For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

താടി വട്ടത്തില്‍ കൊഴിയുന്നോ: കാരണവും പരിഹാരവും ഉടനടി

|

ഇന്ന് ലോക താടി ദിനം, ഈ ദിനത്തില്‍ താടി ഒരു വീക്ക്‌നസ് ആയി കൊണ്ട് നടക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന ഒരു ദിനമാണ്. എന്നാല്‍ താടിയുടെ സൗന്ദര്യം സംരക്ഷിക്കുന്നവര്‍ക്ക് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് ചില ഭാഗങ്ങളില്‍ നിന്ന് താടി വട്ടത്തില്‍ കൊഴിയുന്നത്. ഇത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുകയും ആത്മവിശ്വാസം കുറക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. തലയില്‍ ഇത്തരത്തില്‍ വട്ടത്തില്‍ മുടി കൊഴിയുന്നത് അലോപ്പീസിയ എന്നാണ് പറയുന്നത്. എന്നാല്‍ ഇത് താടിയില്‍ വരുമ്പോള്‍ അതിനെ അലോപ്പീസിയ ബാര്‍ബെ എന്നാണ് പറയുന്നത്. മുടികൊഴിച്ചിലിന് കാരണമാകുന്ന ആരോഗ്യപ്രശ്‌നമാണ് അലോപ്പീസിയ ഏരിയറ്റ. രോഗപ്രതിരോധ സംവിധാനത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുന്നത്. ഇവ തെറ്റായ രീതിയില്‍ നിങ്ങളുടെ ആരോഗ്യകരമായ കോശങ്ങളെ ആക്രമിക്കുന്നു. ഇതിന്റെ ഫലമായി ഇവ നിങ്ങളുടെ രോമകൂപങ്ങളെയാണ് ആക്രമിക്കുന്നു.

ഇത് താടിയെ ബാധിക്കുന്ന അവസ്ഥയിലാണ് അതിനെ അലോപ്പീസിയ ബാര്‍ബെ എന്ന് പറയുന്നത്. ഇത് പക്ഷേ ലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുന്‍പ് തന്നെ പെട്ടെന്ന് കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണ്. ചെറിയ വൃത്താകൃതിയിലുള്ള പാച്ചുകളായാണ് താടി കൊഴിയുന്നത്. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി ഉണ്ട്. സ്വയം രോഗപ്രതിരോധ സംവിധാനത്തില്‍ ഉണ്ടാവുന്ന തകരാറുകളാണ് ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നത്. സാധാരണയായി സംഭവിക്കുന്ന മുടികൊഴിച്ചില്‍ പോലെ അല്ലാതെ വൃത്താകൃതിയിലാണ് ഇത് സംഭവിക്കുന്നത്. എന്താണ് കാരണം, എന്തൊക്കെയാണ് പരിഹാരം, എന്താണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

കാരണങ്ങള്‍

കാരണങ്ങള്‍

ഇത്തരം അവസ്ഥകള്‍ക്ക് ഉള്ള കൃത്യമായ കാരണങ്ങള്‍ എന്താണെന്നതിനെക്കുറിച്ച് കൃത്യമായി ഇപ്പോഴും അറിയില്ല എന്നതാണ് സത്യം. പലപ്പോഴും മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അലോപ്പീസിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനിതകമായുണ്ടാവുന്ന അവസ്ഥകളും ഇതിന് കാരണമാകുന്നു. അലോപ്പീസിയ, ആസ്ത്മ അല്ലെങ്കില്‍ അലര്‍ജി ഉള്ളവരില്‍ താടിയിലും തലയിലും മുടി കൊഴിയുന്നതിനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധ സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അലോപ്പീസിയ ബാര്‍ബെ വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ടൈപ്പ് 1 പ്രമേഹം, ലൂപ്പസ്, സോറിയാസിസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ചില വൈറസുകള്‍, പദാര്‍ത്ഥങ്ങള്‍ അല്ലെങ്കില്‍ മരുന്നുകള്‍ എന്നിവയും ഇതിന് കാരണമാകാം.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

