For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്തിലെ കറുപ്പ് നിസ്സാരമല്ല കാരണമറിഞ്ഞ് പരിഹരിക്കണം

|

കഴുത്തിലെ കറുപ്പ് പലരേയും ബുദ്ധിമുട്ടിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലരും ശ്രദ്ധിക്കുന്നത്. എന്നാല്‍ കഴുത്തിലെ കറുപ്പിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നാം ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ചില രോഗങ്ങള്‍ രോഗാവസ്ഥകള്‍ എന്നിവയെല്ലാ പലപ്പോഴും നിങ്ങളില്‍ കഴുത്തിലെ കറുപ്പിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് ശ്രമിക്കുമ്പോള്‍ എന്താണ് ഇതിന്റെ കാരണങ്ങള്‍ എന്ന് പലരും ചോദിക്കുന്നില്ല.

കഴുത്തിലെ കറുപ്പ് പലപ്പോഴും ആരോഗ്യപ്രശ്‌നങ്ങളെ സൂചിപ്പിക്കുന്ന പോലെ തന്നെ അത് നിങ്ങളുടെ ആത്മവിശ്വാസത്തേയും ബാധിക്കുന്നതാണ്. എന്നാല്‍ ഇത് സൗന്ദര്യത്തേക്കാള്‍ ആരോഗ്യത്തിനെയാണ് ബാധിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ചര്‍മ്മത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും അല്‍പം ശ്രദ്ധിക്കണം. കഴുത്തിലെ കറുപ്പ് മാറ്റുന്നതിനേക്കാള്‍ അതിന് പിന്നിലെ കാരണമാണ് മനസ്സിലാക്കേണ്ടത്‌.

നമ്മുടെ ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആണെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടതാണ്. അതിനാല്‍ കാലാവസ്ഥയിലോ ഭക്ഷണക്രമത്തിലോ ചര്‍മ്മസംരക്ഷണ ദിനചര്യയിലോ മാറ്റം വരുമ്പോഴെല്ലാം ചര്‍മ്മം അതിനനുസരിച്ച് പ്രതികരിക്കും. അതിനാല്‍, നിങ്ങളുടെ കഴുത്തിന് ചുറ്റുമുള്ള ചര്‍മ്മം ഇരുണ്ടതോ കറുത്തതോ ആകുന്നുണ്ടെങ്കില്‍, നിങ്ങളുടെ ശരീരത്തില്‍ മാറ്റങ്ങള്‍ അനുഭവപ്പെടുന്നതിനാലാണിത്. കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട പാടുകളോ പിഗ്മെന്റേഷനോ മോശം ശുചിത്വത്തിന്റെ ഫലമായാണ് സംഭവിക്കുന്നത്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

പരിഹാരങ്ങള്‍ അറിയണം

പരിഹാരങ്ങള്‍ അറിയണം

വീട്ടുവൈദ്യങ്ങള്‍ ഉപയോഗിച്ച് എല്ലായ്‌പ്പോഴും സുഖപ്പെടുത്താവുന്ന ഒന്നല്ല കഴുത്തിലെ കറുപ്പ്. യഥാര്‍ത്ഥത്തില്‍, ഈ അവസ്ഥയില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍ അതിന്റെ മൂലകാരണമാണ് അറിയേണ്ടത്. വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കുന്നതോടൊപ്പം തന്നെ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇതിലെല്ലാം അല്‍പം ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നമുക്ക് ഈ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. കൂടുതല്‍ അറിയാനും കാരണങ്ങള്‍ക്കും മനസ്സിലാക്കാവുന്നതാണ്.

