മിനുസമുള്ള മുടി വേണ്ടേ?

Posted By:
Subscribe to Boldsky

പരസ്യങ്ങളില്‍ കാണുന്ന പോലെ തിളങ്ങുന്ന, മിനുസമുള്ള മുടി ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. തിളങ്ങുന്ന മുടി ഒരു പരിധി വരെ പാമ്പര്യം തന്നെയാണ്. എന്നാല്‍ കൃത്യമായ രീതിയില്‍ മുടി സംരക്ഷിച്ചാല്‍ തിളക്കമുള്ള മുടി നിങ്ങള്‍ക്കും ലഭിയ്ക്കാവുന്നതേയുള്ളൂ,

തിളക്കമുള്ള മുടിയ്ക്കു സഹായിക്കുന്ന ചില വീട്ടുപായങ്ങളെക്കുറിച്ചറിയൂ,

മുട്ട

മുട്ട

മുട്ട മുടിയ്ക്കു തിളക്കവും മൃദുത്വവും ലഭിയ്ക്കാന്‍ ഏറെ നല്ലതാണ്. മുട്ട വെള്ള പാല്‍, തേന്‍, തൈര്, ചെറുനാരങ്ങാനീര് എന്നിവയുമായി കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. വരണ്ട മുടിയെങ്കില്‍ അല്‍പം എണ്ണ കൂടി കലര്‍ത്തി തേയ്ക്കാ.ം

തേന്‍

തേന്‍

തേന്‍ മുട്ട അല്ലെങ്കില്‍ പാല്‍ എന്നിവ ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് മുടിയ്ക്കു തിളക്കം ലഭിയ്ക്കാനുള്ള ഒരു വഴിയാണ്.

പാല്‍

പാല്‍

പാല്‍ തലയില്‍ തേയ്ക്കുന്നതും തിളക്കം നല്‍കും. പ്രോട്ടീന്‍ മുടിയുടെ തിളക്കത്തിന് വളരെ അത്യാവശ്യമാണ്. ഇതിന് പാല്‍ സഹായിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ തലയില്‍ തേച്ച് മസാജ് ചെയ്യുന്നതും മുടിയ്ക്കു തിളക്കം നല്‍കും.

പഴം

പഴം

പഴം ഉടച്ചു മുടിയില്‍ തേയ്ക്കുന്നതും മുടിയ്ക്കു തിളക്കം നല്‍കും.

തൈര്‌

തൈര്‌

തൈരാണ് മുടിയ്ക്കു തിളക്കം ലഭിയ്ക്കാനുള്ള മറ്റൊരു വഴി. ഇത് മുട്ടയ്‌ക്കൊപ്പമോ ഉലുവ അരച്ചതിലോ ചേര്‍ത്തു പുരട്ടാം.

ബിയര്‍

ബിയര്‍

ബിയര്‍ മുടിയ്ക്കു തിളക്കം ലഭിയ്ക്കാനുള്ള നല്ലൊന്നാന്തരം കണ്ടീഷണറാണ്. ഇത് മുടിയില്‍ തേയ്ക്കാം.

ആപ്പിള്‍ സിഡെര്‍

ആപ്പിള്‍ സിഡെര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍ മുടിയില്‍ പുരട്ടുന്നതും മുടിയ്ക്കു തിളക്കം നല്‍കും.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് മുടിയ്ക്കു തിളക്കം നല്‍കുന്ന മറ്റൊരു വസ്തുവാണ്. ഇത് മുട്ട, പാല്‍, തേന്‍ എന്നിവയ്‌ക്കൊപ്പം ഉപയോഗിയ്ക്കുക.

കടലമാവ്

കടലമാവ്

കടലമാവ് തൈരില്‍ കലര്‍ത്തി മുടിയില്‍ തേയ്ക്കുന്നതും മുടിയ്ക്കു തിളക്കം നല്‍കും.

Story first published: Monday, September 1, 2014, 14:23 [IST]
Please Wait while comments are loading...
Subscribe Newsletter