Just In
- 5 hrs ago
മുഖക്കുരു നിസ്സാരമല്ല : ഫംഗസ് മുഖക്കുരുവെങ്കില് ശ്രദ്ധിക്കണം
- 6 hrs ago
ഗര്ഭധാരണം പ്രതീക്ഷിക്കുന്നവരില് വൈറ്റ് ഡിസ്ചാര്ജ് ആര്ത്തവമുന്നോടിയോ?
- 7 hrs ago
സ്വന്തം മുഖം തിരിച്ചറിയാന് പോലും പറ്റാത്ത രോഗം: കരുതിയിരിക്കുക
- 9 hrs ago
മുടിയുടെ ഗുണത്തിനും കരുത്തിനും പ്രതിവിധി വീട്ടില്ത്തന്നെ; ഇതാണ് ചെയ്യേണ്ടത്
Don't Miss
- News
കാനായി കുഞ്ഞിരാമന്റെ ശില്പ്പങ്ങള് സംരക്ഷിക്കണം; കലാകാരന്മാരുടെ പ്രതിഷേധം
- Movies
'വിജയ പ്രതീക്ഷയില്ല'; പണപ്പെട്ടിയുമെടുത്ത് റിയാസ് ഷോയിൽ നിന്നും പിന്മാറി!
- Finance
ബാങ്ക് പലിശയേക്കാളും ഉയര്ന്ന ഡിവിഡന്റ് നല്കുന്ന 10 ഓഹരികള്; ബെയര് മാര്ക്കറ്റിലെ തിളക്കം!
- Sports
IND vs ENG: ടെസ്റ്റില് ആരാവും ഇന്ത്യയുടെ ടോപ്സ്കോറര്? സാധ്യത ഇവര്ക്ക്
- Automobiles
തിരഞ്ഞെടുത്ത ഡീലര്ഷിപ്പുകള് വഴി Urban Cruiser Hyryder-നായുള്ള ബുക്കിംഗ് ആരംഭിച്ച് Toyota
- Travel
എഴുത്തുകാരുടെ കെട്ടിടം മുതല് വിക്ടോറിയ മഹല് വരെ.. കൊല്ക്കത്തയൊരുക്കുന്ന ചരിത്രകാഴ്ചകള്
- Technology
തലമുറ മാറ്റം തുടരുന്നു; മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി റിലയൻസ് റീട്ടെയിൽ തലപ്പത്തേക്ക്
കൊളാജന് കൂട്ടി ചര്മ്മത്തിന് കരുത്തും തേജസ്സും നല്കാന് കഴിക്കേണ്ടത് ഇത്
നമ്മുടെ ശരീരം കോശങ്ങളുടെ ആരോഗ്യത്തിനും ഇലാസ്തികതയ്ക്കും ഒരു സുപ്രധാന ഘടകമായ കൊളാജന് ഉല്പ്പാദിപ്പിക്കുന്നു. എല്ലുകള്, പേശികള്, ചര്മ്മം, ടെന്ഡോണുകള് എന്നിവയില് കാണപ്പെടുന്ന മനുഷ്യ ശരീരത്തിലെ ഏറ്റവും സമൃദ്ധമായ പ്രോട്ടീനാണ് കൊളാജന്. ശരീരത്തെ ഒന്നിച്ചു നിര്ത്തുന്ന പദാര്ത്ഥമാണിത്. ചര്മ്മത്തിന് കൊളാജന് നല്കുന്ന ഗുണങ്ങള് നിരവധിയാണ്. ആരോഗ്യത്തിന്റെ കാര്യത്തില് കൊളാജന് നിങ്ങളുടെ എല്ലുകള്, പേശികള്, തരുണാസ്ഥി, നഖങ്ങള് എന്നിവയെ ചെറുപ്പമായി നിലനിര്ത്തുന്നു.
Most
read:
ടൂത്ത്
പേസ്റ്റ്
പല്ലിന്
മാത്രമല്ല,
മുഖം
തിളങ്ങാനും
ഉത്തമം;
ഉപയോഗം
ഇങ്ങനെ
പ്രായത്തിനനുസരിച്ച്, നമ്മുടെ ശരീരത്തിന്റെ സ്വാഭാവിക കൊളാജന് ഉല്പാദനം മന്ദഗതിയിലാകുന്നു. ഇതുകാരണം ചര്മ്മത്തില് വരകള്, ചുളിവുകള്, മുടി കൊഴിച്ചില്, സന്ധി വേദന എന്നിവ അനുഭവപ്പെടുന്നു. ഇതുകൂടാതെ പുകവലി, അമിതമായ മദ്യപാനം, സൂര്യപ്രകാശം എന്നിവയെല്ലാം കൊളാജനെ ദുര്ബലപ്പെടുത്തിയേക്കാം. എന്നാല് ശരിയായ പോഷകാഹാരത്തിലൂടെ നിങ്ങളുടെ ശരീരത്തിലെ കൊളാജന് ഉല്പ്പാദനം വര്ദ്ധിപ്പിക്കാന് കഴിയും. കൊളാജന് വര്ദ്ധിപ്പിക്കുന്ന ചില ഭക്ഷണങ്ങള് ഇതാ. ഇവ നിങ്ങളെ കരുത്തുറ്റതാക്കുകയും ചര്മ്മത്തെ ചെറുപ്പമായി നിലനിര്ത്തുകയും ചെയ്യും.

