For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നഖത്തിന്റെ മഞ്ഞ നിറത്തിന് മൂന്ന് മിനിറ്റ് പരിഹാരം: പൊടിക്കൈകള്‍

|

നഖത്തിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആരോഗ്യമുള്ള നഖങ്ങള്‍ എപ്പോഴും ഇളം പിങ്ക് നിറത്തിലുള്ളവയായിരിക്കും. എന്നാല്‍ ചിലരില്‍ നഖത്തിന്റെ നിറം മഞ്ഞ നിറത്തില്‍ കാണപ്പെടുന്നുണ്ട്. അത് എന്തുകൊണ്ടാണ് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങള്‍ക്ക് ഈ നിറത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി എന്തൊക്കെ പൊടിക്കൈകള്‍ ചെയ്യാം എന്നും നോക്കാം. എന്നാല്‍ എല്ലാ നിറവ്യത്യാസമുള്ള നഖങ്ങളും രോഗലക്ഷണങ്ങള്‍ തന്നെ ആയിരിക്കണം എന്നില്ല.

Yellow Nails At Home

പലപ്പോഴും മോശം ശുചിത്വവും അതല്ലാതെ എന്തെങ്കിലും തരത്തിലുള്ള കറയോ എല്ലാം നഖത്തിന് മഞ്ഞ നിറം നല്‍കുന്നു. എന്നാല്‍ ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചില പരിഹാരങ്ങള്‍ ഉണ്ട്. മഞ്ഞ നിറങ്ങള്‍ക്ക് വെളുപ്പ് നല്‍കി വൃത്തിയുള്ളതാക്കാന്‍ സഹായിക്കുന്ന വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില ലളിതമായ പൊടിക്കൈകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വീട്ടില്‍ പൊടിക്കൈ

വീട്ടില്‍ പൊടിക്കൈ

വീട്ടില്‍ നഖം വെളുപ്പിക്കുന്നതിന് വേണ്ടിയുള്ള പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അതില്‍ ആദ്യത്തെ കാരണമായി വരുന്നത് നഖത്തില്‍ നെയില്‍ പോളിഷ് അമിതമായി ഉപയോഗിക്കുന്നതാണ്. ഇത് നിങ്ങളുടെ നഖത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. കൂടാതെ നഖങ്ങള്‍ വൃത്തിയാക്കാന്‍ സാധിക്കാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. മഞ്ഞ നഖങ്ങള്‍ വൃത്തിയാക്കാന്‍ ബ്യൂട്ടിപാര്‍ലറില്‍ പോയി മാനിക്യൂര്‍ പോലുള്ളവ ചെയ്യാറുണ്ട്. എന്നാല്‍ ഇതിന്റെ ചിലവുകള്‍ ആലോചിക്കുമ്പോള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു. അവ എങ്ങനെയെന്ന് നോക്കാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

നഖങ്ങളുടെ മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡയോടൊപ്പം ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉപയോഗിക്കുന്നതിലൂടേയും നിങ്ങള്‍ക്ക് മഞ്ഞ നിറത്തെ ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇത് നിങ്ങളുടെ ചര്‍മ്മത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ ഭക്ഷണത്തില്‍ സിങ്ക്, ബയോട്ടിന്‍ എന്നിവയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതും നല്ലതാണ്. ഇതെല്ലാം നഖങ്ങള്‍ തിളങ്ങുന്നതാക്കി മാറ്റുന്നു.

നാരങ്ങനീര്

നാരങ്ങനീര്

നാരങ്ങ നീര് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നതാണ്. എന്നാല്‍ ഇത് നഖത്തിന്റെ അഴുക്കിനേയും മഞ്ഞ നിറത്തേയും ഇല്ലാതാക്കാന്‍ എങ്ങനെ സഹായിക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. അത്തരം ഒരു കഴിവ് നാരങ്ങ നീരിനുണ്ട്. നാരങ്ങ നീര് പിഴിഞ്ഞ് ഇതിലേക്ക് അല്‍പം തണുത്ത വെള്ളം ചേര്‍ക്കുക. ഇതിലേക്ക് കൈവിരലുകള്‍ മുക്കി വെക്കുക. വെറും മിനിറ്റുകള്‍ കൊണ്ട് തന്നെ നിങ്ങള്‍ക്ക് മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇത് നിങ്ങളുടെ നഖങ്ങള്‍ക്ക് മഞ്ഞ നിറം ഇല്ലാതാക്കുന്നതിനും നഖങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. എന്നാല്‍ നാരങ്ങ നീര് ഒരിക്കലും നഖങ്ങളില്‍ നേരിട്ട് ഉപയോഗിക്കരുത്. ഇത് നഖം പൊട്ടിപ്പോവുന്നതിന് കാരണമാകുന്നു.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

