For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോട്ട് ഓയില്‍ മാനിക്യൂര്‍ നിസ്സാരമല്ല: നഖം വെട്ടിത്തിളങ്ങും

|

സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് നഖത്തിന്റെ ആരോഗ്യവും. എന്നാല്‍ നഖത്തിന്റെ ആരോഗ്യത്തിന് വേണ്ടി നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നഖം തിളങ്ങാനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിന് സഹായിക്കുന്ന ഒന്നാണ് ഹോട്ട് ഓയില്‍ മാനിക്യൂര്‍. ഇത് നഖത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. നഖത്തെക്കുറിച്ച് ആശങ്കയോടെ ജീവിക്കുന്നവരെങ്കില്‍ അതിന് വേണ്ടി നമുക്ക് ഹോട്ട് ഓയില്‍ മാനിക്യൂര്‍ ചെയ്യാവുന്നതാണ്. ഹോട്ട് ഓയില്‍ മാനിക്യൂര്‍ നഖത്തില്‍ വരുത്തുന്ന മാറ്റം നിസ്സാരമല്ല. നഖം പൊട്ടിപ്പോവുന്നതും നഖത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതും നഖം പാളികളായി അടര്‍ന്ന് പോരുന്നതും എല്ലാം പ്രതിരോധിക്കുന്നതിന് നമുക്ക് ഹോട്ട് ഓയില്‍ മാനിക്യൂര്‍ ചെയ്യാവുന്നതാണ്. ഇതെല്ലാം നഖത്തിന്റെ ആരോഗ്യത്തിനും കരുത്തിനും നിറത്തിനും ഭംഗിക്കും ഗുണം നല്‍കുന്നു.

Beauty Benefits Of Hot Oil Manicure

നിങ്ങളുടെ നഖത്തിന്റെ പുറംതൊലി മൃദുവും മിനുസമാര്‍ന്നതും എന്നേക്കും വൃത്തിയായി സൂക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഉത്തരം അതെ എന്നാണെങ്കില്‍, നിങ്ങള്‍ ഹോട്ട് ഓയില്‍ മാനിക്യൂര്‍ ചെയ്യാവുന്നതാണ്. അതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ നഖത്തിന്റെ ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. മുഖവും ചര്‍മ്മവും മുടിയും മാത്രമല്ല നഖവും സൗന്ദര്യ സംരക്ഷണത്തില്‍ വരുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

എന്താണ് ഹോട്ട് ഓയില്‍ മാനിക്യൂര്‍?

എന്താണ് ഹോട്ട് ഓയില്‍ മാനിക്യൂര്‍?

ഹോട്ട് ഓയില്‍ മാനിക്യൂര്‍ എക്കാലത്തെയും ഏറ്റവും ചെലവേറിയതും ആഡംബരപൂര്‍ണ്ണവുമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ കൈകളിലെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളുടെ നഖങ്ങള്‍ക്കും പുറംതൊലിക്കും പോഷണം നല്‍കുന്നു, കൂടാതെ ചര്‍മ്മത്തിന് കേടുപാടുകള്‍ സംഭവിച്ച നഖത്തിന് ഇത് ഏറ്റവും അനുയോജ്യമാണ്. അത് മാത്രമല്ല, ഹോട്ട് ഓയില്‍ മാനിക്യൂര്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ചികിത്സകളില്‍ ഒന്നാണ്, ഇത് പലപ്പോഴും സ്പാകളില്‍ മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ ഇനി വീട്ടില്‍ തന്നെ ഈ പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് നമുക്ക് സാധിക്കുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. വീട്ടില്‍ എങ്ങനെ ഹോട്ട് ഓയില്‍ മാനിക്യൂര്‍ ചെയ്യാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ചെയ്യേണ്ടത് എന്തെല്ലാം?

ചെയ്യേണ്ടത് എന്തെല്ലാം?

സൂര്യകാന്തി എണ്ണയും ആവണക്കെണ്ണയും അതില്‍ അല്‍പം ബദാം ഓയില്‍, വിറ്റാമിന്‍ ഇ എണ്ണയും ഒലിവ് എണ്ണ, ടീ ട്രീ ഓയില്‍, വിറ്റാമിന്‍ ഇ ഗുളികകള്‍ എന്നിവയെല്ലാം കൂടി നല്ലതുപോലെ മിക്‌സ് ചെയ്യാവുന്നതാണ്. ഇത് എല്ലാം നല്ലതുപോലെ മിക്‌സ് ചെയ്ത് ഏകദേശം 30 സെക്കന്‍ഡ് ഇത് ചൂടാക്കാവുന്നതാണ്. ഇതിലേക്ക് വിറ്റാമിന്‍ ഇ കാപ്‌സ്യൂളുകള്‍ പൊട്ടിച്ച് ചേര്‍ക്കണം. ഇത് അധികം ചൂടുള്ളതല്ലെന്ന് ഉറപ്പാക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് മാനിക്യൂര്‍ ചെയ്യുന്നതിനുള്ള എണ്ണ തയ്യാറായി.

