For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം പരീക്ഷണമാക്കരുത്; ടാറ്റു അടിക്കാം അറിവോടെ

|

ടാറ്റൂ തരംഗങ്ങളുടെ കാലമാണിന്ന്. ഫാഷനും ട്രെന്റിയുമായി എങ്ങനെ നടക്കാം എന്ന് ചിന്തിച്ചുകൂട്ടുന്ന യുവതലമുറയില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമായി മാറി ഇന്ന് പലര്‍ക്കും പച്ചകുത്തല്‍. പുരുഷന്‍മാര്‍ മാത്രമല്ല ശരീരത്തില്‍ ഏതൊക്കെ ഭാഗത്ത് എങ്ങനൊക്കെ ടാറ്റൂ അടിക്കണം എന്ന് ചിന്തിച്ചുനടക്കുന്ന യുവതികളും കുറവല്ല. പൂവായും പാമ്പായും പക്ഷിയായും മൃഗമായും എണ്ണിയാല്‍ തീരാത്ത ആത്ര ഡിസൈന്‍ ടാറ്റൂ ലോകത്ത് ഇന്നുണ്ട്. പോരാത്തതിന് ഏന്ത് പച്ചകുത്തണമോ അത് കൃത്യമായി ചെയ്തുകൊടുക്കുന്ന ടാറ്റൂ ആര്‍ട്ടിസ്റ്റുകളും ഇന്ന് ധാരാളമുണ്ട്.

Most read: കുഞ്ഞിനെ ശരിയായി എടുക്കാം, ഈ വഴികള്‍ അറിയൂMost read: കുഞ്ഞിനെ ശരിയായി എടുക്കാം, ഈ വഴികള്‍ അറിയൂ

ടാറ്റൂ പാര്‍ലറുകളും ഇന്ന് കൂണുപോലെ മുളച്ചുപൊന്തുന്നുണ്ട്. ഇതു സൂചിപ്പിക്കുന്നതും യുവാക്കളുടെ ടാറ്റൂ ഭ്രമം തന്നെ. നാലാള്‍ കൂടുന്ന സ്ഥലത്ത് ആളാവാന്‍ പച്ചകുത്തലിനെക്കാള്‍ നല്ല വഴിയില്ല. നിങ്ങളുടെ സ്വഭാവം, അഭിരുചി, ചിന്തകള്‍, കഴിവ് എന്നിവയൊക്കെ മറ്റുള്ളവരോട് പറയാതെ പറയാന്‍ ടാറ്റൂ അടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാധിക്കുന്നു. ഉദാഹരണത്തിന് നിങ്ങളുടെ തൊഴില്‍മേഖല ഫോട്ടോഗ്രാഫി ആണെങ്കില്‍ ഒരു ക്യാമറയുടെ ടാറ്റൂവിലൂടെ അത് പറയാം. നിങ്ങള്‍ ഒരു സ്‌പോര്‍ട്‌സ് പ്രേമി ആണെങ്കില്‍, വാഹന പ്രേമി ആണെങ്കില്‍, മൃഗങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുന്നവരാണെങ്കില്‍, കാമുകനാണെങ്കില്‍ അങ്ങനെ ഓരോന്നും അതാത് ടാറ്റൂവിലൂടെ നിങ്ങള്‍ക്ക് മറ്റുള്ളവരോട് പറയാം.

അബദ്ധത്തില്‍ ചാടരുത്

അബദ്ധത്തില്‍ ചാടരുത്

ഇത്രയും ട്രെന്റിയായ ഒരു കാര്യം അറിവില്ലായ്മയുടെ പുറത്ത് ചെയ്ത് അബദ്ധത്തില്‍ ചാടുന്നവരും കുറവല്ല. പെര്‍മനന്റ് ടാറ്റൂ, ടെംപററി ടാറ്റൂ എന്നിങ്ങനെ രണ്ടു വിധത്തില്‍ നിങ്ങള്‍ക്ക് ശരീരത്തില്‍ ചിത്രപ്പണി ചെയ്യാം. പെര്‍മനന്റ് ടാറ്റു അഥവാ സ്ഥായിയായ ടാറ്റൂ ഒരിക്കല്‍ ചെയ്താല്‍ പതിനെട്ടു വര്‍ഷം വരെ ശരീരത്തില്‍ വ്യക്തമായി കാണാനാകും. ഭാവിയില്‍ മായ്ച്ചു കളയണമെങ്കില്‍ ലേസര്‍ അടിക്കുകയേ രക്ഷയുള്ളൂ. ടെംപററി ടാറ്റൂ അഥവാ താത്കാലിക ടാറ്റൂവിന് ആയുസ് കുറവാണ്. അതുകൊണ്ടു തന്നെ ഇതിന് ആവശ്യക്കാര്‍ കുറവാണ്. സിനിമാ താരങ്ങള്‍, മോഡലുകള്‍ തുടങ്ങിയവരാണ് പൊതുവേ ഇതിന്റെ ഉപയോക്താക്കള്‍. ഇത്തരത്തിലുള്ള ടാറ്റൂ രണ്ടു മുതല്‍ പതിനഞ്ച് ദിവസം വരെ ശരീരത്തില്‍ തുടരും.

