ചെറുനാരങ്ങയുടെ മുടിപ്പെരുമ!!

Posted By:
Subscribe to Boldsky

ചെറുനാരങ്ങ നല്ലൊരു ഭക്ഷ്യവസ്‌തുവാണ്‌. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസംരക്ഷണത്തിനും മുടിയ്‌ക്കുമെല്ലാം ഇത്‌ നല്ലതാണ്‌.

മുടിയില്‍ ചെറുനാരങ്ങാനീര്‌ പല തരത്തിലും ഉപയോഗിയ്‌ക്കാം. താരനടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത്‌ നല്ലതുമാണ്‌.

ചെറുനാരങ്ങ ഏതൊക്കെ വിധത്തില്‍ മുടിയില്‍ ഉപയോഗിയ്‌ക്കാമെന്നു നോക്കൂ,

ചെറുനാരങ്ങയുടെ മുടിപ്പെരുമ

ചെറുനാരങ്ങയുടെ മുടിപ്പെരുമ

നല്ല വെയിലിലേക്കിറങ്ങുന്നതിന് മുന്‍പ് അല്‍പം നാരങ്ങാനീര് മുടിയില്‍ തേക്കുന്നത് മുടിയെ ചൂടില്‍ നിന്നു സംരക്ഷിക്കും.

ചെറുനാരങ്ങയുടെ മുടിപ്പെരുമ

ചെറുനാരങ്ങയുടെ മുടിപ്പെരുമ

നാരങ്ങ ഉപയോഗിച്ച് പ്രകൃതിദത്തമായ ഷാംപൂവും ഉണ്ടാക്കാന്‍ കഴിയും. ഇതിനായി കുറച്ചു സോപ്പ് ചൂടുവെള്ളത്തില്‍ ലയിപ്പിച്ച് നാരങ്ങാനീരും ഒലീവ് എണ്ണയും ചേര്‍ത്ത് തലയില്‍ തേക്കാം. കൂടുതല്‍ ദിവസം ഷാംപൂ സൂക്ഷിക്കണമെങ്കില്‍ റെഫ്രിജറേറ്ററില്‍ വക്കണം.

ചെറുനാരങ്ങയുടെ മുടിപ്പെരുമ

ചെറുനാരങ്ങയുടെ മുടിപ്പെരുമ

ഹെയര്‍ സ്േ്രപ ആയും നാരങ്ങാനീര് ഉപയോഗിക്കും. ഇതിനായി നാരങ്ങ ചെറുകഷണങ്ങളാക്കി മുറിക്കുക. ഒരു പാത്രത്തില്‍ അല്‍പം വെള്ളവും ചേര്‍ത്ത് കുറച്ചു സമയം ചൂടാക്കുക. വെള്ളം പകുതി വറ്റിക്കഴിയുമ്പോള്‍ നാരങ്ങാ ഇതിലേക്ക് പിഴിഞ്ഞൊഴിച്ച് അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് ഉപയോഗിക്കാം. ഇത് ഒരാഴ്ച വരെ സൂക്ഷിക്കാം.

ചെറുനാരങ്ങയുടെ മുടിപ്പെരുമ

ചെറുനാരങ്ങയുടെ മുടിപ്പെരുമ

നല്ല വെയിലിലേക്കിറങ്ങുന്നതിന് മുന്‍പ് അല്‍പം നാരങ്ങാനീര് മുടിയില്‍ തേക്കുന്നത് മുടിയെ ചൂടില്‍ നിന്നു സംരക്ഷിക്കും.

ചെറുനാരങ്ങയുടെ മുടിപ്പെരുമ

ചെറുനാരങ്ങയുടെ മുടിപ്പെരുമ

നാളികേരവെള്ളവും നാരങ്ങാനീരും തുല്യഅളവില്‍ കൂട്ടിക്കലര്‍ത്തി തലയില്‍ തേക്കുന്നത് മുടികൊഴിച്ചില്‍ തടയും. മുടിക്ക് തിളക്കവും കനവും ഉണ്ടാകാനും ഇത് നല്ലതാണ്.

ചെറുനാരങ്ങയുടെ മുടിപ്പെരുമ

ചെറുനാരങ്ങയുടെ മുടിപ്പെരുമ

ഒരു മുട്ടയും അഞ്ചൂസ്പൂണ്‍ മയിലാഞ്ചിയും ഒരു കപ്പു ചൂടുവെള്ളത്തില്‍ കലക്കും അതിലേക്ക് പകുതി നാരങ്ങയുടെ നീര് ചേര്‍ക്കുക. ഇത് തലയില്‍ തേച്ചുപിടിപ്പിച്ച് രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം. മുടിവളര്‍ച്ചക്ക് പറ്റിയ ഒന്നാന്തരം കണ്ടീഷണറാണ് ഇത്.

ചെറുനാരങ്ങയുടെ മുടിപ്പെരുമ

ചെറുനാരങ്ങയുടെ മുടിപ്പെരുമ

ചെറുനാരങ്ങാനീര് പലവിധത്തില്‍ തലയില്‍ പുരട്ടാം. ചെറുചൂടുളള വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയോടില്‍ പുരട്ടുന്നതാണ് ഏറ്റവും നല്ല മാര്‍ഗം. നാരങ്ങാനീര് നേരിട്ടും തലയില്‍ പുരട്ടാം.

Read more about: hair മുടി
Story first published: Saturday, August 30, 2014, 17:07 [IST]