For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തിനും മുടിക്കും അത്ഭുതം തീര്‍ക്കും ഈ ഹെര്‍ബല്‍ ചായ; കുടിച്ചാല്‍ ഫലം ഉറപ്പ്

|

ഏറ്റവും ജനപ്രിയമായ പാനീയമാണ് ചായ. രാവിലെയോ വൈകുന്നേരമോ ആകട്ടെ, ചായ നമ്മളില്‍ പലര്‍ക്കും ഒരു സ്‌ട്രെസ് ബസ്റ്ററായി പ്രവര്‍ത്തിക്കുന്നു. ശരീരത്തിന് ഉന്‍മേഷവും ഊര്‍ജ്ജവും നല്‍കുന്നതിനു പുറമേ, ചായ നിങ്ങള്‍ക്ക് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും നല്‍കുന്നുണ്ട്. രാവിലെ ഒരു കപ്പ് ഹെര്‍ബല്‍ ടീ കുടിക്കുന്നത് ശരീരത്തിന് മികച്ച ദഹനം നല്‍കുകയും വിഷാംശം നീക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

Also read: ഒറ്റ ഉപയോഗത്തിലറിയാം ഫലം; മുടിക്ക് കട്ടിയും നീളവും നല്‍കാന്‍ ഇതിലും മികച്ച എണ്ണയില്ലAlso read: ഒറ്റ ഉപയോഗത്തിലറിയാം ഫലം; മുടിക്ക് കട്ടിയും നീളവും നല്‍കാന്‍ ഇതിലും മികച്ച എണ്ണയില്ല

ഇതുമാത്രമല്ല, ഹെര്‍ബല്‍ ടീ നിങ്ങളുടെ ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിനും മികച്ചതാണ്. ഹെര്‍ബല്‍ ടീയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകള്‍ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കാന്‍ സഹായിക്കുന്നു. അവ ഫ്രീ റാഡിക്കലുകളെ തടയുകയും ശരീരത്തിലെ കോശങ്ങളുടെ പ്രായം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. ഹെര്‍ബല്‍ ടീയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും മുടിയുടെ പൊട്ടല്‍ കുറയ്ക്കാനും മുടിയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു. ആരോഗ്യമുള്ള മുടിയും ചര്‍മ്മവും നേടാനായി നിങ്ങള്‍ക്ക് കുടിക്കാവുന്ന മികച്ച ചില ഹെര്‍ബല്‍ ചായകള്‍ ഇതാ.

കര്‍പ്പൂരതുളസി ചായ

കര്‍പ്പൂരതുളസി ചായ

കര്‍പ്പൂരതുളസിയില്‍ അടങ്ങിയിരിക്കുന്ന ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ മുഖക്കുരു മൂലമുണ്ടാകുന്ന ചുവപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ ചര്‍മ്മത്തില്‍ ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്നു. കൂടാതെ ഈ ചായ നിങ്ങളുടെ തലയോട്ടിയെ ഉത്തേജിപ്പിക്കുകയും രക്തചംക്രമണം പ്രോത്സാഹിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് മുടി വളര്‍ച്ചയെയും സഹായിക്കുന്നു.

ദന്തേലിയോണ്‍ ചായ

ദന്തേലിയോണ്‍ ചായ

ദന്തേലിയോണ്‍ ടീ നിങ്ങളുടെ മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് ഒരു അത്ഭുതകരമായ പ്രതിവിധിയാണ്. ഈ ഹെര്‍ബല്‍ ടീയില്‍ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു. ഈ ചായയില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ബയോട്ടിന്‍, കാല്‍സ്യം എന്നിവ മുടിയെ ശക്തിപ്പെടുത്തുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Also read:ചെറുപ്പത്തില്‍ തന്നെ ചര്‍മ്മത്തില്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ? ആയുര്‍വേദം പറയും പ്രതിവിധിAlso read:ചെറുപ്പത്തില്‍ തന്നെ ചര്‍മ്മത്തില്‍ വാര്‍ധക്യ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ? ആയുര്‍വേദം പറയും പ്രതിവിധി

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഇന്നത്തെക്കാലത്ത് മിക്ക വീട്ടിലും ഗ്രീന് ടീ ഉപയോഗിക്കാറുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞിരിക്കുന്ന ഗ്രീന്‍ ടീ ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമായ കാമെലിയ സിനന്‍സിസ് എന്നറിയപ്പെടുന്ന കുറ്റിച്ചെടിയില്‍ നിന്നാണ് വേര്‍തിരിച്ചെടുക്കുന്നത്. ഈ ചായ ചര്‍മ്മത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും തടയാനും സഹായിക്കുന്നു. കൂടാതെ, ഈ ചായയിലെ ടാനിന്‍ നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കുകയും തലയോട്ടി വരളുന്ന പ്രശ്‌നം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

റോസ് ടീ

റോസ് ടീ

നിങ്ങളുടെ ചര്‍മ്മത്തിലെ ചുളിവുകള്‍, നേര്‍ത്ത വരകള്‍, മന്ദത തുടങ്ങിയ അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാന്‍ റോസ് ടീ സഹായിക്കും. വിറ്റാമിന്‍ എ, ബി 3, സി, ഇ എന്നിവ അടങ്ങിയ റോസ് ടീ നിങ്ങളുടെ മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും നിങ്ങളുടെ തലയോട്ടിയെ ആരോഗ്യമുള്ളതാക്കാനും സഹായിക്കുന്നു.

