For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസഹ്യമായ ചൊറിച്ചിലുണ്ടാക്കുന്ന വട്ടച്ചൊറി; ഈ വീട്ടുവൈദ്യമാണ് പരിഹാരം

|

വട്ടച്ചൊറി അഥവാ റിംഗ് വേം എന്നത് വളരെ സാധാരണമായ ഒരു ഫംഗസ് അണുബാധയാണ്. ഇത് വളരെ പകര്‍ച്ചവ്യാധിയായ ടിനിയ എന്ന ഫംഗസ് മൂലമാണ് ഉണ്ടാകുന്നത്. പ്രതിരോധശേഷി കുറഞ്ഞവര്‍, ചെറിയ കുട്ടികള്‍ തുടങ്ങിയവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഇത് വരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. എന്നിരുന്നാലും ആര്‍ക്കും ഇത് വരാം.

Most read: മഴക്കാലത്ത് ചര്‍മ്മപ്രശ്‌നം വരുന്നത് പെട്ടെന്ന്; കരുതിയിരിക്കണം ഈ ചര്‍മ്മരോഗങ്ങളെMost read: മഴക്കാലത്ത് ചര്‍മ്മപ്രശ്‌നം വരുന്നത് പെട്ടെന്ന്; കരുതിയിരിക്കണം ഈ ചര്‍മ്മരോഗങ്ങളെ

ചര്‍മ്മത്തിലോ നഖങ്ങളിലോ ചുവപ്പ്, ചെതുമ്പല്‍, വൃത്താകൃതിയിലുള്ള ചൊറിപ്പാട് എന്നിവ റിംഗ് വേമിന്റെ ലക്ഷണങ്ങളാണ്. ഇത് സാധാരണയായി തലയോട്ടിയെയും കൈകളെയും ബാധിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ ഏത് ഭാഗത്തും ഇത് പ്രത്യക്ഷപ്പെടാം. ഈ ഫംഗസ് അണുബാധയെ ചികിത്സിക്കാന്‍ നിരവധി മരുന്നുകള്‍ ലഭ്യമാണെങ്കിലും, പ്രകൃതിദത്ത ചികിത്സകളും ഇതിന് ഫലപ്രദമാണ്. വട്ടച്ചൊറി മാറാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികള്‍ ഇതാ.

സോപ്പും വെള്ളവും

സോപ്പും വെള്ളവും

ഈര്‍പ്പത്തിന്റെ സാന്നിധ്യത്തില്‍ ഫംഗസ് വേഗത്തില്‍ പടരുന്നതിനാല്‍ നിങ്ങള്‍ ശുചിത്വം പാലിക്കുകയും ബാധിത പ്രദേശം വരണ്ടതാക്കുകയും വേണം. വട്ടച്ചൊറി ചികിത്സിക്കുന്നതില്‍ ശുചിത്വം ഒരു പ്രധാന പങ്ക് വഹിക്കുന്നു. മറ്റേതെങ്കിലും വീട്ടുവൈദ്യം പ്രയോഗിക്കുന്നതിന് മുമ്പ് ചര്‍മ്മത്തിലെ ചൊറിച്ചില്‍ ബാധിത പ്രദേശം കഴുകുകയും നന്നായി ഉണക്കുകയും വേണം. ചില ആന്റി ബാക്ടീരിയല്‍ സോപ്പുകളും നമുക്ക് ഉപയോഗിക്കാം. പക്ഷേ ഇത് ചര്‍മ്മത്തിന് പ്രകോപിപ്പിക്കാന്‍ കാരണമാകുമെന്നതിനാല്‍ ജാഗ്രതയോടെ ഉപയോഗിക്കണം.