ജനിതകശാസ്ത്രം

ജനിതകശാസ്ത്രം

അകാന്തോസിസ് നൈഗ്രിക്കന്‍സ് എന്ന അസുഖം മൂലം കഴുത്തിന് ചുറ്റുമുള്ള ചര്‍മ്മം ഇരുണ്ടതാകാം. ചര്‍മ്മത്തിന്റെ ഇരുണ്ട, വെല്‍വെറ്റ് ഹൈപ്പര്‍പിഗ്മെന്റേഷന്‍ ഉള്ള ഒരു പ്രത്യേക ഭാഗത്തിന്റെ സവിശേഷതയാണ്. ഈ അവസ്ഥ പാരമ്പര്യമായി (അവരുടെ മാതാപിതാക്കള്‍ ഒരു കുട്ടിക്ക് കൈമാറുന്നു) അല്ലെങ്കില്‍ ഒരു ജനിതക സിന്‍ഡ്രോമിന്റെ ഭാഗമാകാം. ഇത് പലപ്പോഴും ഡോക്ടറെ കണ്ട് തന്നെ ചികിത്സിച്ച് മാറ്റേണ്ടതാണ്. ഇത്തരം അവസ്ഥകള്‍ മനസ്സിലാക്കി രോഗനിര്‍ണയം നടത്തി വേണം ചികിത്സിക്കുന്നതിന്.

പൊണ്ണത്തടി

പൊണ്ണത്തടി

അമിതവണ്ണമുള്ളവരില്‍ പലപ്പോഴും കഴുത്തിലെ കറുപ്പ് ഒരു സ്ഥിരസാന്നിധ്യമായിരിക്കും. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്നത് മനസ്സിലാക്കേണ്ടതാണ്. അമിതവണ്ണവും എന്‍ഡോക്രൈന്‍ ഡിസോര്‍ഡറും കഴുത്തിലും കക്ഷത്തിലും ചര്‍മ്മം കറുപ്പിക്കുന്നതിനുള്ള സാധാരണ കാരണങ്ങളാണ്. ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നുള്ളതാണ്. പൊണ്ണത്തടിയുള്ളവരില്‍ കഴുത്തിലെ കറുപ്പ് സാധാരണമാണ്. എന്നാല്‍ ഇവര്‍ തടി കുറക്കുമ്പോള്‍ കഴുത്തിലെ കറുപ്പും അപ്രത്യക്ഷമാവുന്നുണ്ട്.

ഇന്‍സുലിന്‍ പ്രതിരോധം

ഇന്‍സുലിന്‍ പ്രതിരോധം

നിങ്ങളുടെ രക്തത്തില്‍ ഇന്‍സുലിന്‍ കൂടുതലായതിന്റെ ലക്ഷണമാണ് കഴുത്തിലെ കറുപ്പ്. പ്രമേഹ രോഗികളില്‍ പലപ്പോഴും കഴുത്തിലെ കറുപ്പ് കൂടുതലാണ് എന്നുള്ളതാണ് സത്യം. എന്തെങ്കിലും ലക്ഷണങ്ങള്‍ നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, നിങ്ങളുടെ രക്തത്തിലെ പഞ്ചസാര പരിശോധിക്കുകയും ഉടന്‍ തന്നെ ഒരു ഡയബറ്റോളജിസ്റ്റിന്റെ ഉപദേശം തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് അപകടാവസ്ഥയിലേക്ക് എത്തുന്നുണ്ട്. ഇതേ അവസ്ഥയില്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം മൂര്‍ച്ഛിക്കുന്നതിനും അത് അപകടകരമായ അവസ്ഥയിലേക്ക് എത്തുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് പ്രമേഹം ഒന്ന് ശ്രദ്ധിക്കേണ്ടതാണ്.

പി.സി.ഒ.എസ്

പി.സി.ഒ.എസ്

പിസിഒഎസ് ഉള്ള സ്ത്രീകളുടെ രക്തത്തില്‍ ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ അളവ് കൂടുതലാണ്. ഉയര്‍ന്ന അളവിലുള്ള ഇന്‍സുലിന്‍ ചിലപ്പോള്‍ കഴുത്തിന്റെ പിന്‍ഭാഗത്തും കൈകള്‍ക്കടിയിലും ഞരമ്പിന്റെ ഭാഗത്തും ഇരുണ്ട ചര്‍മ്മത്തിന്റെ പാടുകള്‍ ഉണ്ടാക്കാം. ഇത് കൂടൂതല്‍ അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുമ്പോള്‍ അപകടകരമായ അവസ്ഥയുണ്ട് ഇതിന് പി്ന്നില്‍ എന്നുള്ളതും മനസ്സില്‍ വെക്കേണ്ടതാണ്.