ശരീരത്തില്‍ സൂചി പതിപ്പിക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട വസ്തുതയാണ് എവിടെയൊക്കെയാണ് അത് ചെയ്യാന്‍ കഴിയുക എന്നത്. ശരീരം മുഴുവന്‍ പച്ചകുത്തിയവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും എന്നാല്‍ അത്തരക്കാരെ അലട്ടുന്ന പല പ്രശ്‌നങ്ങളും ഉണ്ടാകും. നഖം, കണ്ണ്, സ്വകാര്യ ഭാഗങ്ങള്‍ എന്നിവയൊക്കെ ടാറ്റൂവില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടവയാണ്. ഏതൊക്കെയാണ് പച്ചകുത്താന്‍ പറ്റുന്നതും പറ്റാത്തതുമായി ശരീരഭാഗങ്ങള്‍ എന്നു നമുക്ക് നോക്കാം.

ഇവിടം അനുയോജ്യം: കഴുത്തെല്ല്

ഇവിടം അനുയോജ്യം: കഴുത്തെല്ല്

നിങ്ങള്‍ ടാറ്റൂ ആടിക്കാന്‍ തയാറെടുക്കുന്ന ആളാണെങ്കില്‍ കഴുത്തെല്ല് അതിനു പറ്റിയ ഒരിടമാണ്. ഷര്‍ട്ടിന്റെ സംരക്ഷണമുള്ളതിനാല്‍ സൂര്യപ്രകാശം നേരിട്ട് പതിക്കാന്‍ സാധ്യത കുറവാണ് ഇവിടം. കൂടുതല്‍ കാലം ടാറ്റൂ ഈടുനില്‍ക്കുന്നതിന് ഇത് സഹായിക്കും. പ്രായംകൂടുംതോറും പുറം കഴുത്തിലെ തൊലിയില്‍ മറ്റിടങ്ങളെ അപേക്ഷിച്ച് ചുളിവു വീഴുന്നതും കുറവാണ്. കൂടുതല്‍ കാലം അഴകോടെ ഈടുനില്‍ക്കുന്ന ടാറ്റൂവാണ് നിങ്ങളുടെ മനസിലുള്ളതെങ്കില്‍ പുറം കഴുത്ത് തന്നെയാണ് അതിനു പറ്റിയ ഇടം.

കൈത്തണ്ട

കൈത്തണ്ട

ഏതുനേരവും വെയിലുകൊണ്ട് പണിയെടുക്കുന്ന ആളാണ് നിങ്ങളെങ്കില്‍ പച്ചകുത്താന്‍ പറ്റിയ സ്ഥലമാണ് ഉള്ളം കൈത്തണ്ട. വെയില്‍ തട്ടിയാലും അധികം ആഘാതം ഏല്‍ക്കാത്ത ഇടമാണിത്. ഇവിടെ പച്ചകുത്തുന്നത് അത്ര വേദനാജനകമല്ല. ഇത് വേഗത്തില്‍ ഉണങ്ങുകയും മനോഹരമായി കാണപ്പെടുകയും ചെയ്യും. ഫുള്‍കൈ ഷര്‍ട്ട് ഇടുന്നവരാണെങ്കില്‍ കൈത്തണ്ടയുടെ മുകള്‍ഭാഗത്തോടു ചേര്‍ന്ന് ടാറ്റൂ അടിക്കുന്നതാണ് നല്ലത്. കൈമടക്ക് വരുന്നതോടെ നിങ്ങളുടെ ടാറ്റൂവിന് സംരക്ഷണവുമാകും.

പുറം

പുറം

വസ്ത്രം കൊണ്ടു മൂടപ്പെടുന്നതിനാല്‍ പുറത്ത് ടാറ്റൂ അടിക്കുന്നത് ഏറെക്കാലം തെളിമയോടെ നില്‍ക്കാന്‍ സഹായിക്കും. ശരീരത്തിന്റെ പുറംഭാഗവും അള്‍ട്രാവയലറ്റ് രശ്മി സ്ഥിരമായി തട്ടാത്ത സ്ഥലമാണ്. നിങ്ങളുടെ ശരീരത്തിന്റെ തടി കൂടുന്നതനുസരിച്ച് മറ്റു ഭാഗങ്ങളില്‍ ചുളിവും വീണേക്കാം. എന്നാല്‍ പുറത്തിന് ചുളിവു വീഴാനുള്ള സാധ്യത കുറവാണെന്നതിനാല്‍ ഇവിടം ടാറ്റൂ അടിക്കാന്‍ തിരഞ്ഞെടുക്കാന്‍ പറ്റിയ ഇടമാണ്.