മഞ്ഞള്‍

മഞ്ഞള്‍

വിവിധതരം ത്വക്ക് രോഗങ്ങള്‍, ചുണങ്ങ്, ചൊറിച്ചില്‍ മുതലായവ ചികിത്സിക്കാന്‍ മഞ്ഞള്‍ വളരെക്കാലമായി ഉപയോഗിച്ചുവരുന്നുക്കുന്നു. ഇതിന് ആന്റി-ഇന്‍ഫ്‌ളമേറ്ററി,ആന്റി ഓക്‌സിഡന്റ് ഔഷധ ഗുണങ്ങളുണ്ട്. ഭക്ഷണത്തിന് ശേഷം നിങ്ങള്‍ക്ക് ഇത് ചായയായി കഴിക്കാം അല്ലെങ്കില്‍ നിങ്ങളുടെ വിഭവങ്ങളില്‍ ചേര്‍ത്ത് കഴിക്കാം. മഞ്ഞളിന് അതിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ കാരണം വട്ടച്ചൊറി ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും. മഞ്ഞളില്‍ വെള്ളമോ വെളിച്ചെണ്ണയോ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി ഇത് വട്ടച്ചൊറി ഭാഗങ്ങളില്‍ പുരട്ടാം.

Most read:മഴക്കാലത്ത് മുടിയുടെ മുഷിച്ചില്‍ മാറ്റാനും തിളക്കം നല്‍കാനും ഈ ഹെയര്‍ മാസ്‌ക്Most read:മഴക്കാലത്ത് മുടിയുടെ മുഷിച്ചില്‍ മാറ്റാനും തിളക്കം നല്‍കാനും ഈ ഹെയര്‍ മാസ്‌ക്

വെളുത്തുള്ളി

വെളുത്തുള്ളി

വട്ടച്ചൊറിയുള്ള ഭാഗത്ത് കുറച്ച് വെളുത്തുള്ളി ചതച്ച് പുരട്ടുകയും ഒരു തുണി ഉപയോഗിച്ച് ശരിയായി കെട്ടുകയും ചെയ്യുക. രണ്ട് മണിക്കൂര്‍ ഇത് കെട്ടിവച്ച് തുണി നീക്കം ചെയ്ത് ആ ഭാഗം നന്നായി കഴുകുക. ഈ പ്രക്രിയ നിങ്ങള്‍ക്ക് കുറച്ച് ദിവസത്തേക്കോ അല്ലെങ്കില്‍ വട്ടച്ചൊറി പോകുന്നതുവരെയോ ചെയ്യാം. വേദന, ചൊറിച്ചില്‍, പ്രകോപനം അല്ലെങ്കില്‍ നീര്‍വീക്കം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ വെളുത്തുള്ളി നീക്കം ചെയ്ത് ഉടന്‍ തന്നെ ഒരു ഡോക്ടറെ സമീപിക്കുക.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ആപ്പിള്‍ സിഡെര്‍ വിനെഗര്‍

ശാസ്ത്രീയ തെളിവുകള്‍ ഇല്ലെങ്കിലും ആളുകള്‍ ഭക്ഷ്യവിഷബാധയ്ക്കുള്ള പ്രതിവിധിയായി ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കുന്നു. നേര്‍പ്പിക്കാത്ത കുറച്ച് ആപ്പിള്‍ സൈഡര്‍ എടുത്ത് വട്ടച്ചൊറിക്ക് മുകളില്‍ പുരട്ടുക. മികച്ച ഫലങ്ങള്‍ക്കായി ഇത് എല്ലാ ദിവസവും ചെയ്യണം.