ഹൈപ്പോതൈറോയിഡിസം

ഹൈപ്പോതൈറോയിഡിസം

ഇരുണ്ട പാടുകള്‍ക്ക് കാരണമാകുന്ന അകാന്തോസിസ് നൈഗ്രിക്കന്‍സ് അവസ്ഥ സാധാരണയായി തൈറോയ്ഡ് അല്ലെങ്കില്‍ ശരീരഭാരം പോലെയുള്ള മെഡിക്കല്‍ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ അവസ്ഥകള്‍ നിങ്ങളുടെ ചര്‍മ്മത്തിന് കറുപ്പ് നല്‍കാനും ഇടയാക്കും. ഇത് പ്രത്യേകിച്ച് കഴുത്തിന് ചുറ്റും കക്ഷത്തിലും സ്വകാര്യഭാഗത്തും എല്ലാം കറുപ്പ് വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

പെര്‍ഫ്യൂം അലര്‍ജി

പെര്‍ഫ്യൂം അലര്‍ജി

ചില സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങളോട് ചിലര്‍ക്ക് അലര്‍ജിയുണ്ടാകാം, അതിനാല്‍ ഏതെങ്കിലും ഉല്‍പ്പന്നം പ്രയോഗിക്കുന്നതിന് മുമ്പ് നിങ്ങള്‍ എല്ലായ്‌പ്പോഴും ഒരു പുതിയ ഉല്‍പ്പന്നം ആദ്യം ഒരു ചെറിയ ഏരിയയിലോ ഒരു ടെസ്റ്റ് ചെയ്ത ശേഷം മാത്രമേ ഉപയോഗിക്കാവൂ. 24 മണിക്കൂറെങ്കിലും കഴിഞ്ഞ ശേഷം മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ. അവ നിങ്ങളുടെ ചര്‍മ്മത്തോട് അലര്‍ജിയില്ലെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം.

കഴുത്തിലെ കറുപ്പിന് പരിഹാരങ്ങള്‍

കഴുത്തിലെ കറുപ്പിന് പരിഹാരങ്ങള്‍

* ശരീരഭാരം കുറയ്ക്കുക അല്ലെങ്കില്‍ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക

* ബോഡി മാസ് ഇന്‍ഡക്‌സ് നിലനിര്‍ത്തുക

* കഴുത്ത് വൃത്തിയായി സൂക്ഷിക്കുക

* അമിതമായി എക്‌സ്‌ഫോളിയേറ്റ് ചെയ്യരുത്

* നിങ്ങളുടെ ഹോര്‍മോണ്‍ അളവ് ശ്രദ്ധിക്കുക

* ലാക്റ്റിക് ആസിഡ് അടിസ്ഥാനമാക്കിയുള്ള ക്രീമുകള്‍/ലോഷനുകള്‍

* ചര്‍മ്മത്തില്‍ സുഗന്ധദ്രവ്യങ്ങള്‍ തളിക്കുന്നത് ഒഴിവാക്കുക

* ചര്‍മ്മത്തില്‍ തടവരുത്

* സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

ചര്‍മ്മത്തിലെ ഏത് ചൊറിച്ചിലും പരിഹരിക്കാന്‍ 5 എണ്ണകള്‍ചര്‍മ്മത്തിലെ ഏത് ചൊറിച്ചിലും പരിഹരിക്കാന്‍ 5 എണ്ണകള്‍

മുഖത്ത് ഒരു കാരണവശാലും ഈ അഞ്ച് വസ്തുക്കള്‍ ഉപയോഗിക്കരുത്മുഖത്ത് ഒരു കാരണവശാലും ഈ അഞ്ച് വസ്തുക്കള്‍ ഉപയോഗിക്കരുത്

English summary

Reasons Why You May Have Dark Neck In Malayalam

Here in this article we are sharing some reasons why you have dark neck in malayalam. Take a look
X
Desktop Bottom Promotion