For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴുത്തിലെ കറുപ്പ്‌ ആയുര്‍വ്വേദം കൊണ്ട് മാറ്റാം: സമയമെടുക്കുമെങ്കിലും പൂര്‍ണഫലം

|

കഴുത്തിലെ കറുപ്പ് നിറം പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ എന്താണ് ഇതിന് കാരണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എങ്ങനെ പരിഹരിക്കാം എന്നതാണ് ചോദ്യം. കാരണം കഴുത്തിലെ കറുപ്പ് നമ്മുടെ ശരീരത്തിന്റെ മറ്റ് ഭാഗത്തെ ചര്‍മ്മത്തെക്കാള്‍ ഇരുണ്ടിരിക്കുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തെ വരെ ബാധിക്കുന്നു. കഴുത്തില്‍ കറുപ്പ് വരുന്നതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. പ്രമേഹം കൂടുതലുള്ളവരില്‍ ഇത്തരത്തില്‍ കഴുത്തില്‍ കറുപ്പ് വരാം. ഇത് കൂടാതെ മറ്റ് പല രോഗലക്ഷണങ്ങളുടെ ഭാഗമായും കഴുത്തില്‍ കറുപ്പ് വരാവുന്നതാണ്.

How To Get Rid Of Dark Neck

എന്നാല്‍ ഇത് കണ്ട ഉടനേ പലരും കൈയ്യില്‍ കിട്ടിയ ക്രീമും മറ്റും തേക്കുന്നതിന് ശ്രമിക്കുന്നു. എന്നാല്‍ അത് അത്ര നല്ല ശീലമല്ല. കാരണം ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ പലപ്പോഴും എന്താണെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. കഴുത്തിന്റെ കാര്യം പലരും സൗന്ദര്യ സംരക്ഷണത്തില്‍ മറന്ന് പോവുന്നു. അതുകൊണ്ട് തന്നെ പലപ്പോഴും സൗന്ദര്യം മുഖത്ത് മാത്രമായി ഒതുങ്ങുന്നു. എന്നാല്‍ പിന്നീടാണ് കഴുത്തിലെ ഇരുണ്ട നിറം പലരും ശ്രദ്ധിക്കുന്നത്. ഇത്തരം അവസ്ഥകളില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ചിലരില്‍ ഹോര്‍മോണ്‍ മാറ്റങ്ങളും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇനി നിങ്ങള്‍ക്ക് ആയുര്‍വ്വേദത്തില്‍ ഈ പ്രശ്‌നത്തെ പരിഹരിക്കാം. അതിന് വേണ്ടി ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

ഉരുളക്കിഴങ്ങ് ജ്യൂസ്

ഉരുളക്കിഴങ്ങ് ജ്യൂസ്

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉരുളക്കിഴങ്ങ് വളരെ മികച്ച ഒരു ഓപ്ഷനാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഇത് എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ഉയര്‍ന്ന അളവിലാണ് അന്നജം ഉരുളക്കിഴങ്ങില്‍ ഉള്ളത്. ഇതിന് അതുകൊണ്ട് തന്നെ ബ്ലീച്ചിംങ് ഗുണങ്ങള്‍ വളരെ കൂടുതലാണ്. ഇത് കഴുത്തില്‍ തേച്ച് പിടിപ്പിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. ഉരുളക്കിഴങ്ങ് ഇരുണ്ട നിറത്തെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം തിരിച്ച് പിടിക്കുന്നതിനും സഹായിക്കുന്നു. പക്ഷേ ഈ നിറം മാറ്റംവളരെ പതുക്കെയാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഉപയോഗിച്ച് രണ്ട് ദിവസത്തിന് ശേഷം ഫലമില്ലെന്ന് പറഞ്ഞാല്‍ കാര്യമില്ല.

തൈര്

തൈര്

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ പ്രധാനപ്പെട്ടതാണ് തൈര്. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ആഴത്തില്‍ ഇറങ്ങിച്ചെന്ന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. പ്രകൃതിദത്തത എന്‍സൈമുകള്‍ ഇതില് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കുകയും നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മം നല്ലതുപോലെ മോയ്‌സ്ചറൈസ് ചെയ്യാനും സഹായിക്കുന്നു. കഴുത്തിലെ ഇരുണ്ട ഭാഗത്ത് തൈര് തേച്ച് പിടിപ്പിച്ച് നല്ലതുപോലെ മസ്സാജ് ചെയ്ത് അല്‍പ സമയത്തിന് ശേഷം കഴുകിക്കളയണം.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