മുന്തിരി

മുന്തിരി

മുന്തിരിയുടെ സത്ത് ഉപയോഗിക്കുന്നത് വട്ടച്ചൊറി നീക്കാനുള്ള ഒരു വീട്ടുവൈദ്യമാണ്. ഒരു തുള്ളി സത്തെടുത്ത് കുറച്ച് സ്പൂണ്‍ വെള്ളത്തില്‍ കലക്കി ഇത് ഉപയോഗിക്കാം. ഒരു കോട്ടണ്‍ ബോള്‍ ഉപയോഗിച്ച് ഇത് വട്ടച്ചൊറിയില്‍ നേരിട്ട് പ്രയോഗിക്കുക. ഇത് ദിവസവും ചെയ്യേണ്ടതാണ്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയുടെ ഇല എടുത്ത് ജെല്‍ പുറത്തെടുത്ത് വട്ടച്ചൊറിയുള്ള ഭാഗത്ത് പുരട്ടണം. ഇതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇല്ലെങ്കിലും കറ്റാര്‍ വാഴ ചര്‍മ്മത്തിന് വളരെ ഗുണം ചെയ്യുമെന്ന് അറിയപ്പെടുന്നതിനാല്‍, വട്ടച്ചൊറി ചികിത്സിക്കാനും ഇത് സഹായിച്ചേക്കാം.

Most read:മുടി പ്രശ്‌നങ്ങള്‍ പരിഹാരം; വീട്ടിലാക്കാം പ്രകൃതിദത്ത ഷാംപൂ, ഉപയോഗം ഇങ്ങനെMost read:മുടി പ്രശ്‌നങ്ങള്‍ പരിഹാരം; വീട്ടിലാക്കാം പ്രകൃതിദത്ത ഷാംപൂ, ഉപയോഗം ഇങ്ങനെ

ടീ ട്രീ ഓയില്‍

ടീ ട്രീ ഓയില്‍

വെളിച്ചെണ്ണ പോലുള്ള അടിസ്ഥാന എണ്ണയില്‍ ടീ ട്രീ ഓയില്‍ നേര്‍പ്പിച്ച് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് പുരട്ടുക. ഈ എണ്ണയുടെ ഫലം കൃത്യമായി ലഭിക്കാന്‍ ദിവസവും ഇത് പുരട്ടണം.

അവശ്യ എണ്ണകള്‍

അവശ്യ എണ്ണകള്‍

അവശ്യ എണ്ണകള്‍ ഫംഗസിനെതിരെ ഉപയോഗിക്കേണ്ട പ്രകൃതിദത്ത ഏജന്റായി കണക്കാക്കപ്പെടുന്നു. അവ ഫംഗസ് അണുബാധയ്ക്കെതിരെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അവശ്യ എണ്ണ എടുത്ത് ഒരു കാരിയര്‍ ഓയിലില്‍ നേര്‍പ്പിച്ച് ചര്‍മ്മത്തില്‍ വട്ടച്ചൊറി ബാധിത പ്രദേശത്ത് പുരട്ടുക.

Most read:മുടി നല്ല കരുത്തോടെ വളരും; പെപ്പര്‍മിന്റ് ഓയില്‍ ഈ വിധം പുരട്ടണംMost read:മുടി നല്ല കരുത്തോടെ വളരും; പെപ്പര്‍മിന്റ് ഓയില്‍ ഈ വിധം പുരട്ടണം

ലെമണ്‍ഗ്രാസ് എണ്ണ

ലെമണ്‍ഗ്രാസ് എണ്ണ

ലെമണ്‍ഗ്രാസ് അവശ്യ എണ്ണ പലതരം ഫംഗസുകളുടെ പ്രവര്‍ത്തനം കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. വട്ടച്ചൊറി മാറാനായി ലെമണ്‍ഗ്രാസ് ഓയില്‍ ഒരു കാരിയര്‍ ഓയിലുമായി കലര്‍ത്തി, ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് ദിവസത്തില്‍ രണ്ടുതവണ ചര്‍മ്മത്തില്‍ പുരട്ടുക.

English summary

Home Remedies And Natural Treatments For Ringworm in Malayalam

Anyone can get ringworm, although some people are more susceptible than others. Read on the home remedies and natural treatments for ringworm.
Story first published: Thursday, July 28, 2022, 12:35 [IST]
X
Desktop Bottom Promotion