നെല്ലിക്ക
വിറ്റാമിന് സി അടങ്ങിയ നെല്ലിക്ക, ഓറഞ്ച്, നാരങ്ങ തുടങ്ങിയ ഭക്ഷണങ്ങള്ക്ക് കൊളാജന് ഉല്പ്പാദനം വര്ദ്ധിപ്പിക്കാന് കഴിവുണ്ടെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. കൊളാജന് ഉല്പാദനത്തിന് ആവശ്യമായ രണ്ട് പ്രധാന അമിനോ ആസിഡുകളായ ലൈസിന്, പ്രോലിന് എന്നിവയെ ബന്ധിപ്പിക്കുന്നതിന് വിറ്റാമിന് സി സഹായിക്കുന്നു. നെല്ലിക്കയിലെ ആന്റിഓക്സിഡന്റുകള് ഫ്രീ റാഡിക്കലുകള് മൂലമുണ്ടാകുന്ന നാശത്തെ നിര്വീര്യമാക്കാനും ചര്മ്മത്തിലെ കൊളാജന്, എലാസ്റ്റിന് എന്നിവയെ ആക്രമിക്കുകയും വിഘടിപ്പിക്കുകയും ചെയ്യുന്ന വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു.

ടോഫു
കൊളാജനില് പ്രധാനമായും അമിനോ ആസിഡുകള് ഗ്ലൈസിന്, ലൈസിന്, പ്രോലിന് എന്നിവ അടങ്ങിയിരിക്കുന്നു. ഈ മൂന്ന് അമിനോ ആസിഡുകളും അടങ്ങിയ സസ്യാധിഷ്ഠിത ഭക്ഷണങ്ങളിലൊന്നാണ് ടോഫു. ഇത് കൊളാജന് ഉല്പാദനത്തെ ഉത്തേജിപ്പിക്കാന് സഹായിക്കുന്നു. ടോഫുവില് ജെനിസ്റ്റീന് അടങ്ങിയിട്ടുണ്ട്, ഇത് ശക്തമായ ആന്റിഓക്സിഡന്റ് ഗുണമുള്ള ഒരു സസ്യ ഹോര്മോണാണ്.
Most
read:ചര്മ്മത്തിലെ
കറുത്ത
പാടുകള്
നിശ്ശേഷം
നീക്കാന്
ഓട്സും
അരിപ്പൊടിയും

മുരിങ്ങ
മുരിങ്ങയില് കൊളാജന് ഉല്പ്പാദനം പുനരുജ്ജീവിപ്പിക്കാന് സഹായിക്കുന്ന വിറ്റാമിന് സി ധാരാളമുണ്ട്. ചര്മ്മത്തിലെ കൊളാജന് നാരുകളെ ദുര്ബലപ്പെടുത്തുന്ന ഫ്രീ റാഡിക്കലുകളില് നിന്ന് ഇത് ചര്മ്മത്തെ സംരക്ഷിക്കുന്നു. ക്ലോറോഫില്ലിന്റെ അറിയപ്പെടുന്ന ഉറവിടമാണ് മുരിങ്ങ. കൊളാജന്റെ മുന്ഗാമിയായ പ്രോകൊളാജനെ ക്ലോറോഫില് വര്ദ്ധിപ്പിക്കുമെന്ന് പഠനങ്ങള് തെളിയിച്ചിട്ടുണ്ട്. കൊളാജന് ഉല്പാദനത്തിനുള്ള മികച്ച ഭക്ഷണമാണ് മുരിങ്ങ.

