Just In
Don't Miss
- News
തുടക്കത്തിലേ കല്ലുകടി, മന്ത്രിസഭാ രൂപീകരണത്തിനെത്താതെ ജെഡിയുവിന്റെ എംഎല്എമാര്, കാരണം ഇതാണ്
- Finance
ഈമാസം ബോണസ് ഓഹരി പ്രഖ്യാപിച്ച 3 സ്മോള് കാപ് കമ്പനികള്; പക്കലുണ്ടോ?
- Movies
അണിഞ്ഞൊരുങ്ങി തൻവി, മകളുടെ കുട്ടി കല്യാണം ആഘോഷമാക്കി മിഥുനും ലക്ഷ്മിയും
- Sports
IND vs ZIM: ബംഗ്ലാദേശിനെതിരേ സിംബാബ്വെ പരമ്പര നേടിയത് നന്നായി! കാരണം പറഞ്ഞ് ധവാന്
- Automobiles
ബീമാനം പറത്തുന്നതിനിടയ്ക്ക് പൈലറ്റ് ബ്രോസ് ഉറങ്ങാറുണ്ട് ഗയ്സ്; പേടിക്കണ്ട ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ
- Travel
കുട്ടികള്ക്കൊപ്പമുള്ള യാത്രകള് ലളിതമാക്കാം... ആഘോഷിക്കാം ഓരോ നിമിഷവും...ശ്രദ്ധിക്കാന് അഞ്ച് കാര്യങ്ങള്
- Technology
സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം
മഴക്കാലത്ത് കാലൊന്ന് ശ്രദ്ധിക്കണം: അണുബാധ നിസ്സാരമല്ല
മഴക്കാലം എന്നത് രോഗങ്ങള് വര്ദ്ധിപ്പിക്കുന്ന ഒരു അവസ്ഥയാണ്. പനിയും, തണുപ്പും ചുമയും പലപ്പോഴും മഴക്കാലത്തിന്റെ സമ്മാനമാണ്. ഈ സീസണില് ഫംഗസ്, ബാക്ടീരിയ അണുബാധകള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വിടാതെ മാറാതെ നില്ക്കുന്നതാണ് പലപ്പോഴും ഇത്തരം അണുബാധകള് മഴക്കാലത്ത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം ഫംഗസ് അണുബാധക്ക് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടത്.
മഴയുള്ള ദിവസങ്ങളില് പലപ്പോഴും കാലിലുണ്ടാവുന്ന അണുബാധ നിങ്ങളില് കൂടുതല് അസ്വസ്ഥത ഉണ്ടാക്കുന്നു. കാലുകളില് അസ്വസ്ഥത ഉണ്ടാക്കുന്ന അവസ്ഥയില് ഇതില് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. പാദ സംരക്ഷണത്തിന്റെ കാര്യത്തില് നമ്മള് അല്പം ശ്രദ്ധിച്ചാല് അത് നിങ്ങളുടെ കാലിലുണ്ടാവുന്ന അണുബാധയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. കാലിലെ അണുബാധക്ക് മഴക്കാലം ഒരു വലിയ വെല്ലുവിളി തന്നെയാണ്. സാധാരണ മുറിവുകള് വരെ ഇത്തരം അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

അണുബാധ എങ്ങനെ തിരിച്ചറിയാം
നിങ്ങളുടെ കാലിലെ അണുബാധ എങ്ങനെ തിരിച്ചറിയാം എന്നുള്ളത് നമുക്ക് നോക്കാം. ചര്മ്മത്തിന്റെ നിറം മാറ്റമാണ് അല്പം ശ്രദ്ധിക്കേണ്ടത്. ഇത് കൂടാതെ കാലില് ചൂടും വളരെ കൂടുതലായിരിക്കും. ഇത് കൂടാതെ ചര്മ്മത്തില് ദുര്ഗന്ധവും ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ കാലുകളില് വെളുത്ത നിറത്തില് കുത്തുകളും ചൊറിച്ചിലും ഉണ്ടാവുന്നു. നഖത്തിലുണ്ടാവുന്ന അസ്വസ്ഥതകളും ഇത്തരം പ്രശ്നങ്ങളിലേക്ക് വര്ദ്ധിപ്പിക്കുന്നു. മഴക്കാലത്ത് ഉണ്ടാവുന്ന അണുബാധകള് നിസ്സാരമായി ഒരിക്കലും കണക്കാക്കരുത്. ഇതിനെ എങ്ങനെ തടയാം എന്ന് നമുക്ക് നോക്കാം.

ചെരിപ്പിടാതെ നടക്കരുത്
ഒരിക്കലും ചെരിപ്പിടാതെ നടക്കാതിരിക്കാന് ശ്രദ്ധിക്കണം. പ്രത്യേകിച്ച് മഴക്കാലത്ത്. നനഞ്ഞ പുല്ലിലോ മറ്റോ ഇത്തരത്തില് നടക്കുന്നത് നിങ്ങള്ക്ക് നല്ലതായിരിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണെങ്കിലും പലപ്പോഴും ഇതിലൂടെ അണുബാധ വര്ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങള്ക്ക് അരിമ്പാറകള് ഉണ്ടാകാനും നിങ്ങളുടെ പാദങ്ങളെ ബാക്ടീരിയയുടെ സമ്പുഷ്ട ഭൂമിയാക്കി മാറ്റുകയും ചെയ്യുന്നു. അതുകൊണ്ട് മഴക്കാലത്ത് പരമാവധി ചെരിപ്പിടാതെ നടക്കരുത്.

