം സാധാരണയിലും വരണ്ടു തുടങ്ങിയതായി ഉടന്‍ തോന്നി തുടങ്ങും. ആരോഗ്യത്തോടെയും തിളക്കത്തോടെയും ഇരിക്കാന്‍ ചര്‍മ്മത്തിന്‌ കൂടുതല്‍ നനവ്‌ ആവശ്യമാണ്‌. തലയിലെ ചര്‍മ്മത്തിന്റെ കാര്യത്തിലും സാഹചര്യം സമാനമാണ്‌. ശിരോചര്‍മ്മം മറ്റൊന്നുമല്ല മുടിയില്‍ മറഞ്ഞിരിക്കുന്ന തലയിലെ ചര്‍മ്മമാണിത്‌ . മുടിയുടെ ആവരണം ഉള്ളതിനാല്‍ തണുപ്പുകാലത്തെ വരള്‍ച്ച്‌ ഈ ചര്‍മ്മത്തെ ബാധിക്കില്ല എന്ന്‌ കരുതുന്നത്‌ ശരിയല്ല. തലയിലെ ചര്‍മ്മത്തിനും ശ്രദ്ധയും സരംക്ഷണവും ആവശ്യമാണ്‌.

താരന്‍ വരാന്‍ സാധ്യത ഉണ്ടെങ്കില്‍ കൂടുതല്‍ പരിചരണം ആവശ്യമാണ്‌. ശിരോചര്‍മ്മം വരണ്ടാല്‍ താരന്‍ കൂടുതലാകും. തോളുകളിലും മറ്റും താരന്‍ പ്രത്യക്ഷപ്പെടുന്നത്‌ നാണക്കേടാണ്‌. തുടര്‍ച്ചയായ ചൊറിച്ചിലിനും ഇത്‌ കാരണമാകും. ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്തുണ്ട്‌ മാര്‍ഗ്ഗം? താരന്‍ അകറ്റാനുള്ള ലേപനങ്ങള്‍ ആണ്‌ ഇതിനുള്ള പ്രതിവിധി .

തോളറ്റം വരെ നീളമുള്ള മുടിക്ക്‌ വേണ്ടിയുള്ള ലേപനങ്ങളാണ്‌ ഇവിടെ പറയുന്നത്‌. മുടിയുടെ നീളത്തിന്‌ അനുസരിച്ച്‌ അളവ്‌ കൂട്ടാം. വീട്ടില്‍ തയ്യാറാക്കാം ഫേസ് ബ്ലീച്ചുകള്‍ !

hair pack

നാരങ്ങ, തേന്‍, മുട്ട

എല്ലാത്തരം മുടികള്‍ക്കും ശിരോചര്‍മ്മത്തിനും അനുയോജ്യമാണിത്‌. താരന്‌ സാധ്യത ഉള്ള ചര്‍മ്മത്തിന്‌ വളരെ മികച്ചതാണ്‌. ഒരു മുട്ട പൊട്ടിച്ച്‌ പാത്രത്തില്‍ ഒഴിക്കുക, ഒരു പകുതി നാരങ്ങയുടെ നീരും ഒരു ടേബിള്‍ സ്‌പൂണ്‍ തേനും ചേര്‍ത്ത്‌ നന്നായി ഇളക്കി തലയില്‍ തേയ്‌ക്കുക. ഇതിലടങ്ങിയിട്ടുള്ള നാരങ്ങ താരനെ ചെറുക്കുകയും മുട്ട പ്രോട്ടീന്‍ നല്‍കുകയും തേന്‍ മുടിക്ക്‌ നനവ്‌ നല്‍കുകയും ചെയ്യും. കുറഞ്ഞത്‌ അരമണിക്കൂറിന്‌ ശേഷം സാധാരണ ഷാമ്പു ഉപയോഗിച്ച്‌ മുടി കഴുകുക.

തൈര്‌, നാരങ്ങ, കടലമാവ്‌

രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ തൈരില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ കടലമാവും പകുതി നാരങ്ങയുടെ നീരും ചേര്‍ത്തിളക്കുക. നല്ല കുഴമ്പ്‌ രൂപത്തിലാക്കി മുടിയിലും തലയോട്ടിയിലും തേച്ച്‌ പിടിപ്പിക്കുക. ഇത്‌ ഉണങ്ങി കുറഞ്ഞത്‌ അരമണിക്കൂര്‍ നേരം കഴിഞ്ഞ്‌ സാധാരണ ഷാമ്പു തേച്ച്‌ തല കഴുകുക.

ഓട്‌സ്‌, തേന്‍ , പാല്‍

ഓട്‌സ്‌ പൊടിച്ച്‌ മാവാക്കിയത്‌ രണ്ട്‌ സപൂണ്‍, ഒരു ടേബിള്‍ സ്‌പൂണ്‍ തേന്‍, ആവശ്യത്തിന്‌ പാല്‍ എന്നിവ ചേര്‍ത്തിളക്കി കുഴമ്പ്‌ രൂപത്തിലാക്കുക. മിശ്രിതം അധികം കട്ടിയാകരുത്‌ അതുപോലെ വെള്ളം പോലെയും ആകരുത്‌. ഇത്‌ തലയിലും തലയോട്ടിയിലും തേച്ച്‌ ഉണങ്ങാന്‍ അനുവദിക്കുക. തിരക്കുണ്ടെങ്കിലും കുറഞ്ഞത്‌ 15-20 മിനുട്ടിന്‌ ശേഷമെ ഷാമ്പു ഇട്ട്‌ കഴുകി കളയാവൂ.

പഴം, തേന്‍, നാരങ്ങ, എണ്ണ

നന്നായി പഴുത്തപഴം താരന്‍ അകറ്റാനുള്ള ലേപനം ഉണ്ടാക്കാന്‍ നല്ലതാണ്‌. ഒരു മിക്‌സറിലിട്ട്‌ പഴം കുഴച്ചെടുക്കുക. ഇതിലേക്ക്‌ ഒരു ടേബിള്‍ സ്‌പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്‌ൂണ്‍ നാരങ്ങ നീര്‌, ഏതെങ്കിലും നേര്‍ത്ത ഹെയര്‍ ഓയില്‍ ഒരു ടീ സ്‌പൂണ്‍ എന്നിവ ചേര്‍ത്ത്‌ ഇളക്കുക. ഈ ലേപനം താരന്‍ അകറ്റുന്നതിന്‌ പുറമെ മുടിക്ക്‌ നനവും തിളക്കവും നല്‍കും.

English summary

Winter Haircare Masks

Winter is not good for skin and hair. Hair becomes very dry. Here are some natural hair packs that you can use in winter,
Story first published: Wednesday, November 19, 2014, 14:38 [IST]
X
Desktop Bottom Promotion