അലോപ്പീസിയ ബാര്‍ബെ എങ്ങനെ എപ്പോള്‍ ഉണ്ടാവും എന്ന് പറയാന്‍ സാധിക്കില്ല. ഇവരില്‍ മുടി കൊഴിച്ചില്‍ പെട്ടെന്ന് സംഭവിക്കുന്നു. എന്നാല്‍ ചിലരില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ അല്ലെങ്കില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളിലോ ഇത്തരത്തില്‍ മുടി കൊഴിച്ചില്‍ സംഭവിക്കാവുന്നതാണ്. ചെറിയ വൃത്താകൃതിയില്‍ ആണ് രോമം കൊഴിഞ്ഞ് പോവുന്നത്. ചിലരില്‍ നരച്ച രോമവും കാണപ്പെടാം. പലപ്പോഴും ഈ സര്‍ക്കിളുകള്‍ ചിലപ്പോള്‍ ഓവര്‍ലാപ്പ് ചെയ്യാന്‍ തുടങ്ങും. ഈ പാച്ചുകളുടെ അരികുകള്‍ക്ക് ചുറ്റുമുള്ള മുടിയും നരച്ചതായി കാണപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ രോമം കൊഴിയാറാവുമ്പോള്‍ പലപ്പോഴും ചര്‍മ്മത്തിന് ചൊറിച്ചിലും വേദനയും അനുഭവപ്പെടുന്നതാണ്. ചിലരില്‍ ചര്‍മ്മം മിനുസമുള്ളതായി മാറുന്നു. എന്നാല്‍ ചിലരില്‍ ഇത് ചര്‍മ്മം പരുക്കനായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അലോപ്പീസിയ ബാര്‍ബേ ഉള്ളവരില്‍ ചുവപ്പ്, പ്രകോപനം, വീക്കം എന്നിവ കൂടുതല്‍ അനുഭവപ്പെടുന്നു.

രോഗനിര്‍ണയം

രോഗനിര്‍ണയം

എന്തെങ്കിലും തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി കൃത്യമായ രോഗനിര്‍ണയം നടത്തേണ്ടതാണ്. രോഗാവസ്ഥകള്‍ വര്‍ദ്ധിക്കുമ്പോള്‍ അത് കൂടുതല്‍ അപകടത്തിലേക്കും ചികിത്സിക്കാന്‍ കൂടുതല്‍ സമയം എടുക്കുന്നതിനും കാരണമാകുന്നു. ഒരു ഡോക്ടര്‍ക്കോ ഡെര്‍മറ്റോളജിസ്റ്റിനോ മാത്രമേ അലോപ്പീസിയ ബാര്‍ബെ കൃത്യമായി നിര്‍ണ്ണയിക്കാന്‍ സാധിക്കുകയുള്ളൂ. ചിലപ്പോള്‍ നിങ്ങളുടെ മുടി കൊഴിച്ചിലും നിങ്ങളുടെ മുടിയുടെ സാമ്പിളുകളും മൈക്രോസ്‌കോപ്പിന് കീഴില്‍ വിശദമായി പരിശോധിക്കേണ്ടതായി വരുന്നു. സ്വയം രോഗപ്രതിരോധ വൈകല്യം ഉള്‍പ്പെടെയുള്ള അവസ്ഥകള്‍ ഇല്ലെങ്കില്‍ ഡോക്ടര്‍ ഇതിന്റെ കാരണം കണ്ടെത്തുന്നതിന് കൂടുതല്‍ പരിശോധന നടത്തേണ്ടതായി വരുന്നു.