മഞ്ഞ നഖങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി വിറ്റാമിന്‍ ഇ നമുക്ക് ഉപയോഗിക്കാവുന്നതാണ്. വിറ്റാമിന്‍ ഇ മഞ്ഞ നഖത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അഞ്ച് മിനിറ്റ് ഇത് കൊണ്ട് മസ്സാജ് ചെയ്യുന്നതിലൂടെ നിങ്ങളുടെ നഖത്തിലെ മഞ്ഞ നിറം ഇല്ലാതാവുന്നു. ഇത് നിങ്ങള്‍ക്ക് വെളുത്ത നിറത്തിലുള്ള നഖങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ വിറ്റാമിന്‍ ഇ ലോഷനുകളും നിങ്ങള്‍ക്ക് നഖത്തില്‍ പ്രയോഗിക്കാവുന്നതാണ്. ഇതെല്ലാം മഞ്ഞ നിറത്തിലുള്ള നഖത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ഇതോടൊപ്പം വേണമെങ്കില്‍ നിങ്ങള്‍ക്ക് ആവണക്കെണ്ണയും ബദാ ഓയിലും ഉപയോഗിക്കാവുന്നതാണ്. ഇതെല്ലാം മഞ്ഞ നിറത്തിലുള്ള നഖത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

തൈരും ഗ്ലിസറിനും

തൈരും ഗ്ലിസറിനും

തൈരും ഗ്ലിസറിനും ഉപയോഗിക്കുന്നതിലൂടെയും നഖത്തിന്റെ മഞ്ഞ നിറത്തെ ഇല്ലാതാക്കാവുന്നതാണ്. നഖത്തിന്റെ മഞ്ഞ നിറം തടയുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തൈരും ഗ്ലിസറിനും. ഇത് രണ്ടും നിങ്ങള്‍ക്ക് നഖങ്ങളില്‍ നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് പത്ത് മിനിറ്റ് നേരം ചെയ്യാവുന്നതാണ്. ശേഷം ചെറുചൂടുവെള്ളത്തില്‍ കഴുകിക്കളയണം. ശേഷം നഖങ്ങള്‍ നല്ലതുപോലെ തിളങ്ങുന്നു.

ആന്റിഫംഗല്‍ മരുന്നുകള്‍

ആന്റിഫംഗല്‍ മരുന്നുകള്‍

നിങ്ങളുടെ നഖത്തിന് എന്തെങ്കിലും തരത്തിലുള്ള രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആന്റിഫംഗല്‍ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കാവുന്നതാണ്. ഇത് നഖത്തിന് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, ഫംഗസ് അണുബാധയില്‍ നിന്ന് നിങ്ങളുടെ നഖങ്ങള്‍ വീണ്ടെടുക്കുന്നതിന് വേണ്ടി ഇത്തരം മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.

നഖശുചിത്വം പാലിക്കുക

നഖശുചിത്വം പാലിക്കുക

നഖത്തിന്റെ ശുചിത്വം പാലിക്കുന്നതിന് ശ്രദ്ധിക്കുക. അത് നിങ്ങളുടെ നഖത്തിലെ മഞ്ഞ നിറത്തിന് പരിഹാരം കാണുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. നഖങ്ങള്‍ പതിവായി ട്രിം ചെയ്യുക. നെയില്‍ സെറം ഉപയോഗിക്കുക. കഠിനമായ നെയില്‍ പോളിഷ് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഇത് കൂടാതെ നഖം കടിക്കുന്ന ശീലം ഉണ്ടെങ്കില്‍ അത് ഉപേക്ഷിക്കാവുന്നതാണ്. കൈകള്‍ വൃത്തിഹീനമായതിന് ശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കേണ്ടതാണ്. അവ എല്ലായ്‌പ്പോഴും വരണ്ടതും വൃത്തിയുള്ളതുമായി സൂക്ഷിക്കാന്‍ ശ്രമിക്കുക. ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ നഖത്തിന്റെ ആരോഗ്യവും നിറവും വീണ്ടെടുക്കാവുന്നതാണ്.

നഖത്തിലെ ഈ വര ചില്ലറയല്ല; ഗുരുതരരോഗങ്ങൾ പുറകേതന്നെനഖത്തിലെ ഈ വര ചില്ലറയല്ല; ഗുരുതരരോഗങ്ങൾ പുറകേതന്നെ

നഖത്തിലെ അണുബാധ നിസ്സാരമാക്കല്ലേ: പിന്നീട് ബുദ്ധിമുട്ടാവുംനഖത്തിലെ അണുബാധ നിസ്സാരമാക്കല്ലേ: പിന്നീട് ബുദ്ധിമുട്ടാവും

English summary

Easy Tips To Clean Your Yellow Nails At Home In Malayalam

Here in this article we are sharing some easy tips to clean your yellow nails at home in malayalam. Take a look.
Story first published: Saturday, January 21, 2023, 14:00 [IST]
X
Desktop Bottom Promotion