For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്‍തടത്തിലെ കറുപ്പിന് നന്ത്യാര്‍വട്ടപ്പൂ മരുന്ന്‌

കണ്‍തടത്തിലെ കറുപ്പിന് നന്ത്യാര്‍വട്ടപ്പൂ മരുന്ന്‌

|

കണ്‍തടത്തിലെ കറുപ്പ് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. കരിമാംഗല്യം എന്നു പറയും. പ്രധാനമായും സ്ത്രീകളുടെ കണ്ണിനടിയിലാണ് ഈ പ്രത്യേക സൗന്ദര്യ പ്രശ്‌നം കണ്ടു വരാറ്. നിറമുള്ളവര്‍ക്കാണെങ്കില്‍ ഇത് എടുത്തു കാണിയ്ക്കുകയും ചെയ്യും

കണ്ണിനടിയിലെ കറുപ്പിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ഉറക്കക്കുറവ്, കമ്പ്യൂട്ടര്‍, ടിവി ഉപയോഗം, സ്‌ട്രെസ്, പോഷകാഹാരക്കുറവ് കാരണമുള്ള രക്ത സഞ്ചാരം കുറയുന്നത്, പ്രായമേറുന്നത് തുടങ്ങിയ കാരണങ്ങള്‍ പലതുണ്ട്.

കണ്‍തടം ഏറെ സെന്‍സിറ്റീവായ ഭാഗമാണ്. ഇതു കൊണ്ടു തന്നെ ഇവിടെ കഴിവതും കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുകയുമരുത്. കണ്‍തടത്തിലെ കറുപ്പിനായി തികച്ചും പ്രകൃതി ദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്. ഇത്തരത്തില്‍് പരീക്ഷിയ്ക്കാവുന്ന ഏറ്റവും ലളിതമായ, ശുദ്ധമായ വഴിയാണ് നന്ത്യാര്‍വട്ടപ്പൂ ഉപയോഗിച്ചുള്ളത്. ഇതെക്കുറിച്ചറിയൂ,

നന്ത്യാര്‍ വട്ടം

നന്ത്യാര്‍ വട്ടം

നമ്മുടെ വീട്ടു മുററത്ത് അധികം ശ്രദ്ധ കൊടുക്കാതെ വളരുന്ന ചെടിയാണ് നന്ത്യാര്‍ വട്ടം. അല്‍പം ഉയരത്തില്‍ വളരുന്ന ഒരു ചെടി. പൂജകള്‍ക്കും മറ്റുമായി നന്ത്യാര്‍ വട്ടപ്പൂ ഉപയോഗിയ്ക്കാറുമുണ്ട്. വെളുത്ത നിറത്തില്‍ അഞ്ചിതളായാണ് ഈ പൂവുണ്ടാകുക. ഇതാണ് കണ്‍തടത്തിലെ കറുപ്പകറ്റാന്‍ ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുക.

വളരെ എളുപ്പമായി

വളരെ എളുപ്പമായി

വളരെ എളുപ്പമായി ഇത് ഉപയോഗിയ്ക്കുകയും ചെയ്യാം. നാലോ അഞ്ചോ നന്ത്യാര്‍ വട്ടപ്പൂ എടുക്കുക. ഇത് കയ്യില്‍ വച്ചു നല്ലപോലെ കശക്കുക. ഇതില്‍ നിന്നുള്ള നീരു വരാനാണിത്. പിന്നീട് ഇതുപയോഗിച്ച് കണ്‍തടത്തില്‍ സാവധാനം മസാജ് ചെയ്യാം. ഇതു കണ്‍തടത്തിലും ഇതിന്റെ നീരു നല്ലപോലെ ആകുന്നതു വരെ അല്‍പനേരം, അതായത് അഞ്ചു മിനിറ്റോളം മസാജ് ചെയ്യുക. പിന്നീട് ഇത് 10 മിനിറ്റു കഴിഞ്ഞു കഴുകാം. കഴുകിയില്ലെങ്കിലും കുഴപ്പമില്ല. നന്ത്യാര്‍വട്ടപ്പൂവിലെ നീര് കണ്‍തടത്തിലാകുക എന്നതാണ് പ്രധാനം.

കണ്‍തടത്തിലെ കറുപ്പിനു മാത്രമല്ല,

കണ്‍തടത്തിലെ കറുപ്പിനു മാത്രമല്ല,

കണ്‍തടത്തിലെ കറുപ്പിനു മാത്രമല്ല, കണ്ണിലുണ്ടാകുന്ന പല രോഗങ്ങള്‍ക്കും പണ്ടു കാലം മുതലേ മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നാണ് നന്ത്യാര്‍ വട്ടപ്പൂ. ഇതിന്റെ നീരു പിഴിഞ്ഞു കണ്ണിലൊഴിയ്ക്കുന്നത് കണ്ണിലെ കരടു നീക്കാന്‍ ഏറെ നല്ലതാണ്.

കണ്ണിലെ ചുവപ്പകറ്റാനും

കണ്ണിലെ ചുവപ്പകറ്റാനും

കണ്ണിലെ ചുവപ്പകറ്റാനും കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ കണ്ണിന് ആരോഗ്യം നല്‍കുന്ന ഒന്നാണ് ഇത്. കണ്ണിലൊഴിയ്ക്കുമ്പോള്‍ ഇതു നല്ലതു പോലെ കഴുകി വൃത്തിയാക്കി വേണം, ഉപയോഗിയ്ക്കുവാന്‍ എന്നു മാത്രം.

നന്ത്യാര്‍വട്ടപ്പൂ

നന്ത്യാര്‍വട്ടപ്പൂ

നന്ത്യാര്‍വട്ടപ്പൂ കണ്‍ തടത്തില്‍ അല്‍പനാള്‍ മുകളില്‍ പറഞ്ഞ രീതിയില്‍ അടുപ്പിച്ച് ഉപയോഗിച്ചാല്‍ കണ്‍തടത്തിലെ കറുപ്പിന് ഇത് സ്വാഭാവിക പരിഹാരമാകും. യാതൊരു പാര്‍ശ്വഫലവും നല്‍കാതെ തന്നെ. ഇതല്ലാതെ കണ്ണിനടിയിലെ കറുപ്പിന് പരിഹാരമായി ഉപയോഗിയ്ക്കുന്ന ഉരുളക്കിഴങ്ങ് നീരിലും ഇതിന്റെ നീരു കലര്‍ത്തി പുരട്ടുന്നതോ പഞ്ഞിയില്‍ മുക്കി വയ്ക്കുന്നതോ എല്ലാം നല്ലതു തന്നെയാണ്.

English summary

Remedy Using Nandayarvattam flower For Dark Eye Circles

Remedy Using Nandayarvattam flower For Dark Eye Circles, Read more to know about,
X
Desktop Bottom Promotion