For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒട്ടിയ കവിളിനിയില്ല, തുടുത്ത കവിളിന് അൽപ സമയം

|

ഒട്ടിയ കവിളുകൾ നിങ്ങളിൽ പലരുടേയും ആത്മവിശ്വാസം കെടുത്തുന്നവയാണ്. ശരീരത്തിന് തടിയുണ്ടെങ്കിലും പലരുടേയും കവിളുകൾ ഒട്ടിയ അവസ്ഥയായിരിക്കും ഉണ്ടാവുക. നല്ല തുടുത്ത വണ്ണമുള്ള കവിളുകൾ എന്നും സൗന്ദര്യലക്ഷണങ്ങളിൽ പ്രധാനപ്പെട്ടത് തന്നെയാണ് എന്നതാണ് സത്യം. തുടുത്ത കവിളുകൾ തന്നെയാണ് എന്നും പെണ്ണിന് അഴക് എന്ന് വിശ്വസിക്കുന്നവരാണ് പലരും. അതിന് വേണ്ടി കവിളിൽ വെള്ളം നിറച്ച് വെക്കുന്നതും പലരുടേയും ശീലമാണ്. എന്നാൽ ചില പ്രകൃതിദത്തമായ മാർഗ്ഗത്തിലൂടെ നമുക്ക് ഈ പ്രതിസന്ധിയെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്.

Most read: ഭാരം കുറയുമ്പോൾ സ്ട്രെച്ച്മാര്‍ക്സ്; പരിഹാരം വേഗംMost read: ഭാരം കുറയുമ്പോൾ സ്ട്രെച്ച്മാര്‍ക്സ്; പരിഹാരം വേഗം

തുടുത്ത കവിളുകൾ ലഭിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്ന കാര്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ആത്മവിശ്വാസത്തിന് തന്നെ കോട്ടം തട്ടുന്ന അവസ്ഥയിലേക്ക് ഇത് എത്തിക്കുന്നുണ്ട്. എന്നാൽ തീരെ മെലിഞ്ഞവർക്ക് ഇതിനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ ചില പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ നമുക്ക് നല്ല തുടുത്ത കവിളുകൾ സ്വന്തമാക്കാവുന്നതാണ്.

ബദാം എണ്ണ

ബദാം എണ്ണ

ബദാം എണ്ണ തേക്കുന്നതിലൂടെ അത് കവിളുകൾക്ക് നല്ല തിളക്കവും ആരോഗ്യവും തുടുപ്പും നല്‍കുന്നുണ്ട്. രാത്രിയിൽ കിടക്കുന്നതിന് മുൻപ് ബദാം എണ്ണ നല്ലതു പോലെ കവിളിൽ മസ്സാജ് ചെയ്യുക. ഇത് ഒട്ടിയ കവിളിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇനി സംശയിക്കാതെ നമുക്ക് ബദാം ഓയില്‍ തേക്കാവുന്നതാണ്.

 കാരറ്റ്, ചീര

കാരറ്റ്, ചീര

കാരറ്റ്, ചീര എന്നീ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. വിറ്റാമിൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. തുടുത്ത കവിളുകൾ ലഭിക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. ഭക്ഷണ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ഒട്ടിയ കവിളിന് പരിഹാരം കാണുന്നു.

 കറ്റാർ വാഴ തേക്കുക

കറ്റാർ വാഴ തേക്കുക

കറ്റാർ വാഴ ജെൽ മുഖത്ത് തേക്കുന്നതിലൂടെ അത് മുഖത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ അത് കവിളിന് തിളക്കവും തുടിപ്പും നൽകുന്നു. മാത്രമല്ല ഒട്ടിയ കവിളിന് പരിഹാരം കാണുന്ന കാര്യത്തിൽ ഏറ്റവും മികച്ചതാണ് കറ്റാർ വാഴയെന്ന ഒറ്റമൂലി.

ആപ്പിള്‍ കഴിക്കുന്നത്

ആപ്പിള്‍ കഴിക്കുന്നത്

ആപ്പിൾ കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ കവിളിന് തിളക്കവും ആരോഗ്യവും നൽകുന്നു. തുടുത്ത കവിള്‍ ലഭിക്കുന്നതിനും ഒട്ടിയ കവിളിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ആപ്പിൾ. അതുകൊണ്ട് ഇത് ദിവസവും ശീലമാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ സ്ഥിരമാക്കിയാൽ എന്തുകൊണ്ടും ആപ്പിൾ ഒരു നല്ല ഓപ്ഷനാണ്.

 റോസ് വാട്ടര്‍

റോസ് വാട്ടര്‍

റോസ് വാട്ടർ ഉപയോഗിച്ചും നമുക്ക് ഈ പ്രശ്നത്തെ ഇല്ലാതാക്കാൻ സാധിക്കുന്നുണ്ട്. ചർമ്മം ക്ലീൻ ആവുന്നതിനും ചർമ്മത്തിന്‍റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിർത്തുന്നതിനും സഹായിക്കുന്നുണ്ട്. റോസ് വാട്ടർ തേക്കുന്നതിലൂടെ ചർമ്മം തുടുക്കുന്നതിനും അതിലൂടെ ഒട്ടിയ കവിളിന് പരിഹാരം കാണുന്നതിന് വേണ്ടിയും സഹായിക്കുന്നു.

തേൻ കഴിക്കാം

തേൻ കഴിക്കാം

തേൻ കഴിക്കുന്നതും ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും തേന്‍ ഒന്നോ രണ്ടോ സ്പൂൺ കഴിക്കുന്നതിലൂടേയും ഇത് മുഖത്ത് തേക്കുന്നതിലൂടെയും അത് ചർമ്മത്തിൽ നല്ല തിളക്കം വർദ്ധിപ്പിക്കുന്നതിനും ഒട്ടിയ കവിളിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയമില്ലാതെ നമുക്ക് തേനും കഴിക്കാവുന്നതാണ്.

 പാല്‍ കുടിക്കാം

പാല്‍ കുടിക്കാം

പാൽ കുടിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല മുഖം തുടുക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പാൽ. പാല്‍ കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുപോലെ തന്നെയാണ് ചർമ്മം തുടുക്കുന്നതും പാലിന്‍റെ ഗുണങ്ങളിൽ ഒന്നാണ്.

English summary

Natural ways to get chubbier cheeks

v
Story first published: Tuesday, September 24, 2019, 18:48 [IST]
X
Desktop Bottom Promotion