രോഗനിര്‍ണയം

രോഗനിര്‍ണയം

പിന്നീട് രോഗനിര്‍ണയം നടത്തുന്നതിന് വേണ്ടി നിങ്ങളുടെ തലയോട്ടിയുടെ ബയോപ്‌സിയോ രക്തപരിശോധനയോ ആവശ്യമായി വന്നേക്കാം. മുടികൊഴിച്ചിലിന് കാരണമായേക്കാവുന്ന ഫംഗസ് അണുബാധകള്‍ അല്ലെങ്കില്‍ തൈറോയ്ഡ് തകരാറുകള്‍ പോലുള്ള മറ്റ് അവസ്ഥകള്‍ ഇതിന്റെ ഫലമായി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ താടിയില്‍ രോമം വട്ടത്തില്‍ കൊഴിഞ്ഞ് തുടങ്ങിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നു. രോഗാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാവുന്നതിനും കാരണമാകുന്നു.

ചികിത്സ എങ്ങനെ?

ചികിത്സ എങ്ങനെ?

അലോപ്പീസിയ ബാര്‍ബെയ്ക്ക് കൃത്യമായ ചികിത്സയില്ലെങ്കിലും, നിങ്ങളിലുണ്ടാവുന്ന പ്രകടമായ ലക്ഷണങ്ങളെ ചികിത്സിക്കാനും നിയന്ത്രിക്കാനും സാധിക്കുന്നു. പലപ്പോഴും ഈ ചികിത്സയില്‍ മുടി വളരുന്നതിനും രോഗത്തിന് പ്രതിരോധം തീര്‍ക്കുന്നതിനും സാധിക്കുന്നു. നിങ്ങളുടെ തലമുടി മുമ്പത്തെപ്പോലെ തന്നെ വളരുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ വീണ്ടും വരുന്ന രോമങ്ങള്‍ ചിലപ്പോള്‍ വ്യത്യസ്തമായാണ് വളരുന്നത്. പ്രായവും ഇത്തരം രോഗാവസ്ഥയെ അല്‍പം ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ചില മരുന്നുകള്‍ രോഗപ്രതിരോധ സംവിധാനത്തിന്റെ ആക്രമണത്തെ തടയുകയും രോമ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുക എന്നതാണ് ചികിത്സകളുടെ ലക്ഷ്യം.

വീട്ടുവൈദ്യങ്ങള്‍

വീട്ടുവൈദ്യങ്ങള്‍

എന്നാല്‍ താടിയില്‍ ഉണ്ടാവുന്ന രോമം കൊഴിച്ചില്‍ പലപ്പോഴും പരിഹരിക്കുന്നതിന് വേണ്ടി ചില വീട്ടുവൈദ്യങ്ങളും പരീക്ഷിക്കാവുന്നതാണ്. അലോപ്പീസിയ ബാര്‍ബെയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി നമുക്ക് ചില വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. അതില്‍ ഒന്നാണ് വെളുത്തുള്ളി. ഇവ ഉപയോഗിച്ച് ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. വെളുത്തുള്ളിയുടെ സ്വാഭാവിക രോഗശാന്തി ഗുണങ്ങള്‍ അലോപ്പീസിയ ബാര്‍ബെയുടെ ലക്ഷണങ്ങളില്‍ കുറവ് വരുത്തുന്നു. അലോപ്പീസിയ ഏരിയറ്റയെ ചികിത്സിക്കുന്നതില്‍ വെളുത്തുള്ളി ജെല്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് ഇത്തരത്തിലുള്ള ചികിത്സക്ക് വേണ്ടി വെളുത്തുള്ളി ഉപയോഗിക്കണം എന്ന് പറയുന്നത്.

most read:തൈരും ത്രിഫലയും താരന്റെ പൊടി പോലും നിശ്ശേഷം നീക്കും

മുഖത്ത് എണ്ണതേക്കുന്നവരാണോ, എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പിടിച്ചാല്‍ കിട്ടില്ലമുഖത്ത് എണ്ണതേക്കുന്നവരാണോ, എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പിടിച്ചാല്‍ കിട്ടില്ല

English summary

Beard Patches Causes, Symptoms, and Treatments in Malayalam

Here in this article we are sharing causes, symptoms and treatment of beard patches in men in malayalam. Take a look.
Story first published: Friday, September 2, 2022, 11:45 [IST]
X
Desktop Bottom Promotion