Also read:തണുപ്പുകാലത്ത് ചര്‍മ്മം വഷളാകുന്നത് അതിവേഗം; ഈ 8 ചേരുവകള്‍ നല്‍കും തിളക്കമുള്ള ചര്‍മ്മംAlso read:തണുപ്പുകാലത്ത് ചര്‍മ്മം വഷളാകുന്നത് അതിവേഗം; ഈ 8 ചേരുവകള്‍ നല്‍കും തിളക്കമുള്ള ചര്‍മ്മം

ചെമ്പരത്തി ചായ

ചെമ്പരത്തി ചായ

നിരവധി നൂറ്റാണ്ടുകളായി ശരീരത്തിന്റെ ആരോഗ്യം, ചര്‍മ്മം, മുടി എന്നിവ കാക്കുന്ന ഒരു പ്രധാന ഘടകമായി ചെമ്പരത്തി ഉപയോഗിച്ചുവരുന്നു. ഈ പുഷ്പം ശരീരത്തിലെ ജല ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതില്‍ ജലാംശം അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ വരള്‍ച്ച പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. കൂടാതെ, അമിനോ ആസിഡുകള്‍ നിറഞ്ഞ ചെമ്പരത്തി ചായ ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്കും പ്രോത്സാഹിപ്പിക്കുന്നു. ഇതില്‍ മുടി വളരാന്‍ സഹായിക്കുന്ന കൊളാജനും അടങ്ങിയിട്ടുണ്ട്.

ചമോമൈല്‍ ചായ

ചമോമൈല്‍ ചായ

ദിവസവും ചമോമൈല്‍ ടീ കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ധാരാളം ഗുണങ്ങള്‍ ലഭിക്കുന്നു. ചമോമൈല്‍ ചായയ്ക്ക് മുറിവ് ഉണക്കല്‍, ചര്‍മ്മത്തിലെ കേടുപാടുകള്‍ തടയല്‍, ആന്റിമൈക്രോബയല്‍, ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റിസെപ്റ്റിക് ഗുണങ്ങളുണ്ട്. ചര്‍മ്മത്തിലെ അണുബാധ കുറയ്ക്കാനും ഇത് ഉപകരിക്കും. കൂടാതെ, സോറിയാസിസ്, എക്‌സിമ, മുഖക്കുരു, ഹൈപ്പര്‍പിഗ്മെന്റേഷന്‍ തുടങ്ങിയ ചില വിട്ടുമാറാത്ത ചര്‍മ്മ അവസ്ഥകളെയും ഇത് തടയുന്നു. ഗ്രീന്‍ ടീ പോലെ, ചമോമൈല്‍ ചായയും ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ഇത് ഫ്രീ റാഡിക്കലിനെതിരെ പോരാടുകയും ആരോഗ്യമുള്ള ചര്‍മ്മം സമ്മാനിക്കുകയും ചെയ്യുന്നു.

Also read:ശൈത്യകാലത്തെ മങ്ങി വാടിയ മുഖചര്‍മ്മത്തിന് ഞൊടിയിടയില്‍ പരിഹാരം; ഈ പ്രതിവിധി ഫലപ്രദംAlso read:ശൈത്യകാലത്തെ മങ്ങി വാടിയ മുഖചര്‍മ്മത്തിന് ഞൊടിയിടയില്‍ പരിഹാരം; ഈ പ്രതിവിധി ഫലപ്രദം

ലാവെന്‍ഡര്‍ ചായ

ലാവെന്‍ഡര്‍ ചായ

ലാവെന്‍ഡര്‍ ചായയുടെ സുഗന്ധം നിങ്ങളുടെ ഇന്ദ്രിയങ്ങളെ ശാന്തമാക്കുന്നു. ഇതുകൂടാതെ, ലാവെന്‍ഡര്‍ ചായ താരനെതിരെ പോരാടാനും സഹായിക്കുന്നു, നിങ്ങളുടെ തലയോട്ടി സുഖപ്പെടുത്താനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും ഇത് ഉപകരിക്കും. ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഈ ചായ ചര്‍മ്മത്തിലെ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചര്‍മ്മത്തെ വിഷവിമുക്തമാക്കി ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

English summary

Herbal Teas You Can Drink To Get Healthy Hair and Skin In Malayalam

Here are some herbal teas you can drink to get healthy hair and skin. Take a look.
Story first published: Monday, January 16, 2023, 15:06 [IST]
X
Desktop Bottom Promotion