തുടയുടെ മുകള്‍ഭാഗം

തുടയുടെ മുകള്‍ഭാഗം

സൂര്യപ്രകാശം തട്ടാത്തതിനാല്‍ തുടയുടെ മുകള്‍ഭാഗത്ത് ടാറ്റൂ ചെയ്യുന്നത് ഈടുനില്‍ക്കാന്‍ നല്ലതാണെന്ന് ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ തന്നെ പറയുന്നു. മറ്റുള്ളവര്‍ തന്റെ ടാറ്റൂ കാണണമെന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ അല്‍പം സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടി ടാറ്റൂ പ്രദര്‍ശിപ്പിക്കാവുന്നതാണ്.

നെഞ്ചിനു താഴെ

നെഞ്ചിനു താഴെ

നെഞ്ചിനു തൊട്ടുതാഴെയായി ടാറ്റൂ അടിക്കുന്നത് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഗുണം ചെയ്യും. നിങ്ങള്‍ കുഞ്ഞിനെ പ്രസവിച്ചുകഴിഞ്ഞാലും വയറില്‍ ചുളിവ് തട്ടാന്‍ ഇടയില്ലാത്ത സ്ഥലമാണ് നെഞ്ചുംകൂട്ടിനോട് ചേര്‍ന്നുള്ള സ്ഥലം. വസ്ത്രം മറയ്ക്കുന്നതിനാല്‍ വെയില്‍ ഏല്‍ക്കുമെന്ന പേടിയും വേണ്ട.

ഇവിടങ്ങളില്‍ ടാറ്റൂ ഒഴിവാക്കാം: അടിവയര്‍

ഇവിടങ്ങളില്‍ ടാറ്റൂ ഒഴിവാക്കാം: അടിവയര്‍

സ്ത്രീകള്‍ അടിവയറ്റില്‍ പച്ചകുത്താതിരിക്കുന്നതായിരിക്കും ഉചിതം. എന്തെന്നാല്‍ പ്രസവത്തിനു ശേഷം ഏറ്റവും ചുളിവ് വീഴുന്ന സ്ഥലമാണിത്. തടി കൂടിയാല്‍ ചുളിവ് വീഴുന്ന ആദ്യ സ്ഥലവും അടിവയറായതിനാല്‍ ടാറ്റൂ അടിച്ചു കഴിഞ്ഞവര്‍ക്ക് ഇവിടം വേണ്ടായിരുന്നു എന്ന ചിന്ത വന്നേക്കാം.

കൈവിരല്‍

കൈവിരല്‍

സൂര്യതാപം പോലെ ടാറ്റൂവിന്റെ ഭംഗിയും ഈടും നഷ്ടപ്പെടുത്തുന്ന ഒന്നാണ് വെള്ളവും. കൈവിരലില്‍ ടാറ്റൂ അടിക്കുന്നവരില്‍ പതിവായുള്ള വെള്ളത്തിന്റെ ഉപയോഗം അവരുടെ ടാറ്റൂവിന്റെ ആയുസ്സ് കുറയ്ക്കാന്‍ ഇടയാക്കും. കൈവിരലുകള്‍ എപ്പോഴും പ്രവര്‍ത്തിക്കുന്നതിനാല്‍ ഇവിടത്തെ ചര്‍മ്മവും വ്യത്യാസമാണ്. പച്ചകുത്തിയാല്‍ മഷി കൃത്യമായി പിടിക്കാന്‍ പറ്റിയ സ്ഥലവുമല്ല കൈവിരലുകള്‍.

കാല്‍പാദം

കാല്‍പാദം

കാല്‍പാദത്തില്‍ ടാറ്റൂ ചെയ്യുന്നവരില്‍ അധികവും സത്രീകളായിരിക്കും. കണങ്കാലിലും മറ്റുമായി ടാറ്റൂ പലരും ശ്രദ്ധിച്ചേക്കാം. എന്നാല്‍ കാല്‍പാദമാണ് നമ്മുടെ ശരീരഭാഗത്ത് ഏറ്റവുമധികം പൊടിതട്ടുന്നതും മുഷിയുന്നതും. ടാറ്റൂ അടിച്ചു കഴിഞ്ഞ് കുറച്ചു ദിവസമെങ്കിലും നല്ല പരിചരണം വേണം. സ്ഥിരമായി പൊടിയടിക്കുന്നതും പെട്ടെന്നു വരളുന്നതുമായ സ്ഥലമായതിനാല്‍ കാല്‍പാദങ്ങളിലെ ടാറ്റൂ വേണ്ടവിധം സംരക്ഷിക്കാന്‍ അല്‍പം ബുദ്ധിമുട്ടാണ്. പാദരക്ഷകള്‍ ഉരഞ്ഞ് നിങ്ങളുടെ ടാറ്റൂവിന്റെ രൂപം തന്നെ മാറിപ്പോയേക്കാം. അതിനാല്‍ ടാറ്റൂ അടിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ കാല്‍പാദം ഒഴിവക്കുന്നതായിരിക്കും നല്ലത്.

English summary

Best and Worst Places On Body To Get A Tattoo

Here we have listed the best and worst places on body to get a tattoo. Take a look.
Story first published: Saturday, November 23, 2019, 18:25 [IST]
X
Desktop Bottom Promotion