For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒട്ടുന്ന മുടിയ്ക്ക് പരിഹാരം

|

ഒട്ടിപ്പിടിക്കുന്ന മുടി വേനല്‍ക്കാലത്തെ ഒരു പ്രധാന പ്രശ്‌നമാണ്. മുടിയില്‍ എണ്ണ പുരട്ടിയില്ലെങ്കിലും എണ്ണമയം അനുഭവപ്പെടും. മുടി ഷാംപൂ ചെയ്താലും അധിക ദിവസം പ്രയോജനം ലഭിച്ചില്ലെന്നും വരും.

Hair

മുടി കഴുകുന്നതു തന്നെയാണ് ഈ ഒട്ടല്‍ ഒഴിവാക്കുന്നതിനുള്ള പ്രധാന മാര്‍ഗം. വിയര്‍പ്പു ഗ്രന്ഥിയുടെ പ്രവര്‍ത്തനം കൂടുതന്നതാണ് ഇതിന്റെ കാരണവും. ദിവസവും മുടി കഴുകുന്നത് ഈ പ്രശ്‌നം ഒഴിവാക്കും.

മുടിയിലും തലയോടിലും എപ്പോഴും തൊടുന്നതും മുടിയില്‍ കൂടുതല്‍ വിയര്‍പ്പും അഴുക്കും വരാന്‍ വഴിയൊരുക്കും. ഈ ശീലം നിര്‍ത്തുക.

പുറത്തെ പൊടിയും കാറ്റുമടിച്ചും മുടി ഒട്ടിപ്പിടിക്കും. കടുത്ത വെയിലും മുടിയെ ബാധിക്കും. മുടി ഒതുക്കി കെട്ടിവച്ച് പുറത്തിറങ്ങുക. തലയും മുടിയും മൂടുന്നതും നല്ലതാണ്.

വിയര്‍പ്പു മൂലം മുടി ഒട്ടിപ്പിടിക്കുന്നതു തടയാന്‍ ചെറുനാരങ്ങ നല്ലതാണ്. ചെറുനാരങ്ങാനീര് തൈരുമായി തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം.

വേനല്‍ക്കാലത്ത് ഹെയര്‍ജെല്‍, സെറം തുടങ്ങിയവ മുടിയില്‍ പുരട്ടാതിരിക്കുകയാണ് നല്ലത്. ഇത് മുടി വിയര്‍ക്കുന്നതിനും ഒട്ടിപ്പിടിക്കുന്നതിനും ഇട വരുത്തും.

മുടി എണ്ണമയമുള്ള തരമാണെങ്കില്‍ മോയിസ്ചറൈസര്‍ കലര്‍ന്ന ഷാംപൂ വേനല്‍ക്കാലത്ത് ഒഴിവാക്കുക.

English summary

Hair,Haircare, Shampoo, Sweat, Summer, Lime, Curd, Hair gel, മുടി, കേശസംരക്ഷണം, എണ്ണ, ഷാംപൂ, വിയര്‍പ്പ്, പൊടി, തലയോട്, ചെറുനാരങ്ങാനീര്, തൈര്, ഹയര്‍ജെല്‍, സെറം

Greasy hair during summers is a problem faced by most of us. We often notice that our hair has become oily even after a hair wash.
Story first published: Wednesday, April 25, 2012, 14:24 [IST]
X
Desktop Bottom Promotion