For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയ്ക്കു നല്ലൊരു ഹെയര്‍ പായ്ക്ക്

|

നാളികേരപ്പാലിന്റെ ഗുണങ്ങളെക്കുറിച്ച് എടുത്തു പറയേണ്ട കാര്യമില്ല. ചര്‍മത്തിനും മുടിയ്ക്കും ഒരുപോലെ ഗുണകരമായ ഒന്നാണിത്.

മുടിയുടെ ആരോഗ്യത്തിന് ഹെയര്‍ പായ്ക്കുകള്‍ ഗുണം ചെയ്യും. ഇതിനായി കൃത്രിമ വസ്തുക്കളെ ആശ്രയിക്കണമെന്നില്ല.

Haircare

നാളികേരപ്പാലും അവോക്കാഡോ എന്നറിയപ്പെടുന്ന ബട്ടര്‍ ഫ്രൂട്ടും ചേര്‍ത്താല്‍ മുടിയില്‍ തേക്കാവുന്ന നല്ലൈാന്നാന്തരം ഹെയര്‍ പായ്ക്കുണ്ടാക്കാവുന്നതേയുള്ളൂ. ഇതെങ്ങനെ ഉണ്ടാക്കാമെന്നും നോക്കൂ.

ഇതിനായി വേണ്ടത് അരക്കപ്പ് നാളികേരപ്പാലും മൂന്നു സ്പൂണ്‍ ഒലീവ് ഓയിലും പഴുത്ത ബട്ടര്‍ ഫ്രൂട്ടുമാണ്.

ബട്ടര്‍ ഫ്രൂട്ട് നല്ലപോലെ ഉടച്ച് പള്‍പ്പാക്കുക. നാളികേരപ്പാല്‍, ഒലീവ് ഓയില്‍ എന്നിവ ഇതിനൊപ്പം ചേര്‍ത്തിളക്കുക. ഇത് ചെറുതായി ചൂടാക്കണം. ചൂട് അധികമാകാന്‍ പാടില്ല്. ഈ കൂട്ടിന്റെ ഗുണം തന്നെ നഷ്ടപ്പെടും.

ഈ മിശ്രിതം തലയോടിലും മുടിത്തുമ്പു വരെയും തേച്ചു പിടിപ്പിക്കുക. ഇത് പുരട്ടി നല്ലപോലെ മസാജ് ചെയ്യുകയും വേണം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

ഈ ഹെയര്‍ പായ്ക്ക് പുരട്ടി കഴുകിക്കളയുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂവോ ഹെര്‍ബര്‍ പൊടികളോ ഉപയോഗിക്കുന്നതാണ് നല്ലത്.

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഈ ഹെയര്‍ പായ്ക്ക് ഇടുന്നത് മുടി വളരാനും മൃദുവാകാനും സഹായിക്കും. താരന്‍ പോലുളള പ്രശ്‌നങ്ങള്‍ക്കു പറ്റിയ മികച്ച ഒരു മരുന്നു കൂടിയാണിത്.

English summary

Haircare, Hairpack, Butterfruit, Dandruff, Shampoo, ഹെയര്‍ പായ്ക്ക്, മുടി, കേശസംരക്ഷണം, ബട്ടര്‍ ഫ്രൂട്ട്, നാളികേരപ്പാല്‍, താരന്‍, ഷാംപൂ, അവോക്കാഡോ

Shampoo, conditioner, leave-in conditioner, serum, styling gel, mousse, wax and what not; surely taking care of your crowning glory was never easy but it was not this confusing either. Take a break from chemicals and try this easy-to-make hair pack:
X
Desktop Bottom Promotion