തക്കാളി
ദോഷകരമായ അള്ട്രാവയലറ്റ് രശ്മികളില് നിന്ന് ചര്മ്മത്തെ സംരക്ഷിക്കുന്നതാണ് അമിനോ ആസിഡായ ലൈക്കോപീന്. തക്കാളിയില് ഇത് വലിയ അളവില് അടങ്ങിയിട്ടുണ്ട്. സൂര്യപ്രകാശം ചര്മ്മത്തിലെ കൊളാജന് നാരുകളെ നശിപ്പിക്കുന്നു, ഇത് പ്രായമാകല് പ്രക്രിയയെ വേഗത്തിലാക്കുന്നു. ചര്മ്മത്തില് നേര്ത്ത വരകളും ചുളിവുകളും വീഴുന്നു. തക്കാളി കഴിക്കുന്നത് കൊളാജന് സംരക്ഷിക്കുന്നതിനും യുവത്വമുള്ള ചര്മ്മം നേടുന്നതിനും സഹായിക്കും. വിറ്റാമിന് സി അടങ്ങിയ തക്കാളി കൊളാജന് ഉല്പാദനത്തെ ഉത്തേജിപ്പിക്കാനും ചര്മ്മത്തിന്റെ ഇലാസ്തികത നിലനിര്ത്താനും സഹായിക്കുന്നു.
Most
read:പൂ
പോലെ
മൃദുലമായ
കൈകള്
വേണോ;
ഇത്
ചെയ്താല്
മതി

ചിയ വിത്ത്
വലിയ അളവില് ചര്മ്മ ഗുണങ്ങള് നല്കുന്ന ഒന്നാണ് ചിയ വിത്ത്. ഒമേഗ-3 അവശ്യ ഫാറ്റി ആസിഡുകളുടെ ഏറ്റവും മികച്ച സസ്യാധിഷ്ഠിത സ്രോതസ്സുകളിലൊന്നാണ് ചിയ വിത്തുകള്, കൊളാജന് ഉല്പ്പാദനം വര്ദ്ധിപ്പിച്ച് ചര്മ്മത്തെ മൃദുലവും ചുളിവുകളില്ലാത്തതുമാക്കി നിലനിര്ത്താന് ഇത് മികച്ചതാണ്.

മധുരക്കിഴങ്ങ്
വിറ്റാമിന് എയാല് സമ്പന്നമായ മധുരക്കിഴങ്ങ് ശരീരത്തിലെ കൊളാജന് ഉത്പാദനം വര്ദ്ധിപ്പിക്കാന് സഹായിക്കുന്നു. കൊളാജന് ഉള്ളടക്കത്തെ സഹായിക്കുന്നതിന് പുറമേ, ഇത് നേരിട്ട് കോശത്തിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു. മധുരക്കിഴങ്ങ് ഒഴികെ, കാരറ്റ്, മാമ്പഴം എന്നിവയും ഇതേ ഗുണങ്ങള്ക്കായി നിങ്ങള്ക്ക് കഴിക്കാം.
Most
read:പ്രായമുണ്ടെന്ന്
കണ്ടാല്
പറയാതിരിക്കാന്;
ഈ
മോശം
ശീലങ്ങള്
ഒഴിവാക്കൂ

ക്വിനോവ
ക്വിനോവക്ക് ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. എന്നാല് ഇത് കൊളാജനെ ഉത്തേജിപ്പിക്കുന്നുവെന്നും ഏറ്റവും മികച്ച ആന്റി-ഏജിംഗ് ധാന്യങ്ങളില് ഒന്നാണെന്നും നിങ്ങള്ക്കറിയാമോ? ഇത് ഫ്രീ റാഡിക്കലുകളെ ചെറുക്കുന്നതിന് ചര്മ്മത്തെ ഉത്തേജിപ്പിക്കുകയും ശരീര കോശങ്ങളിലെ കൊളാജന്റെ നഷ്ടം തടയുകയും ചെയ്യുന്നു.

കൊളാജന് വര്ദ്ധിപ്പിക്കുന്ന മറ്റ് ഭക്ഷണങ്ങള്
കൊളാജന്റെ അളവ് നിലനിര്ത്താന് സാല്മണ്, ഇലക്കറികള്, മുട്ട, അവോക്കാഡോ, മത്തങ്ങ, സൂര്യകാന്തി വിത്തുകള്, ലീന് മീറ്റ്, വെളുത്തുള്ളി എന്നിവ നിങ്ങളുടെ ഭക്ഷണത്തില് ഉള്പ്പെടുത്താന് ശ്രമിക്കുക.