For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിസംരക്ഷണത്തിന് പാവയ്ക്ക

|

പാവയ്ക്ക കയ്ക്കുമെങ്കിലും ആരോഗ്യത്തിന് വളരെ ഉത്തമമായ ഒരു ഭക്ഷണപദാര്‍ത്ഥമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. പ്രമേഹരോഗികള്‍ക്ക് ഉത്തമമായ ഒരു പച്ചക്കറി കൂടിയാണിത്. ധാരാളം അയേണ്‍ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ക്കും ഉത്തമം.

എന്നാല്‍ പാവയ്ക്ക മുടിയ്ക്കു നല്ലതാണെന്നറിയാമോ. പാവയ്ക്കയുടെ ജ്യൂസ് മുടിയില്‍ പുരട്ടുന്നത് സ്വാഭാവികമായ മുടിസംരക്ഷണമാര്‍ഗമാണെന്നു പറയാം.

പാവയക്കയുടെ നീര് ഏതെല്ലാം വിധത്തില്‍ മുടിസംരക്ഷണത്തിന് ഉപയോഗിക്കാമെന്നു നോക്കൂ,

തിളക്കം

തിളക്കം

പാവയ്ക്കയുടെ നീര് തൈരുമായി ചേര്‍ത്ത് മുടിയില്‍ പുരട്ടി നോക്കൂ. മുടിയ്ക്ക് സ്വാഭാവിക തിളക്കം കൈവരും.

മുടിത്തുമ്പു പിളരുന്നതിന്‌

മുടിത്തുമ്പു പിളരുന്നതിന്‌

മുടിത്തുമ്പു പിളരുന്നതിനുള്ള നല്ലൊരു പരിഹാരമാര്‍ഗമാണിത്. മുടിയുടെ അറ്റം വരെ പാവയ്ക്കാ ജ്യൂസ് തേച്ചു പിടിപ്പിയ്ക്കുക. ഇത് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ രണ്ടു തവണ ചെയ്യുക.

താരന്‍

താരന്‍

താരന്‍ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ജീരകം പൊടിച്ച് പാവയ്ക്കാ ജ്യൂസില്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നത് താരന് ശമനം നല്‍കും.

വരണ്ട ശിരോചര്‍മത്തിന്

വരണ്ട ശിരോചര്‍മത്തിന്

വരണ്ട ശിരോചര്‍മത്തിനുള്ള ഒരു പരിഹാരം കൂടിയാണിത്. പാവയ്ക്കയുടെ ജ്യൂസ് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് ശിരോചര്‍മത്തിന് ഈര്‍പ്പം നല്‍കും.

വിയര്‍പ്പു കുരു

വിയര്‍പ്പു കുരു

അമിതമായ വിയര്‍പ്പു മൂലം പലരുടേയും ശിരോചര്‍മത്തിലും വിയര്‍പ്പു കുരുവുണ്ടാകാറുണ്ട്. പാവയ്ക്കയും കുക്കുമ്പറും അരച്ചു തലയില്‍ പുരട്ടുന്നത് ഇതിനുള്ളൊരു പരിഹാരമാണ്.

ശിരോചര്‍മത്തിലെ ചൊറിച്ചില്‍

ശിരോചര്‍മത്തിലെ ചൊറിച്ചില്‍

ശിരോചര്‍മത്തിലെ ചൊറിച്ചിലകറ്റുന്നതിനും പാവയ്ക്കാ ജ്യൂസ് നല്ലതാണ്. ഇത് പഴവുമായി ചേര്‍ത്ത് ശിരോചര്‍മത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും.

 വരണ്ട മുടി

വരണ്ട മുടി

പാവയ്ക്കാ നീര് തലയില്‍ പുരട്ടി 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയുന്നത് വരണ്ട മുടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

മുടി നര

മുടി നര

മുടി നരയ്ക്കുള്ള ഒരു പരിഹാരം കൂടിയാണ് പാവയ്ക്കാ നീര് മുടിയില്‍ പുരട്ടുന്നത്.

അമിതമായ എണ്ണമയം

അമിതമായ എണ്ണമയം

മുടിയിലെ അമിതമായ എണ്ണമയം അകറ്റാനും പാവയ്ക്കാ ജ്യൂസ് നല്ലതാണ്. ഇതും ആപ്പിള്‍ സിഡെര്‍ വിനെഗറും കലര്‍ത്തി മുടിയില്‍ പുര്ട്ടുന്നത് നല്ലതാണ്.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ തടയുന്നതിനും പാവയ്ക്കാ ജ്യൂസ് നല്ലതാണ്. പാവയ്ക്കാ ജ്യൂസില്‍ അല്‍പം പഞ്ചസാര കലര്‍ത്തി മുടിയില്‍ പുരട്ടുന്നത് ഗുണം ചെയ്യും.

English summary

Bittergourd Juice Haircare

To consider using karela for hair care, you need to make sure that you mix natural ingredients with it. When you mix natural ingredients with the bitter vegetable and apply it as a hair pack, you will get add on benefits. Karela juice has a high content of proteins which is essential to make your hair strong. Karela juice which is used with other ingredients should be allowed to soak in your hair at least for an hour, before you rinse.
Story first published: Thursday, October 17, 2013, 12:42 [IST]
X
Desktop Bottom Promotion