For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖം എത്ര പൊട്ടയാണെങ്കിലും ഇനി പേടിക്കണ്ട

|

സൗന്ദര്യവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതുകൊണ്ട് തന്നെ ചര്‍മ്മത്തിലും ശരീരത്തിലും ഉണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും പല വിധത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കുന്നത്. നഖങ്ങള്‍ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നതാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്. ഇത് വരള്‍ച്ച, വളരെയധികം ഈര്‍പ്പം, നെയില്‍ പോളിഷ് റിമൂവറിന്റെ അമിത ഉപയോഗം മുതലായവ കാരണങ്ങള്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്.

പാലുണ്ണിയെ തുടച്ചെടുക്കാം, വെറും മൂന്ന് ദിവസംപാലുണ്ണിയെ തുടച്ചെടുക്കാം, വെറും മൂന്ന് ദിവസം

ബ്യൂട്ടിപാര്‍ലറുകളില്‍ പോവാതെ തന്നെ നമുക്ക് നഖത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ചില മാര്‍ഗ്ഗങ്ങള്‍ നോക്കാവുന്നതാണ്. അതിന് സഹായിക്കുന്ന പല വിധത്തിലുള്ള സൗന്ദര്യ സംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വേണ്ടി നമുക്ക് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യണം എന്ന് നോക്കാം. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്.

 കുക്കുമ്പര്‍

കുക്കുമ്പര്‍

പൊട്ടുന്ന നഖങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടാകുകയാണെങ്കില്‍ കുക്കുമ്പര്‍ പുരട്ടുന്നതിലൂടെ നിങ്ങള്‍ക്ക് സ്വാഭാവികമായും പ്രശ്നത്തില്‍ നിന്ന് മുക്തി നേടാം. ഇതില്‍ വിറ്റാമിന്‍ എ, ഇ, ബി 1, ബി 2, ബി 3, സി എന്നിവ അടങ്ങിയിട്ടുണ്ട്, മാത്രമല്ല അതില്‍ കാല്‍സ്യം, ഇരുമ്പ് എന്നിവയും അടങ്ങിയിരിക്കുന്നു. നിങ്ങളുടെ നഖങ്ങള്‍ കുക്കുമ്പര്‍ ജ്യൂസില്‍ 5-10 മിനിട്ട് മു്ക്കി വെക്കാവുന്നതാണ്. ഇത് നഖം പൊട്ടുന്നതില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്.

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

അതിശയകരമായ ആന്റിഫംഗല്‍ ഗുണങ്ങള്‍ക്ക് പേരുകേട്ട ടീ ട്രീ ഓയിലും നഖങ്ങള്‍ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. കോട്ടണ്‍ തുണി ഉപയോഗിച്ച് നഖത്തിന് മുകളില്‍ ഈ എണ്ണ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് ദിവസവും ചെയ്താല്‍ അതിലൂടെ ഈ പ്രശ്‌നത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.

നാരങ്ങ

നാരങ്ങ

ബ്യൂട്ടി പാര്‍ലര്‍ ഒഴിവാക്കി വീട്ടില്‍ നഖം വെളുപ്പിക്കുന്നതിന്, നാരങ്ങ തോട് ഉപയോഗിച്ച് നഖം ഉരക്കുക. അല്ലെങ്കില്‍ കോട്ടണ്‍ ഉപയോഗിച്ച് പുരട്ടി 10 മിനിറ്റ് വിടുക. ആഴത്തിലുള്ള ശുദ്ധീകരണത്തിനായി, ബേക്കിംഗ് സോഡയുമായി നാരങ്ങ നീര് കലര്‍ത്തി നേര്‍ത്ത പേസ്റ്റ് ഉണ്ടാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് നഖം കഴുകുക. ഇത് നഖത്തിന്റ ആരോഗ്യം വീണ്ടെടുക്കുന്നു.

