For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ കറക്ക് ബേക്കിംഗ്സോഡയോ; കറയും പല്ലും പോവും

|

പല്ലിലെ കറ എല്ലാവരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയിൽ പലരും തപ്പുന്ന ഒരു പരിഹാരമാണ് ബേക്കിംഗ് സോഡ. എന്നാൽ ഇതിൽ നാരങ്ങ നീരും കൂടി മിക്സ് ചെയ്ത് തേക്കുന്നതിലൂടെ അത് പല വിധത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളിൽ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും പലരും ചെയ്യുന്ന ഒരു പരിഹാരമാണ് ബേക്കിംഗ് സോഡയും നാരങ്ങ നീരും മിക്സ് ചെയ്ത് ഉപയോഗിക്കുന്നത്. എന്നാൽ ഇത് നിങ്ങളുടെ പല്ലിനെ എത്രത്തോളം പ്രശ്നത്തിലാക്കുന്നുണ്ട് എന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.

Most read: പുളിച്ച കഞ്ഞി വെള്ളത്തിലൊഴുകിപ്പോവാത്ത താരനില്ലMost read: പുളിച്ച കഞ്ഞി വെള്ളത്തിലൊഴുകിപ്പോവാത്ത താരനില്ല

പൊടിക്കൈ എന്ന നിലയിലാണെങ്കിൽ പാർശ്വഫലങ്ങൾ ഇല്ല എന്ന ധാരണയില്‍ പലപ്പോഴും പലരും ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡയും നാരങ്ങ നീരും. എന്നാൽ ഇതുണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നമുക്ക് പലർക്കും അറിയുകയില്ല. പല്ല് വെളുപ്പിക്കാൻ ശ്രമിക്കുമ്പോൾ പല്ലിലെ കറക്ക് പകരം പല്ലും പൂർണമായും ഇല്ലാതാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നിങ്ങളെ എത്തിക്കുന്നത്. ഇത് പല്ല് വെളുപ്പിക്കുന്നു എന്ന കാര്യത്തിൽ സംശയം വേണ്ട. എന്നാൽ അതോടൊപ്പം തന്നെ പല്ലിലെ ഇനാമലിനെ നശിപ്പിച്ച് പല്ലിനെ കൂടുതൽ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്. കൂടുതൽ വായിക്കാന്‍.....

 പല്ലിലെ പുളിപ്പ്

പല്ലിലെ പുളിപ്പ്

പല്ലിലെ പുളിപ്പ് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ഇതിന് കാരണമാകുന്ന ഒന്നാണ് പലപ്പോഴും ബേക്കിംഗ് സോഡയും നാരങ്ങ നീരും. ഇത് രണ്ടും പല്ലിലെ പുളിപ്പ് വർദ്ധിപ്പിക്കുന്നു എന്ന് മാത്രമല്ല വളരെ വലിയ വേദനയും ഉണ്ടാക്കുന്നുണ്ട്. അതിലുപരി ഇനാമൽ പൂർണമായും പല്ലിൽ നിന്ന് അടർന്ന് പോവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇനാമൽ ദ്രവിപ്പിക്കുന്നു

ഇനാമൽ ദ്രവിപ്പിക്കുന്നു

പല്ലിലെ ഇനാമൽ ആണ് പല്ലിന്‍റെ ആരോഗ്യം നിർണയിക്കുന്നത്. എന്നാൽ നാരങ്ങ നീരും ബേക്കിംഗ് സോഡയും മിക്സ് ചെയ്യുന്നതിലൂടെ ഇത് രണ്ടും കെമിക്കല്‍ റിയാക്ഷൻ ഉണ്ടാക്കുന്നുണ്ട്. ഇത് പല്ലിലെ ഇനാമലിനെ പൂർണമായും ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് കൊണ്ട് പല്ല് തേക്കുന്നതിലൂടെ അത് പല്ലിൽ പത ഉണ്ടാക്കും എന്നതാണ് സത്യം. ഇത് മാത്രമല്ല പല്ലിലെ ഇനാമലിനെ പൂർണമായും ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്.

മോണയേയും ബാധിക്കുന്നു

മോണയേയും ബാധിക്കുന്നു

ഈ മിശ്രിതം പലപ്പോഴും മോണയേയും വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത് ശരിക്കും രാസമിശ്രിതമായാണ് മാറുന്നത്. ഇത് പല്ലിന് ചുറ്റുമുള്ള മാംസളമായ ഭാഗത്തേയും മോണയേയും നശിപ്പിക്കുകയും മൗത്ത് അൾസർ പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് നെട്ടോട്ടമോടുന്ന അവസ്ഥയാണ് പലരിലും ഉണ്ടാവുന്നത്.

പല്ലിന് മഞ്ഞനിറം കൂടുന്നു

പല്ലിന് മഞ്ഞനിറം കൂടുന്നു

പല്ല് വെളുപ്പിക്കുന്നതിന് വേണ്ടി നാരങ്ങ നീരും ബേക്കിംഗ് സോഡയും ഉപയോഗിക്കുമ്പോൾ അത് പലപ്പോഴും പല്ലിന് മഞ്ഞ നിറം വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കാരണം ഇനാമൽ പല്ലില്‍ നിന്ന് നഷ്ടമാവുമ്പോൾ അതിന് താഴെ ഡെന്‍റിന എന്ന് പേരുള്ള ഒരു പാളി ഉണ്ട്. ഇത് പുറമേക്ക് വരുന്നതിലൂടെ അത് പലപ്പോഴും പല്ലിന് മഞ്ഞ നിറം വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്കും വഴി തുറക്കുന്നുണ്ട്.

 നാരങ്ങ നീരും ബേക്കിംഗ് സോഡയും

നാരങ്ങ നീരും ബേക്കിംഗ് സോഡയും

നാരങ്ങ നീരും ബേക്കിംഗ് സോഡയും നല്ല രീതിയിൽ ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ്. എന്നാൽ ഇത് ഉപയോഗിക്കുന്ന രീതി ശരിയല്ലെങ്കിൽ അത് ദോഷങ്ങളാണ് ഉണ്ടാക്കുന്നത്. ആരോഗ്യത്തിന് ദോഷങ്ങൾ നൽകുന്ന ഇത്തരം വസ്തുക്കൾ ഉപയോഗിക്കും മുന്‍പ് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കിൽ അത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. അതുകൊണ്ട് വളരെയധികം തന്നെ ശ്രദ്ധിക്കേണ്ടതാണ്.

English summary

Is it safe to whiten teeth with baking soda and lemon juice

Is it safe to whiten teeth with baking soda and lemon juice. Find out here.
Story first published: Wednesday, September 4, 2019, 17:38 [IST]
X
Desktop Bottom Promotion