താരന്റെ 5 പ്രധാന ലക്ഷണങ്ങള്‍

Posted By: Super
Subscribe to Boldsky

തലയോട്ടിലെ ബാധിക്കുന്ന ഒരു സാധാരണ ആരോഗ്യ പ്രശ്‌നമാണ്‌ താരന്‍. വൈദ്യശാസ്‌ത്ര രംഗത്തെ വിദഗ്‌ദ്ധര്‍ക്ക്‌ പോലും താരന്റെ യഥാാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തലയോട്ടിയില്‍ എണ്ണമയം കൂടുതലുള്ളവരിലാണ്‌ താരന്‍ സാധാരണയായി കണ്ടുവരുന്നത്‌.

എന്നാല്‍ തലയോട്ടിയില്‍ എണ്ണമയം കുറഞ്ഞവര്‍ക്കും താരന്‍ വരാറുണ്ട്‌. താരന്‍ പലവിധത്തിലുണ്ടെന്ന്‌ വിവിധ പഠനങ്ങള്‍ പറയുന്നു. ഇവയുടെ കാരണങ്ങളും വ്യത്യസ്‌തമാണ്‌.

തലചൊറിച്ചില്‍

തലചൊറിച്ചില്‍

താരന്റെ ഏറ്റവും സാധാരണ ലക്ഷണം തലചൊറിച്ചിലാണ്‌. താരന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക്‌ പതിവായി തലചൊറിച്ചില്‍ അനുഭവപ്പെടും. താരന്റെ ഭാഗമായി തലയില്‍ കാണപ്പെടുന്ന പാടപോലുള്ള വസ്‌തുവാണ്‌ ചൊറിച്ചില്‍ ഉണ്ടാക്കുന്നത്‌. തലയോട്ടിയിലെ നിര്‍ജ്ജീവകോശങ്ങളാണ്‌ ഇവ. ഈ രീതിയിലുള്ള താരന്‍ സാധാരണ തണുപ്പുകാലത്താണ്‌ പ്രത്യക്ഷപ്പെടാറുള്ളത്‌. തലയോട്ടിയിലെ ഈര്‍പ്പക്കുറവാണ്‌ ഇതിനുള്ള പ്രധാന കാരണം. തണുപ്പുകാലം മാറുമ്പോള്‍ ഈ പ്രശ്‌നവും മാറും.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

താരന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്‌ മുടികൊഴിച്ചില്‍. എതുതരം താരന്‍ ഉള്ളവര്‍ക്കും മുടികൊഴിച്ചില്‍ ഉണ്ടാകും. ഓരോ ദിവസവും 20-25 വരെ മുടി പൊഴിയുന്നത്‌ സാധാരണയാണ്‌. കൊഴിയുന്ന മുടിയുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അത്‌ താരന്റെ ലക്ഷണമാണെന്ന്‌ ഏറെക്കുറെ ഉറപ്പിക്കാം.

വരണ്ട-തിളക്കമില്ലാത്ത മുടി

വരണ്ട-തിളക്കമില്ലാത്ത മുടി

നിങ്ങളുടെ തലമുടി വരണ്ടതും തിളക്കമില്ലാത്തതുമാണോ? അതെ എന്നാണ്‌ ഉത്തരമെങ്കില്‍, നിങ്ങള്‍ക്ക്‌ താരന്‍ ഉണ്ടായിരിക്കാന്‍ സാധ്യത കൂടുതലാണ്‌. താരന്‍ തലയോട്ടിയിലെ എണ്ണമയം വലിച്ചെടുക്കുകയും മുടി വരണ്ടതും തിളക്കമില്ലാത്തുമാക്കുകയും ചെയ്യും. നന്നായി ചീകീയാല്‍ പോലും മുടി തിളക്കമില്ലാതെ കാണപ്പെടാം. മാത്രമല്ല ഒതുങ്ങിയിരിക്കുകയുമില്ല. വളരെ ശ്രദ്ധയോടെ ചികിത്സിക്കേണ്ട ഒരു പ്രശ്‌നമാണിത്‌.

മുഖക്കുരു

മുഖക്കുരു

തലയോട്ടിയും തലമുടിയുമായി നേരിട്ട്‌ ബന്ധമില്ലെങ്കിലും താരന്‍ വന്നാല്‍ പെട്ടെന്ന്‌ മുഖക്കുരു ഉണ്ടാകുന്നത്‌ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. താരന്‍ മൂലമുണ്ടാകുന്ന മുഖക്കുരുവിന്‌ ചുവപ്പ്‌ നിറമായിരിക്കും. ഇത്തരം മുഖക്കുരുവില്‍ വേദന അനുഭവപ്പെടും. താരന്‍ പൂര്‍ണ്ണമായും മാറിയല്ലാതെ ബഹുഭൂരിപക്ഷം പേരിലും ഈ രീതിയിലുള്ള മുഖക്കുരു മാറാറില്ല.

മലബന്ധം

മലബന്ധം

താരന്‍ വിട്ടുമാറാത്ത മലബന്ധത്തിനും മറ്റും കാരണമാകാറുണ്ടെന്ന്‌ ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതിന്റെ യഥാര്‍ത്ഥ കാരണം വിശദീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെങ്കിലും താരനുള്ള നിരവധി ആളുകള്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്‌.

ആന്റി ഡാന്‍ഡ്രഫ്‌ ഷാംപു:

ആന്റി ഡാന്‍ഡ്രഫ്‌ ഷാംപു:

നിരവധി ആന്റി ഡാന്‍ഡ്രഫ്‌ ഷാംപുകള്‍ വിപണിയില്‍ ലഭ്യമാണ്‌. സൗമ്യമായ ഷാംപു തിരഞ്ഞെടുക്കുന്നതാണ്‌ ഉചിതം. കാരണം ഇത്‌ നിങ്ങള്‍ക്ക്‌ ആവശ്യമുള്ളപ്പോഴെല്ലാം ഉപയോഗിക്കാനാകും. തലയോട്ടിയില്‍ പറ്റിയിരിക്കുന്ന താരന്‍ നീക്കം ചെയ്യാന്‍ ഷാംപു സഹായിക്കും. മാത്രമല്ല ഇവ തലമുടിയുടെ തിളക്കവും ഭംഗിയും വീണ്ടെടുക്കുകയും ചെയ്യും.

തൈരും നാരങ്ങയും

തൈരും നാരങ്ങയും

താരന്‌ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഏറ്റവും മികച്ച ചികിത്സയാണ്‌ തൈരും നാരങ്ങയും ഉപയോഗിച്ചുള്ളത്‌. തൈരില്‍ ഏതാനും തുള്ളി നാരാങ്ങാനീര്‌ ചേര്‍ത്ത്‌ ആ മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക. അരമണിക്കൂറിന്‌ ശേഷം ധാരാളം വെള്ളം ഉപയോഗിച്ച്‌ നന്നായി കഴുകി കളയുക. ആഴ്‌ചയില്‍ മൂന്നുതവണ ഇത്‌ ചെയ്‌താല്‍ മികച്ച ഫലം ലഭിക്കും.

Read more about: dandruff താരന്‍
English summary

Top 5 Symptoms Of Dandruff

Dandruff is a common scalp disorder. Exact causes of dandruff are still unknown to the medical experts. While oily scalp is a common factor leading to dandruff, people with dry skin experience the same scalp problem at times.
Story first published: Wednesday, August 6, 2014, 14:12 [IST]