ഒറിഗാനോ ഓയില്‍

ഒറിഗാനോ ഓയില്‍

നിങ്ങളുടെ അടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ എളുപ്പത്തില്‍ ലഭ്യമാണ് ഇത്. ടീ ട്രീ ഓയിലിന് പകരമായി നഖങ്ങള്‍ നിലനിര്‍ത്താന്‍ ഓറിഗാനോ ഓയില്‍ ഉപയോഗിക്കാം. ഈ എണ്ണയില്‍ തൈമോള്‍ അടങ്ങിയിട്ടുണ്ട്, ഇത് അത്ഭുതകരമായ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ക്ക് നഖത്തില്‍ ഫംഗസ് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍, ഓറിഗാനോ ഓയില്‍ മുക്കിയ കോട്ടണ്‍ തുണി കൊണ്ട് നഖത്തില്‍ തുടക്കാവുന്നതാണ്.

ഭക്ഷണം

ഭക്ഷണം

ആരോഗ്യവും നഖത്തിന്റെ കാര്യത്തില്‍ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ നഖങ്ങള്‍ വേഗത്തില്‍ വളരുന്നതിന വിറ്റാമിന്‍ ബി ബയോട്ടിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. പഠനമനുസരിച്ച്, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ദുര്‍ബലമായ നഖങ്ങളെ ശക്തമായി മാറ്റാന്‍ ബയോട്ടിന് കഴിവുണ്ട്. പരിപ്പ്, കോളിഫ്ളവര്‍, വേവിച്ച മുട്ട, വാഴപ്പഴം, കൂണ്‍ എന്നിവയാണ് ഈ വിറ്റാമിന്‍ അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങള്‍. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ അവ ഉള്‍പ്പെടുത്തുക.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയ്ക്ക് നഖങ്ങളെ പോഷിപ്പിക്കാനും ഈര്‍പ്പം നിലനിര്‍ത്താനും കഴിയും. കുറച്ച് തുള്ളി വെളിച്ചെണ്ണ എടുത്ത് നഖത്തില്‍ നല്ലതു പോലെ മസ്സാജ് ചെയ്യുക. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ നഖത്തെ ശക്തമാക്കുകയും ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ടതും അതിനായി സമയം മാറ്റി വെക്കേണ്ടതും ആണ് എ്ന്നുള്ളതാണ് സത്യം.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

ആപ്പിള്‍ സിഡാര്‍ വിനീഗര്‍

രോഗം ബാധിച്ച നഖങ്ങള്‍ക്ക് ചികിത്സിക്കാന്‍ തുല്യ അളവില്‍ വെള്ളവും ആപ്പിള്‍ സിഡെര്‍ വിനെഗറും ചേര്‍ത്ത ലായനിയില്‍ മുക്കിവയ്ക്കുക. നിങ്ങളുടെ നഖങ്ങള്‍ ഏകദേശം 30 മിനിറ്റ് മുക്കിവയ്ക്കുക. അല്ലെങ്കില്‍ പെട്ടെന്നുള്ള പരിഹാരത്തിനായി, ഒരു തുണി എടുത്ത് വിരലിലെ നഖങ്ങളില്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

നഖത്തിലെ ഫംഗസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ വെളുത്തുള്ളി മികച്ചതാണ്. പ്രത്യേകിച്ച് കാല്‍വിരല്‍ നഖം ഫംഗസ് സുഖപ്പെടുത്തുന്നതിന് ഇത് വളരെ മികച്ചതാണ്. വെളുത്തുള്ളിയില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശല്യപ്പെടുത്തുന്ന ഫംഗസിനെ അകറ്റിനിര്‍ത്തുന്നു. കുറച്ച് വെളുത്തുള്ളി ഗ്രാമ്പൂ ചതച്ച് പേസ്റ്റ് ഉണ്ടാക്കുക. എന്നിട്ട് ഫംഗസ് ബാധിച്ച ഇടങ്ങളില്‍ പുരട്ടാവുന്നതാണ്.

English summary

Homemade Natural Remedies For Long And Strong Nails

Here in this article we are discussing about some home made natural remedies for long and strong nails. Read on.
Story first published: Thursday, April 23, 2020, 16:53 [IST]
X
Desktop Bottom Promotion