സൗന്ദര്യത്തില്‍ കറ്റാര്‍ വാഴയില്ലാതെ പൂര്‍ണതയില്ല. അത്രയേറെ ഗുണങ്ങളാണ് കറ്റാര്‍വാഴ നമുക്ക് നല്‍കുന്നത്. ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്, ഇത് സ്വാഭാവികമായും നിങ്ങളുടെ നിറം മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ ചര്‍മ്മത്തെ ആഴത്തില്‍ വൃത്തിയാക്കുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ ചര്‍മ്മത്തിന്റെ പിഗ്മെന്റേഷന് കാരണമായ എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതോടൊപ്പം ചര്‍മ്മത്തിന്റെ സ്വാങാവിക നിറം നിലനിര്‍ത്തുന്നു. കൂടാതെ, ഇത് നിങ്ങളുടെ ചര്‍മ്മത്തിന് ജലാംശം നല്‍കാനും കറ്റാര്‍ വാഴ മികച്ചതാണ്.

ഓറഞ്ചിന്റെ തൊലി

ഓറഞ്ചിന്റെ തൊലി

സൗന്ദര്യത്തിന് എന്ന പോലെ തന്നെ ആരോഗ്യത്തിനും ഗുണങ്ങള്‍ വാദ്ഗാനം ചെയ്യുന്നതാണ് ഓറഞ്ച് . ഇതിന്റെ തൊലിക്ക് ചര്‍മ്മത്തെ അതിന്റെ സ്വാഭാവിക നിറത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ സാധിക്കും. ഇതിന് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്, ഇത് ചര്‍മ്മത്തെ ഇരുണ്ടതാക്കാതെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ ടൈറോസിന്‍ എന്ന സംയുക്തത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ കഴുത്തിലെ ഇരുണ്ട ഭാഗങ്ങളില്‍ ഓറഞ്ചിന്റെ തൊലി അരച്ച് പുരട്ടി 10-15 മിനിറ്റ് വിടുക, അതിനുശേഷം നിങ്ങള്‍ക്ക് ഇത് കഴുകിക്കളയാവുന്നതാണ്. ഗുണങ്ങള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു.

പഴത്തിന്റെ തൊലി

പഴത്തിന്റെ തൊലി

ആരോഗ്യത്തിന് എന്ന പോലെ തന്നെ സൗന്ദര്യത്തിന് പ്രാധാന്യം കൊടുക്കുന്നവരാണെങ്കില്‍ പഴം പോലെ തന്നെ പഴത്തിന്റെ തൊലിയും സൂക്ഷിക്കാം. കാരണം ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. പ്രത്യേകിച്ച് ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം തിരിച്ച് പിടിക്കാന്‍ സഹായിക്കുന്നു. അതിന് വേണ്ടി പഴത്തൊലി കൊണ്ട് കഴുത്തില്‍ ഉരസിയാല്‍ മതി. ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യമുള്ള ചര്മ്മം പ്രദാനം ചെയ്യുന്നതിനും സഹായിക്കുന്നു. ധൈര്യമായി ഇന്ന് തന്നെ പഴത്തൊലി ഉപയോഗിക്കാം.

 രക്തചന്ദനം

രക്തചന്ദനം

സൗന്ദര്യസംരക്ഷണത്തില്‍ ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നതാണ് രക്തചന്ദനം. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് മികച്ച ഫലം നല്‍കുന്നു. ചര്‍മ്മത്തില്‍ രക്തചന്ദനം അരച്ച് തേക്കുന്നത് ചര്‍മ്മം ക്ലീന്‍ ചെയ്യുന്നതിനും മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. രക്തചന്ദനം അരച്ച് കഴുത്തില്‍ പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണം നല്‍കുന്നു.

വരണ്ട് പൊട്ടിയ ചുണ്ടിന് ക്രീം വേണ്ട ഈ എണ്ണയില്‍ 100%ഫലംവരണ്ട് പൊട്ടിയ ചുണ്ടിന് ക്രീം വേണ്ട ഈ എണ്ണയില്‍ 100%ഫലം

കുറച്ച് സമയമെടുത്താലും മുടിവളരാന്‍ ഇഞ്ചി ബെസ്റ്റ്: ഗുണദോഷങ്ങളറിയാംകുറച്ച് സമയമെടുത്താലും മുടിവളരാന്‍ ഇഞ്ചി ബെസ്റ്റ്: ഗുണദോഷങ്ങളറിയാം

English summary

How To Get Rid Of Dark Neck With Ayurveda Remedies in Malayalam

Here in this article we are sharing some ayurveda remedies to get rid of dark neck in malayalam. Take a look.
X
Desktop Bottom Promotion