ചെയ്യേണ്ട വിധം

ചെയ്യേണ്ട വിധം

ഇപ്പോള്‍ നിങ്ങളുടെ നഖങ്ങള്‍ ഈ എണ്ണയില്‍ മുക്കി വെക്കുക. ഇത് പത്ത് സെക്കന്റ് വെക്കാവുന്നതാണ്. അതിന് ശേഷം വീണ്ടും ചെറുതായി ചൂടാക്കി ഇതില്‍ നഖം ഒരിക്കല്‍ കൂടി മുക്കി വെക്കുക . നിങ്ങളുടെ കൈകളിലും കൈത്തണ്ടയിലും അല്‍പം എണ്ണ എടുത്ത് നിങ്ങളുടെ കൈകളിലുടനീളം മൃദുവായി മസാജ് ചെയ്യേണ്ടതാണ്. നിങ്ങള്‍ അത് ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ കൈകള്‍ സാധാരണ വെള്ളം ഉപയോഗിച്ച് കഴുകുക. ശേഷം വൃത്തിയുള്ള തൂവാല കൊണ്ട് തുടയ്ക്കുക. ഇതിലൂടെ നിങ്ങളുടെ ഹോട്ട് ഓയില്‍ മാനിക്യൂര്‍ ചികിത്സ പൂര്‍ത്തിയാക്കുന്നു. ശേഷം മോയ്‌സ്ചറൈസിംഗ് ലോഷന്‍ ഉപയോഗിച്ച് നിങ്ങളുടെ കൈകള്‍ മസാജ് ചെയ്യാന്‍ മറക്കരുത്.

ഹോട്ട് ഓയില്‍ മാനിക്യൂര്‍ ഗുണങ്ങള്‍

ഹോട്ട് ഓയില്‍ മാനിക്യൂര്‍ ഗുണങ്ങള്‍

ഹോട്ട് ഓയില്‍ മാനിക്യൂര്‍ ധാരാളം ഗുണങ്ങള്‍ നിങ്ങള്‍ക്ക് വരുന്നുണ്ട്. എന്നാല്‍ എന്തൊക്കെയാണ് ഗുണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. ഹോട്ട് ഓയില്‍ മാനിക്യൂര്‍ പതിവായി ചെയ്യുന്നത് നിങ്ങളുടെ നഖങ്ങള്‍ക്ക് പെട്ടെന്ന് പ്രായമാകുന്നത് തടയും. ഇത് യുവത്വത്തോടെ നഖങ്ങള്‍ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്. കൂടാതെ, നിങ്ങള്‍ ചര്‍മ്മത്തില്‍ മസാജ് ചെയ്യുമ്പോള്‍, രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരു മികച്ച അക്യുപ്രഷര്‍ ടെക്‌നിക് നിങ്ങളുടെ കൈകള്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ട്.

ഹോട്ട് ഓയില്‍ മാനിക്യൂര്‍ ഗുണങ്ങള്‍

ഹോട്ട് ഓയില്‍ മാനിക്യൂര്‍ ഗുണങ്ങള്‍

ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചര്‍മ്മപ്രശ്‌നങ്ങളെ പരിപാലിക്കുന്നു. ഹോട്ട് ഓയില്‍ മാനിക്യൂര്‍ നിങ്ങളുടെ നഖങ്ങള്‍ വൃത്തിയാക്കുകയും പുറംതള്ളുകയും ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ പുറംതൊലിയുടെ ഘടന മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് കൂടാതെ ഈ പ്രക്രിയയില്‍ ഹാംഗ്നൈലുകള്‍ എളുപ്പത്തില്‍ നീക്കംചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ നഖങ്ങള്‍ വൃത്തിയുള്ളതായിരിക്കുകയും അവ ശക്തമായു വേഗത്തിലും വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. നിങ്ങളുടെ കൈത്തണ്ടയുടെയും കൈകളുടെയും വഴക്കം ഒരേ സമയം മെച്ചപ്പെടുകയും കൂടുതല്‍ വഴക്കമുള്ളതാക്കുകയും ചെയ്യുന്നുണ്ട്.

നിങ്ങള്‍ ഇത് സ്പായില്‍ ചെയ്യേണ്ടതുണ്ടോ?

നിങ്ങള്‍ ഇത് സ്പായില്‍ ചെയ്യേണ്ടതുണ്ടോ?

നിങ്ങള്‍ ഹോട്ട് ഓയില്‍ മാനിക്യൂര്‍ ചെയ്യുമ്പോള്‍ അത് സ്പായില്‍ തന്നെ ചെയ്യേണ്ടതുണ്ടോ എന്നത് അറിഞ്ഞിരിക്കേണ്ടതാണ്. കാരണം സ്പായില്‍ ഒരു ഹോട്ട് ഓയില്‍ മാനിക്യൂര്‍ ചെയ്യുന്നത് എന്തുകൊണ്ടും അല്‍പം ഗുണങ്ങള്‍ കൂടുതല്‍ നല്‍കുന്നുണ്ട് എന്നതാണ് സത്യം. കാരണം അതെപ്പോഴും ഒരു പ്രൊഫഷണല്‍ ഗുണങ്ങളാണ് നല്‍കുന്നത് എന്നതാണ് സത്യം. അതുകൊണ്ട് ചിലവേറിയതെങ്കിലും ഇടക്കെങ്കിലും ഒരു മാനിക്യൂര്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. നിങ്ങള്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ഹോട്ട് ഓയില്‍ മാനിക്യൂര്‍ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്.

മുഖത്തെ കറുത്ത പുള്ളികള്‍ പിഗ്മെന്റേഷന്‍ ഇനിയില്ല പരിഹാരം ഉടനടിമുഖത്തെ കറുത്ത പുള്ളികള്‍ പിഗ്മെന്റേഷന്‍ ഇനിയില്ല പരിഹാരം ഉടനടി

മുടി കൊഴിച്ചില്‍ എത്ര കഠിനമെങ്കിലും പരിഹരിക്കും ഉലുവയും ഉള്ളിയുംമുടി കൊഴിച്ചില്‍ എത്ര കഠിനമെങ്കിലും പരിഹരിക്കും ഉലുവയും ഉള്ളിയും

English summary

Beauty Benefits Of Hot Oil Manicure In Malayalam

Here in this article we are sharing some beauty benefits of hot oil manicure in malayalam. Take a look.
X
Desktop Bottom Promotion