For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാലിലെ ചൊറിച്ചില്‍ ഇനിയില്ല: പെട്ടെന്ന് പരിഹാരം ഇതാ

|

ഓരോ സമയത്തും ആരോഗ്യത്തിനും സൗന്ദര്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. ചിലതില്‍ കാലാവസ്ഥയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും കാലിലും കൈയ്യിലും ചര്‍മ്മത്തിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. കാലിലുണ്ടാവുന്ന ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെയാണ് ചര്‍മ്മത്തില്‍ പ്രയോഗിക്കേണ്ടത് എന്നും കാലിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് ഈ പൊടിക്കൈകള്‍ സഹായിക്കുന്നുണ്ട്.

 Itchy Feet

മഞ്ഞുകാലം അടുക്കുന്തോറും നമ്മുടെ ശരീരത്തിന് പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങും. ഇവയിലൊന്ന് ഉപ്പൂറ്റിയിലെ ചൊറിച്ചില്‍ ആണ്. ഇതിനുള്ള കാരണങ്ങള്‍ പല വിധത്തിലാണ്. എന്നാല്‍ എന്തൊക്കെയാണ് ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നത് എന്ന് നോക്കാവുന്നതാണ്. പലപ്പോഴും കാലിലെ ചൊറിച്ചില്‍ തുടങ്ങിയാല്‍ അത് അവസാനിക്കുന്നില്ല എന്നുള്ളതാണ് സത്യം. എന്തൊക്കെയാണ് ഇത്തരത്തിലുള്ള വീട്ടുവൈദ്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

കാലിലെ ചൊറിച്ചില്‍ പരിഹരിക്കുന്നതിന് വെളിച്ചെണ്ണ വളരെ മികച്ചതാണ്. ഇത് ചര്‍മ്മത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നുണ്ട്. ഇത് കൂടാതെ ഇവ വളരെ ഗുണം ചെയ്യുന്നു ചര്‍മ്മത്തിന്. ഇതിനായി, എണ്ണ പൂര്‍ണ്ണമായും വറ്റുന്നതുവരെ, നിങ്ങള്‍ ദിവസവും ഒരു സ്പൂണ്‍ വെളിച്ചെണ്ണ ഉപയോഗിച്ച് കാലില്‍ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് കാലിലെ ബാക്ടീരിയയെ ഇല്ലാതാക്കുകയും ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നുണ്ട്. സൗന്ദര്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും നിഷ്പ്രയാസം ഇല്ലാതാക്കുന്നുണ്ട്. ചര്‍മ്മത്തിന് മികച്ച സംരക്ഷകനാണ് കറ്റാര്‍വാഴ ജെല്‍. കറ്റാര്‍വാഴ ജെല്‍ കാലില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഏകദേശം അര മണിക്കൂറിന് ശേഷം ഇത് വെള്ളത്തില്‍ കഴുകി കളയുക. നിങ്ങള്‍ക്ക് നല്ല ഫലം ലഭിക്കണമെങ്കില്‍, കാലില്‍ രണ്ട് തവണയെങ്കിലും ഇത് ഉപയോഗിക്കാവുന്നതാണ്.

നാരങ്ങ

നാരങ്ങ

സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ദിവസവും നാരങ്ങ ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്. എല്ലായ്‌പ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന പല അസ്വസ്ഥതകളേയും ഞൊടിയിട കൊണ്ട് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് നാരങ്ങ. കാലിലെ ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ നാരങ്ങ നീര് ചൊറിച്ചില്‍ ഉള്ള ഭാഗത്ത് പുരട്ടിയ ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകുക. ഇത് ചൊറിച്ചിലിന് പരിഹാരമായി പ്രവര്‍ത്തിക്കുന്നു.

ഉപ്പ്

ഉപ്പ്

കാലിലെ ചൊറിച്ചില്‍ കുറയ്ക്കുന്ന ധാരാളം പോഷകങ്ങള്‍ ഉപ്പിലുണ്ട്. ഇത് ആരോഗ്യത്തിന് എന്ന പോലെ തന്നെ സൗന്ദര്യത്തിനും ഇത് സഹായിക്കുന്നുണ്ട്. വാസ്തവത്തില്‍, പാദങ്ങളിലെ ഫംഗസ് ഇല്ലാതാക്കാനും ഇവ സഹായിക്കുന്നു. ഒരു പാത്രത്തിലേക്ക് ചെറുചൂടുള്ള വെള്ളം ചേര്‍ക്കുക, അതില്‍ ഉപ്പ് ചേര്‍ക്കുക. എന്നിട്ട് നിങ്ങളുടെ പാദങ്ങള്‍ ടബ്ബില്‍ ഇട്ട് 15-20 മിനുട്ട് ഇരിക്കുക, എന്നിട്ട് വൃത്തിയാക്കുക. ശേഷം പാദങ്ങളില്‍ മോയ്‌സ്ചറൈസര്‍ പുരട്ടുക.

മഞ്ഞള്‍പ്പൊടി

മഞ്ഞള്‍പ്പൊടി

സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് പലപ്പോഴും മഞ്ഞള്‍പ്പൊടി. ഇത് തന്നെയാണ് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്കും പരിഹാരമായി ഉപയോഗിക്കാവുന്നതാണ്. മഞ്ഞള്‍പ്പൊടി അല്‍പം ചൂടുവെള്ളത്തില്‍ ഇട്ട് ചൂടുവെള്ളത്തില്‍ കാല്‍ മുക്കി വെക്കുക. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുകയും കാലിന്റെ ചൊറിച്ചിലിനെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

മോയ്‌സ്ചുറൈസര്‍

മോയ്‌സ്ചുറൈസര്‍

സൗന്ദര്യത്തിന് എന്ന പോലെ കാലിന്റെ ആരോഗ്യവും ഭംഗിയും വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ കാല്‍ ഇളം ചൂടുവെള്ളത്തില്‍ കഴുകിയതിന് ശേഷം അല്‍പം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാവുന്നതാണ്. ഇത് കാലിലെ ചൊറിച്ചിലിനെ ഇല്ലാതാക്കി ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എപ്പോഴും ഉപയോഗിക്കുന്നത് കാല്‍ വിണ്ടു കീറുന്നതിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് ചെയ്യുന്നതിലൂടെ കാലിലെ ചൊറിച്ചിലിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വരണ്ട ചര്‍മ്മത്തിന് 5 മിനിറ്റില്‍ പരിഹാരം നല്‍കും ഓട്‌സ്പാക്ക്വരണ്ട ചര്‍മ്മത്തിന് 5 മിനിറ്റില്‍ പരിഹാരം നല്‍കും ഓട്‌സ്പാക്ക്

മുഖത്തിന് മാറാതെ നില്‍ക്കുന്ന തിളക്കത്തിന് ഈ ഏഴ് മിനിറ്റ് മാത്രംമുഖത്തിന് മാറാതെ നില്‍ക്കുന്ന തിളക്കത്തിന് ഈ ഏഴ് മിനിറ്റ് മാത്രം

English summary

Home Remedies to Cure Those Itchy Feet In Malayalam

Here in this article we are sharing some home remedies to cure itchy feet in malayalam. Take a look.
Story first published: Friday, January 21, 2022, 18:39 [IST]
X
Desktop Bottom Promotion