നിങ്ങളുടെ പാദങ്ങള് വൃത്തിയാക്കുക
കാലുകള് എപ്പോഴും വൃത്തിയാക്കി വെക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വൃത്തിയായി കഴുകാത്ത കാലുകളില് അണുക്കളും ബാക്ടീരിയകളും ഫംഗസും അടിഞ്ഞ് കൂടുകയും ഇത് കാലില് അണുബാധ ഉണ്ടാക്കുകയും ചെയ്യുന്നു. ബാക്ടീരിയയും അഴുക്കും വിയര്പ്പും ഒഴിവാക്കുന്നതിന് നല്ല രീതിയില് ശ്രദ്ധിക്കേണ്ടതാണ്. വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കാല് വൃത്തിയാക്കാവുന്നതാണ്. ഇത് കൂടാതെ മികച്ച പാദസംരക്ഷണ ഉത്പ്പന്നങ്ങള് ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ പ്യൂമിസ് സ്റ്റോണ് ഉപയോഗിച്ച് കാലുകള് സ്ക്രബ് ചെയ്യാവുന്നതാണ്.

നിങ്ങളുടെ പാദങ്ങള് വരണ്ടതാക്കുക
കാലുകള് നനഞ്ഞിരിക്കുന്നത് എന്തുകൊണ്ടും അണുബാധ വര്ദ്ധിപ്പിക്കുന്നതാണ്. മഴക്കാലത്ത് മിക്ക സമയത്തും കാലുകള് നനഞ്ഞിരിക്കും. ഇത് നിങ്ങളുടെ കാലില് അണുബാധ വര്ദ്ധിപ്പിക്കുകയും പ്രശ്നങ്ങള് കൂട്ടുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില് നിങ്ങള് പാദങ്ങള് നനഞ്ഞിരിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് അണുബാധ വര്ദ്ധിപ്പിക്കാതിരിക്കുന്നതിനും കാലുകള് വൃത്തിയായി സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. എപ്പോഴും കാലുകള് വരണ്ടതാക്കി നിര്ത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

മോയ്സ്ചുറൈസിംഗ് ഉപയോഗിക്കരുത്
മോയ്സ്ചുറൈസര് പോലുള്ളവ ഉപയോഗിക്കുന്നത് വളരെ വലിയ ഗുണങ്ങള് നല്കുന്നു. എന്നാല് ഇത് അധികമായി ഉപയോഗിക്കുന്നത് അല്പം പ്രശ്നമുണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് മണ്സൂണ് സീസണില്. ഇത് നിങ്ങളുടെ പാദങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്നു. മണ്സൂണ് സീസണില് ഇത് ചെയ്യുന്നത് പാദങ്ങളില് വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. ഇത് കൂടാതെ നഖങ്ങള് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നഖങ്ങളിലെ ഫംഗസ് ബാധ പലപ്പോഴും അണുബാധ ഉണ്ടാക്കുന്നു. ഇത് മുറിവിന് കാരണമാകുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്
നിങ്ങളില് പാദങ്ങളില് അണുബാധ ഉണ്ടാവുന്നുണ്ടെങ്കില് കാലുകള് എപ്പോഴും വൃത്തിയായി സൂക്ഷിക്കാന് ശ്രദ്ധിക്കുക. ഇത് കൂടാതെ അണുബാധയുള്ള ഭാഗത്ത് ആന്റി ഫംഗല്, ആന്റി ബാക്ടീരിയല് ലോഷനുകള് പുരട്ടുക. വൃത്തിയായി സൂക്ഷിക്കാന് ആന്റിസെപ്റ്റിക് പൗഡര് ഉപയോഗിക്കാവുന്നതാണ്. അസ്വസ്ഥത, ചൊറിച്ചില് എന്നിവ കുറയ്ക്കാന്, ഒരു തണുത്ത കംപ്രസ് പ്രയോഗിക്കുക. നിങ്ങളുടെ പാദങ്ങള് ചെറുചൂടുള്ള വെള്ളത്തില് മുക്കിവയ്ക്കുക, കാരണം ഇത് നിങ്ങളുടെ പാദങ്ങളുടെ സംരക്ഷണത്തിന് സഹായകരമാണ്. ഫംഗസ് അണുബാധ തടയാന് നിങ്ങള്ക്ക് ടീ ട്രീ ഓയിലും ഉപയോഗിക്കാം.
തുടയിലെ
ചൊറിച്ചില്
ബുദ്ധിമുട്ടിക്കുന്നോ,
ഉടനടി
പരിഹാരം
നല്കും
ഒറ്റമൂലി
മുടി
കൊഴിച്ചില്
നിയന്ത്രിക്കാന്
പറ്റില്ലെങ്കില്
പിസിഓഎസ്
സംശയിക്കണം